വാർത്ത

അയോധ്യവിധി പുനഃപരിശോധിക്കാനുള്ള ഹരജി നൽകാനുള്ള മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനം ഇരട്ടത്താപ്പ്; തർക്ക ഭൂമിയിൽ പള്ളിപണിയണമെന്ന നിർബന്ധബുദ്ധി അർത്ഥശൂന്യം; ഹിന്ദുക്കളും മുസ്ലിംങ്ങളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തപ്പെടുത്താൻ മുന്നോട്ടുപോകുകയാണ് വേണ്ടത്: അയോധ്യാ വിധിയിൽ ശ്രീശ്രീ രവിശങ്കറിന് പറയാനുള്ളത്

ന്യൂഡൽഹി: അയോധ്യാ വിധിക്കെതിരെ പുനപ്പരിശോധനാ ഹർജി നല്കാനുള്ള മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനത്തിനെതിരെ ശ്രീ ശ്രീ രവിശങ്കർ. ഈ നിലപാട് ഇരട്ടത്താപ്പാണെന്ന് രവിശങ്കർ പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തപ്പെടുത്തുന്നതിനായി മുന്നോട്ടു പോവുകയാണ് ചെയ്യണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തർക്കഭൂമിയിൽ പള്ളി പണിയാൻ ഒരു ഭാഗം ശഠിച്ചില്ലായിരുന്നെങ്കിൽ അയോധ്യാ കേസ് വളരെ മുൻപ് തന്നെ പരിഹരിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയോധ്യാ കേസിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയിൽ ശ്രീ ശ്രീ രവിശങ്കറുമുണ്ടായിരുന്നു.'അതെ, അയോധ്യ വിധിയിൽ ഞാൻ സന്തുഷ്ടനാണ്. 2003 മുതൽ പ്രശ്നപരിഹാരമുണ്ടാകണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരുവശത്ത് പള്ളിയും മറുവശത്ത് ക്ഷേത്രവും പണിയുക. പക്ഷേ, തർക്ക ഭൂമിയിൽ തന്നെ പള്ളിപണിയണമെന്ന നിർബന്ധബുദ്ധി അർത്ഥശൂന്യമാണ്.'- പി.ടി.ഐ ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ദീർഘകാലമായുള്ള തർക്കം പരിഹരിക്കാനുള്ള നല്ല തീരുമാനം എന്നാണ് അദ്ദേഹം അയോധ്യ വിധിയെക്കുറിച്ച് പറഞ്ഞത്. പുനഃപരിശോധനാ ഹരജി സമർപ്പിക്കാനുള്ള എ.ഐ.എംപി.എൽ.ബിയുടെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാവർക്കും ഒരു തീരുമാനത്തിൽ സന്തോഷിക്കാൻ കഴിയില്ല എന്നാണ് രവിശങ്കർ പറഞ്ഞത്. 'സ്വാഭാവികമായും, എല്ലാവർക്കും ഒരു തീരുമാനത്തിൽ സന്തോഷിക്കാൻ കഴിയില്ല; വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. പുനഃപരിശോധനക്ക് പോകാൻ ആഗ്രഹിക്കുന്ന അതേ ആളുകൾ തന്നെ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ അവർ നിലപാട് മാറ്റി.''- അദ്ദേഹം പറഞ്ഞു.

അയോധ്യ തർക്കത്തിൽ രാജ്യത്തെ 99% മുസ്ലിങ്ങൾക്കും റിവ്യൂ ഹർജി കൊടുക്കണമെന്നാണ് നിലപാടെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 9ന് റിവ്യൂ ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് നേരത്തെ പറഞ്ഞിരുന്നു. മുസ്ലിങ്ങൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നതുകൊണ്ടാണ് റിവ്യൂ ഹർജി നൽകുന്നത്. അയോധ്യ തർക്കത്തിലെ സുപ്രീം കോടതി വിധി ആ വിശ്വാസത്തെ ക്ഷയിപ്പിച്ചിട്ടുണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വാലി റഹ്മാൻ പറഞ്ഞു.

MNM Recommends


Most Read