വാർത്ത

മുത്തശ്ശിയെ സന്ദർശിക്കാൻ ഇറ്റലിയിൽ പോയ രാഹുൽ തിരിച്ചെത്തി; വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന്‌കോൺഗ്രസ് അദ്ധ്യക്ഷൻ

ന്യൂഡൽഹി: മുത്തശ്ശിയെ സന്ദർശിക്കാൻ ഇറ്റലിയിൽ പോയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി. ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി രാഹുൽ പറഞ്ഞു. പ്രദേശത്തെ ജനങ്ങൾ നൽകിയ ജനവിധിയെ ബഹുമാനിക്കുന്നുവെന്നു പറഞ്ഞ രാഹുൽ, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി.

ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനവിധി കോൺഗ്രസ് പാർട്ടി അംഗീകരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വിപുലമാക്കി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കും. പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത എല്ലാ കോൺഗ്രസുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.

നിയമസഭാ ഫലങ്ങൾ പുറത്തുവന്നതിന്റെ മൂന്നാം ദിവസമാണു രാഹുലിന്റെ പ്രതികരണം വന്നത്. മേഘാലയയിൽ ഒൻപതു വർഷം നീണ്ട ഭരണം നഷ്ടമാക്കിയ കോൺഗ്രസിന്, നാഗാലാൻഡിലും ത്രിപുരയിലും ഒരു സീറ്റു പോലും നേടാനായിരുന്നില്ല.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read