വാർത്ത

തിരുപ്പൂരിലെ ശിശുഭവനിൽ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾക്ക് ജീവൻ നഷ്ടമായി; 11 പേർ ആശുപത്രിയിൽ

ചെന്നൈ: തിരുപ്പൂരിലെ ശിശുഭവനിൽ ഭക്ഷ്യവിഷബാധയിൽ മൂന്ന് കുട്ടികൾ മരിച്ചു. ആരോഗ്യസ്ഥിതി മോശമായ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.

രസംചോറും ലഡ്ഡുവുമാണ് കുട്ടികൾ ബുധനാഴ്ച രാത്രി കഴിച്ചിരുന്നത്. ഇതിനുപിന്നാലെ ചില കുട്ടികൾ ഛർദ്ദിച്ചു. വ്യാഴാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതോടെ അവരുടെ ആരോഗ്യനില മോശമായതായും ചില കുട്ടികൾ ബോധരഹിതരായതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കുട്ടികൾ ചികിത്സയിലുള്ള ആശുപത്രി സന്ദർശിച്ച തിരുപ്പൂർ ജില്ലാ കളക്ടർ എസ് വിനീത് പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read