വാർത്ത

ദത്തെടുക്കാൻ യോഗ്യതയുള്ള 28,501 ദമ്പതിമാർ; കുട്ടികൾ 3596 മാത്രം

ന്യൂഡൽഹി: രാജ്യത്ത് ദത്തെടുക്കാൻ യോഗ്യരായ ദമ്പതിമാർ 28,501 ദമ്പതിമാർ. എന്നാൽ കുട്ടികളെ കിട്ടാനില്ല. ജൂൺ 28 വരെയുള്ള കണക്കുകൾ പ്രകാരം 3,596 കുട്ടികൾ മാത്രമാണ് ദത്ത് നൽകാൻ അനുമതിയുള്ളവർ. കുട്ടികളുടെ കുറവ് കാരണം ഇവരുടെ കാത്തിരിപ്പ് നീളുകയാണ്. ദത്തെടുക്കാൻ യോഗ്യതകൾ തെളിയിച്ച് നിയമപരമായി അനുമതിനേടിയ 28,501 പേരും.എന്നാൽ കുട്ടികളെ കിട്ടാനില്ല.പ്രത്യേക പരിചരണം ആവശ്യമുള്ള 1,380 കുട്ടികൾ ഉൾപ്പെടെ 3596 കുട്ടികൾ മാത്രമാണ് ഇപ്പോൾ ദത്തു നൽകാനായി ഉള്ളത്.

യോഗ്യത തെളിയിച്ച ദമ്പതിമാരിൽ 16,155 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയായിട്ട് മൂന്നുവർഷം പിന്നിട്ടെങ്കിലും കുട്ടികളെ ലഭിക്കാനുള്ള കാത്തിരിപ്പ് തുടരുകയാണ്. ദത്തെടുക്കലിന് അനുമതിയുള്ള കുട്ടികളുടെ ലഭ്യതക്കുറവാണ് നടപടിക്രമങ്ങൾ വൈകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായി സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റി (സി.എ.ആർ.എ.) പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സാധാരണനിലയിൽപോലും ദത്തെടുക്കൽ പൂർത്തിയാക്കാൻ ശരാശരി രണ്ടുമുതൽ രണ്ടരവർഷംവരെ കാലയളവ് ആവശ്യമാണ്. സ്‌പെഷ്യലൈസ്ഡ് ദത്തെടുക്കൽ ഏജൻസികളിൽ (എസ്.എ.എ.) നിലവിൽ 7,000 കുട്ടികൾ താമസിക്കുന്നുണ്ട്. ഇവരിൽ 2,971 കുട്ടികൾ ദത്ത് നൽകാൻ പറ്റാത്ത വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉൾപ്പെടെയുള്ള കാരണങ്ങളാൽ കുട്ടിയെ പരിപാലിക്കാൻ കഴിയാത്ത മാതാപിതാക്കൾ ശിശുസംരക്ഷണകേന്ദ്രങ്ങളിൽ പാർപ്പിക്കുന്ന കുട്ടികളെയാണ് ദത്ത് നൽകാൻ പറ്റാത്തവരായി കണക്കാക്കുന്നത്. ദത്തെടുക്കുന്നതിനുമുമ്പ് കുട്ടിക്ക് അഞ്ച് വയസ്സിന് മുകളിലാണെങ്കിൽ അവരുടെ സമ്മതവും ആവശ്യമാണ്. ഇതും കുട്ടികളെ ലഭിക്കാത്തതിന് കാരണമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

MNM Recommends


Most Read