വാർത്ത

പരിസ്ഥിതി നിയമ ലംഘനം; തടവൊഴിവാക്കി അഞ്ചു കോടി രൂപ വരെ പിഴ ചുമത്താൻ ശുപാർശ

ന്യൂഡൽഹി: പരിസ്ഥിതിസംരക്ഷണ വ്യവസ്ഥകളുടെ ലംഘനം ക്രിമിനൽ കുറ്റമാക്കാതെ തടവൊഴിവാക്കി പിഴ ചുമത്താൻ നിർദ്ദേശം. തടവിനു പകരം 5 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെ പിഴ ചുമത്താനുള്ള ശുപാർശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിൽ. ഇതടക്കമുള്ള ശുപാർശകളിൽ വിദഗ്ധരുടെയും പൊതുജനങ്ങളുടെയും നിർദേശങ്ങൾ 21 വരെ പരിഗണിക്കും. ഇമെയിൽ: diriapolicy-moefcc@gov.in ഇവ കൂടി പരിഗണിച്ചാകും വ്യവസ്ഥകൾ അന്തിമമാക്കുക.

അഞ്ചു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടുംകൂടിയോ ആണു നിലവിലുള്ള ശിക്ഷ. ലംഘനം ആവർത്തിച്ചാൽ ആദ്യ ശിക്ഷ കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 5000 രൂപ വീതം പിഴയ്ക്കും ഒരു വർഷത്തിലേറെ ലംഘനം തുടർന്നാൽ 7 വർഷം വരെ തടവിനും വ്യവസ്ഥയുണ്ട്.

പുതിയ കരടുപ്രകാരം പരമാവധി പിഴ 5 കോടി രൂപയാണെങ്കിലും അതിലുമേറെ തുകയുടെ പരിസ്ഥിതിനാശമുണ്ടെങ്കിൽ തത്തുല്യമായ പിഴ ചുമത്താം. വ്യവസായമാലിന്യം പുറന്തള്ളുക, ഹാനികരമായ വസ്തുക്കൾ സുരക്ഷിതമായല്ലാതെ കൈകാര്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ആവർത്തിച്ചാൽ പിഴ 1 50 ലക്ഷം രൂപയാക്കണമെന്നും നിർദേശമുണ്ട്.

 

MNM Recommends


Most Read