വാർത്ത

ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും ഉയർന്ന ക്ലാസിലേക്ക് വിജയിപ്പിക്കുമെന്ന് കേന്ദ്രീയ വിദ്യാലയം; തീരുമാനം കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും ഉയർന്ന ക്ലാസിലേക്ക് വിജയിപ്പിക്കുമെന്ന് കേന്ദ്രീയ വിദ്യാലയം അറിയിച്ചു.

കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ ക്ളാസുകളിലെ ചില പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകുമെന്ന് അറിയിച്ചത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന ബോർഡ് പരീക്ഷകളും നിർത്തലാക്കിയിരുന്നു.

MNM Recommends


Most Read