വാർത്ത

രാജ്യത്തെ ആദ്യ പതിനാലുവരി ദേശീയ പാതയുടെ ആദ്യഘട്ടം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു; ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ; ഡൽഹി - മീററ്റ് ഹൈവെയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയത് 7500 കോടി ചെലവിട്ട്

ന്യുഡൽഹി; രാജ്യത്തെ ആദ്യ 14 വരി ദേശീയപാതയായ ഡൽഹി - മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 7,500 കോടി ചെലവിട്ടാണ് ആദ്യം ഘട്ടം പൂർത്തിയാക്കിയത്. എക്സ്പ്രസ് പാത നിലവിൽ വന്നതോടു കൂടി നിലവിലെ രണ്ടര മണിക്കൂർ സമയ ദൈർഘ്യം 40 മിനുട്ടായി കുറയും.

ഉദ്ഘാടനത്തിനുശേഷം 14 വരി ഹൈവേയിലൂടെ തുറന്ന ജീപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു.ഡൽഹിയിലെ സാരായ് കാലെ ഖാനിൽനിന്ന് യുപി ഗേറ്റ് വരെ ആറു കിലോമീറ്ററാണ് മോദി തുറന്ന കാറിൽ സഞ്ചരിച്ചത്. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മോദിക്കൊപ്പം മറ്റൊരു തുറന്ന കാറിൽ സഞ്ചരിച്ചു.

ഡൽഹി മീററ്റ് വരെ 14 വരി പാതയിൽ 31 ട്രാഫിക് സിഗ്നലുകളാണ് ഉള്ളത്. രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹാർദ ഹൈവേയാണ് ഡൽഹി - മീററ്റ് എക്സ്പ്രസ് ഹൈവേ. മലിനീകരണത്തിൽ നിന്ന് മോചനം' എന്നാണ് പ്രധാനമന്ത്രി ഡൽഹി - മീററ്റ് പാതയെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 14 വരി പാതയാണിത്.

ഉത്തർപ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേയും മോദി രാജ്യത്തിന് സമർപ്പിച്ചു. പതിനൊന്നായിരം കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. നിർദ്ദിഷ്ട പദ്ധതി രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈവേ കൂടിയാണ്.

MNM Recommends


Most Read