വാർത്ത

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹ ആഘോഷത്തിനിടെ വെടിവയ്പ്; അടുത്ത ബന്ധു വെടി ഉതിർത്തതു ജഡേജയ്ക്കു തൊട്ടടുത്തു നിന്ന്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹ ആഘോഷത്തിനിടെ വെടിപൊട്ടിയത് വിവാദത്തിൽ. ജഡേജയ്ക്ക് തൊട്ടടുത്ത് വച്ചാണ് ആഘോഷത്തിന്റെ ഭാഗമായി വെടിപൊട്ടിച്ചത്.

ജഡേജയുടെ ബന്ധു തന്നെയാണു വെടിയുതിർത്തത്. സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ആർക്കും പരിക്ക് പറ്റിയിട്ടില്ലെങ്കിലും ഗൗരവത്തോടെയാണ് സംഭവത്തെ പൊലീസ് നോക്കി കാണുന്നത്. വെടിമുഴങ്ങിയതിനെ കുറിച്ച് തങ്ങൾക്ക് സന്ദേശം ലഭിച്ചതായും തുടർന്ന് ഇതിനെ കുറിച്ച് അന്വേഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ലൈസൻസ് ഉള്ള തോക്കിൽ നിന്നാണ് വെടിമുളങ്ങിയതെങ്കിലും സംഭവം ഗൗരവകരമാണെന്നും മൂന്ന് വർഷം വരെ ജയിച്ച് ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ലോധികാ പൊലീസ് സ്റ്റേഷൻ പിഎസ് ഐ മഹീന്ദ്ര സിങ് റാണ പറഞ്ഞു.

അന്വേഷണം പുരോഗമിക്കുകയാണ്. രാജ്‌കോട്ടിലായിരുന്നു വിവാഹച്ചടങ്ങുകൾ. റിവാ സോളൻഗിയെയാണ് ജഡേജ വിവാഹം കഴിക്കുന്നത്. വൈകിട്ടു നടക്കുന്ന സൽക്കാരത്തിൽ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കും. 

MNM Recommends


Most Read