വാർത്ത

ബന്ദിപൂർ വനമേഖലയിൽ വൻകാട്ടുതീ; മൈസൂർ-ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറൂകളോളം തടസ്സപ്പെട്ടു; ഹെക്ടർ കണക്കിന് വനം നശിച്ചതായി കർണാടക വനംവകുപ്പ്

ബന്ദിപ്പൂർ: കർണാടക ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുതീ പടർന്നതോടെ, മൈസൂർ -ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തീ നിയന്ത്രിക്കാൻ വനപാലകർ ശ്രമം തുടരുകയാണ്. ഇന്നലെ ഉച്ചയോടെ ഗോപാൽസാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഹള്ളി ഭാഗത്തേക്കും മേൽക്കമ്മനഹള്ളിയിലേക്കും തീ പടർന്നു. മേൽക്കമ്മനഹള്ളി ചെക്പോസ്റ്റ് പലവട്ടം അടച്ച .ഹെക്ടർ കണക്കിന് വനം നശിച്ചു എന്നാണ് കരുതുന്നത് . കർണാടക വനം വകുപ്പ് സംവിധാനത്തോടൊപ്പം മൈസൂർ ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ നിന്നും അഗ്‌നിശമനാവിഭാഗമെത്തിയിരുന്നു .

ശക്തമായ കാറ്റ് തീ അണക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമായി. ഭൂമി ശാസ്ത്രപരമായി ബന്ദിപ്പൂർ വനത്തിന്റെ തുടർച്ചയാണ് വയനാട് വന്യജീവി സങ്കേതം.ബന്ദിപ്പൂരിൽ തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ അതിർത്തിയിലെ വനമേഖലയെയും ബാധിക്കാൻ സാധ്യതയുണ്ട് . വന്യജീവി സങ്കേതം ഉണങ്ങി വരളാൻ തുടങ്ങിയതും ഭീഷണിയാണ്.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read