വാർത്ത

വിവാഹമോചിതനായ യുവാവ് പതിമൂന്നുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു; സംഭവം പുറം ലോകം അറിയുന്നത് മൂന്ന് വർഷങ്ങൾക്കു ശേഷം; പിതാവിൽ നിന്നും രക്ഷപെട്ട പെൺകുട്ടി അമ്മയുടെ അടുത്തെത്തി പൊലീസിൽ പരാതി നൽകി

തെലുങ്കാന: പതിമുന്നാം വയസ്സിൽ മകളെ പിതാവ് പീഡിപ്പിച്ച വിവരം പുറത്തറിയുന്നത് മൂന്നു വർഷങ്ങൾക്കു ശേഷം.തെലങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് 45 വയസ്സുകാരനാണ് വിവാഹമോചനത്തിന് ശേഷം സ്വന്തം മകളെ പീഡിപ്പിച്ചത്. ഭാര്യയുമായി വിവാഹമോചനം നേടിയ ഇയാൾ മകളെ ഒപ്പം താമസിപ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇയാൾ മകളെ പീഡനത്തിനിരയാക്കിയത്.

മൂന്നു വർഷങ്ങൾ മുമ്പ് പിതാവ് പീഡിപ്പിച്ചുവെന്ന് പതിനാറു വയസ്സുകാരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രങ്ക റെഡ്ഡി ജില്ലയിലാണ് കേസ് റിപ്പോർട്ട് ചെയ്തത്. മൂന്നു വർഷങ്ങൾക്ക് മുമ്പ് 45 വയസ്സുകാരനായ പിതാവ് അമ്മയുമായി വിവാഹമോചനം നടന്ന തന്നെ സമയത്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

കുട്ടിയുടെ മാതാപിതാക്കൾ വിവാഹ മോചിതരായതിനാൽ വർഷങ്ങളായി പിതാവിനൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. ആ സമയത്ത് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പെൺകുട്ടി വ്യക്തമാക്കുന്നു. പിതാവിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി ദിവസങ്ങൾ മുമ്പാണ് അമ്മയുടെ അടുത്തെത്തിയത്, തുടർന്ന് പീഡന വിവരം വ്യക്തമാക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു.

കുട്ടിയുടെ പരാതിയെത്തുടർന്ന്, പ്രതിക്കെതിരെ, ഐപിസി 376 (റേപ്പ്), പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ പിടികൂടാനും കേസ് അന്വേഷണത്തിനുമായി സ്‌പെഷൽ ടീം രൂപീകരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read