വാർത്ത

പാക് അധീന കശ്മീരിൽ പഠിച്ചിറങ്ങിയ ഡോക്ടർമാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനാകില്ല; ഉത്തരവിറക്കി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ

ന്യൂഡൽഹി: പാക് അധീന കശ്മീരിലേയും ലഡാക്കിലേയും മെഡിക്കൽ കോളജുകളിൽ പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് വിലക്കി കേന്ദ്രം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 1956-ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരം പാക് അധീന കശ്മീരിലേയും ലഡാക്കിലേയും മെഡിക്കൽ സ്ഥാപനങ്ങൾക്ക് അംഗീകാരം ആവശ്യമാണ്. എന്നാൽ ഇവിടങ്ങളിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് അത്തരം അംഗീകാരം നൽകിയിട്ടില്ലെന്നും മെഡിക്കൽ കൗൺസിലിന്റെ ഉത്തരവിൽ പറയുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും പൂർണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാക്കിസ്ഥാൻ നിയമവിരുദ്ധമായി ഈ പ്രദേശത്തിന്റെ ഒരു ഭാഗം അധിനിവേശപ്പെടുത്തിയിരിക്കുകയാണ്. അംഗീകാരമില്ലാത്തതിനാൽ പാക് അധിനിവേശ പ്രദേശങ്ങളിലെ മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച യോഗ്യതയിൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കില്ലെന്നും മെഡിക്കൽ കൗൺസിലിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read