കൂടുതൽ

ജെയിംസ് ബോണ്ടിന് വെള്ളിത്തിരയിൽ ജീവൻ നൽകിയ റോജർ മൂർ യാത്രയായി; അന്ത്യം 89-ാം വയസ്സിൽ സ്വിറ്റ്‌സർലണ്ടിലെ വസതിയിൽ; ഏഴുചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി എത്തി ആസ്വാദകരുടെ മനംകവർന്നത് ഈ വിഖ്യാത നടൻ

മോണാക്കോ: ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ റോജർ മൂർ (89)അന്തരിച്ചു. കാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു.

സ്വിറ്റ്സർലണ്ടിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്. . മൂർ ഏഴ് ജെയിംസ് ബോണ്ട് സിനിമകളിലാണ് വേഷമിട്ടത്.

ജയിംസ് ബോണ്ട് വേഷത്തിൽ എത്തുന്ന മൂന്നാമത്തെ നടനായിരുന്നു മൂർ. 1974 ൽ ഇറങ്ങിയ ലീവ് ആൻഡ് ലെറ്റ് ഡൈ ആയിരുന്നു മൂറിന്റെ ആദ്യത്തെ ബോണ്ട് സിനിമ. തുടർന്ന് ദി മാൻ വിത്ത് ഗോൾഡൻ ഗൺ, ദി സ്പൈ ഹൂ ലവ്ഡ് മി. മൂൺറാക്കെർ, ഫോർ യുവർ ഐസ് ഒൺലി, ഒക്ടോപസി എന്നീ ബോണ്ട് ചിത്രങ്ങളിലും റോജർ മൂർ വെള്ളിത്തിരിയിൽ എത്തി.

ഇന്ത്യയിൽ ചിത്രകരിച്ചിട്ടുള്ള ഏക ബോണ്ട് ചിത്രം മൂർ അഭിനയിച്ച ഒക്ടോപസി ആണ്. പരസ്യമോഡലായി കരിയർ ആരംഭിച്ച മൂർ ടെലിവിഷൻ അഭിനേതാവിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2011 ൽ വന്ന എ പ്രിൻസസ് ഫോർ ക്രിസ്മസ് ആണ് അവസനമായി അഭിനയിച്ചത്.

റോജര് മൂർ ഹോപ് ലോബിയ എന്ന രോഗത്തിനടിമയായിരുന്നു. വെടിശബ്ദം കേട്ട് ഭയപ്പെടുന്ന പ്രത്യേക തരം മാനസിക രോഗമാണിത്. എന്നിരുന്നിട്ടുകൂടി അദ്ദേഹം വെടിശബ്ദങ്ങളെ അതിജീവിച്ചാണ് ജെയിംസ് ബോണ്ടായി അരങ്ങ് തകർത്തത്. അമ്പത്തെട്ട് വയസിലും അദ്ദേഹം ജയിംസ് ബോണ്ടായി അഭിനയിച്ചു. 'എ വ്യൂ ടു എ കിൽ' എന്ന ചിത്രത്തില് നായകനായി അഭിനയിക്കുമ്പോൾ 58 വയസായിരുന്നു അദ്ദേഹത്തിന്.

MNM Recommends


Most Read