കൂടുതൽ

വിട വാങ്ങിയത് എറണാകുളം-അങ്കമാലി അതിരൂപതയിലെ മുതിർന്ന വൈദികൻ; ഫാ. സേവ്യർ കരീത്തറയുടെ സംസ്‌കാരം ഏഴിന് ഉദയനാപുരം സെന്റ് ജോസഫ് പള്ളിയിൽ; നിറകണ്ണുകളോടെ ആദരാഞ്ജലികൾ അർപ്പിച്ച് കത്തോലിക്കാ സഭയും വിശ്വാസികളും

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗം ഫാ. സേവ്യർ കരീത്തറ (82) നിര്യാതനായി. സംസ്‌കാരം ഏഴിന് ഉച്ചകഴിഞ്ഞു മൂന്നിനു ഉദയനാപുരം സെന്റ് ജോസഫ് പള്ളിയിൽ. ഉദയനാപുരം കരീത്തറ ശൗരിയുടെയും കത്രീനയുടെയും മകനായി 1937 ഏപ്രിൽ 12നു ജനിച്ചു. 1964 മാർച്ച് ഏഴിനു പൗരോഹിത്യം സ്വീകരിച്ചു.

മഞ്ഞപ്ര, അങ്കമാലി, വളമംഗലം, തണ്ണീർമുക്കം, കടമക്കുടി, കിടങ്ങൂർ, കൊറ്റമം, കുഴിപ്പിള്ളി, നടേൽ, ആമ്പല്ലൂർ, മലയാറ്റൂർ, തലയോലപ്പറമ്പ്, പള്ളിപ്പുറം, കുമ്പളം പള്ളികളിലും ചിറ്റൂർ ധ്യാനകേന്ദ്രം, വൈക്കം വെൽഫെയർ സെന്ററിലും സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: മേരിക്കുട്ടി, തോമസ്, പത്രോസ്, പൗലോസ്, ഏല്യാക്കുട്ടി, വർഗീസ്, ജോസഫ്, ത്രേസ്യ.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read