കൂടുതൽ

സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ അമിത വേഗത്തിലെത്തിയ ലോറി കുട്ടികൾക്കിടയിലേക്ക് ഇടിച്ചു കയറി; വഴിക്കടവിനടുത്തെ ദാരുണ അപകടത്തിൽ മരിച്ചത് മൂന്ന് കുട്ടികൾ; അപകടത്തിൽപ്പെട്ടത് മണിമൂളി സികെഎച്ച്എസ്എസ് വിദ്യാർത്ഥികൾ; 10 വിദ്യാർത്ഥികൾക്ക് പരിക്ക്; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം; പാഞ്ഞ് കയറിയത് കർണാടക രജിസ്ട്രേഷൻ ലോറി; നിലമ്പൂർ അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിയത്

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ പാഞ്ഞ് കയറി മൂന്ന് പേർ മരിച്ചു. പത്തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മണിമൂളി സികെഎച്ച്എസ് എസിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

മണിമൂളി സികെഎച്ച്എസ്എസ് വിദ്യാർത്ഥികളാണ് മരിച്ചത്. 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മണിമൂളിയിൽ രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ ബസ് കാത്തുനിന്ന കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ചരക്കുലോറി ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ച രണ്ടു കുട്ടികളിൽ ഫിദ എന്ന കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്‌കൂളിലേക്ക് നടന്നു പോകുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി. തൊട്ടടുത്ത് ബസ് സ്റ്റാൻഡുണ്ടായിരുന്നു. ഇവിടെ ബസ് കാത്ത് നിന്ന മറ്റുള്ളവർക്കും പരിക്കേറ്റു. പാഞ്ഞ് കയറിയത് കർണാടക രജിസ്‌ട്രേഷൻ ലോറിയാണ്. സമീപത്തെ ബസ്സും ഓട്ടോറികിഷയും, ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചാണ് ലോറി കുട്ടികളലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞ് കയറിയത്. രാവിലെ 9.15 നാണ് അപകടം നടന്നത്.

MNM Recommends


Most Read