തർക്കം മൂത്തു... ഡോക്ടർ രോഗിയെ ഇടിക്കാൻ തുടങ്ങി... ആശുപത്രി മാനേജരും മറ്റൊരു ഡോക്ടറും കൂടെ കൂടി, കടുത്ത മർദനം; ഒടുവിൽ രോഗിയെ അതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു; വിവരമറിഞ്ഞ മത്സ്യത്തൊഴിലാളികൾ ഇളകി വന്ന് ആശുപത്രി തകർത്തു; തല്ലിയ ഡോക്ടർമാർക്ക് വേറെ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നു: പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഡോക്ടർ ജീവിതത്തിലെ ഒരേട് ഓർക്കുമ്പോൾ...
വടകരയിലെ ഒരു സ്വകാര്യ ആശുപത്രി. ചെറിയ എന്തോ രോഗവുമായി അവിടെ ഒരു മത്സ്യത്തൊഴിലാളി യുവാവ് എത്തുന്നു. പരിശോധിച്ച ഡോക്ടർ കാര്യമായ ഏതൊക്കെയോ രോഗങ്ങളുടെ തുടക്കമാണ് അയാൾക്ക് എന്ന് വിധി എഴുതുന്നു. പണച്ചിലവുള്ള കുറെ വലിയ ടെസ്റ്റുകൾക്ക് എഴുതികൊടുക്കുന്നു. തനിക്ക് അത്ര വലിയ അസുഖം ഒന്നുമില്ലെന്നും ചെറിയ രോഗത്തിനുള്ള മരുന്ന് തന്നാൽ മതിയെന്നും യുവാവ്. രോഗം ചെറുതോ വലുതോ എന്ന് രോഗി നിശ്ചയിക്കണ്ട എന്നും അത് തീരുമാനിക്കാൻ താൻ ഉണ്ടെന്നും ഡോക്ടർ. തർക്കം മൂത്തു. ഡോക്ടർ രോഗിയെ ഇടിക്കാൻ തുടങ്ങി. ആശുപത്രി മാനേജരും മറ്റൊരു ഡോക്ടറും കൂടെ കൂടി. കടുത്ത മർദനം. ഒടുവിൽ രോഗിയെ അതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മത്സ്യത്തൊഴിലാളികൾ ഇളകി. അവർ പങ്കായവുമായി വന്ന് ആശുപത്രി തകർത്തു. തല്ലിയ ഡോക്ടർമാർക്ക് വേറെ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭത്തിൽ വലിയ വാർത്താ പ്രാധാന്യം നേടിയ ഈ സംഭവത്തിലെ വില്ലന്മാരിൽ ഒരാൾ ആയിരുന്നു കുഞ്ഞിക്ക എന്ന പുനത്തിൽ കുഞ്ഞബ്ദുള്ള. സുൽത്താൻ ബത്തേരിയിലെ സർക്കാർ വക അതിഥി മന്ദിരത്തിൽ ഒരു സായാഹ്നത്തിൽ സംസാരിച്ചിരിക്കുമ്പോൾ ഈ വിഷയം എടുത്തിട്ടപ്പോൾ കുഞ്ഞിക്കയ്ക്ക് നല്ല ജാള്യത ഉണ്ടായിരുന്നു. ഡോക്ടർ അകത്തുണ്ട് എന്ന അദ്ധേഹത്തിന്റെ ഓർമക്കുറിപ്പുകൾ പരിഷ്കരിക്കുമ്പോൾ ഈ അദ്ധ്യായവും ചേർക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം രൂക്ഷമായി ഒന്ന് നോക്കി...പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു: ആ മത്സ്യ തൊഴിലാളി തന്നെ ആയിരുന്നു ശരി. ചിലപ്പോൾ നമ്മൾ അറിയാതെ ഒരഹങ്കാരം നമ്മളിൽ വന്നു പെടും. അടി കിട്ടിയപ്പോൾ എല്ലാം ശരിയായി.
മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി സിനിമാ സംവിധായകനുമായ ഓ കെ ജോണി വഴിയാണ് കുഞ്ഞിക്കയുമായി സൗഹൃദത്തിൽ ആകുന്നത്. അവർ തമ്മിലുള്ള സൗഹൃദം തന്നെ വലിയൊരു അത്ഭുതം ആയിരുന്നു. കുഞ്ഞിക്ക രചിച്ച കന്യാവനങ്ങൾ എന്ന നോവലിലെ ഒരധ്യായം മൊത്തം രവീന്ദ്രനാഥ് ടാഗോറിന്റെ ഒരു കൃതിയുടെ മോഷണമാണ് എന്ന് തെളിവ് സഹിതം ആരോപിച്ചു പത്രസമ്മേളനം നടത്തിയ ആളാണ് ജോണി. കുഞ്ഞിക്കയുടെ സർഗ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ ഘട്ടത്തിന് കാരണക്കാരൻ. ഒരുപാടു കാലം രണ്ടാളും മിണ്ടാതെ നടന്നു. ഒരു സൗഹൃദ സദസ്സിൽ കുഞ്ഞിക്ക ജോണിയെ കെട്ടിപിടിച്ചു. എന്തെങ്കിലും ഒക്കെ മിണ്ടാൻ ആവശ്യപ്പെട്ടു. അവിടെ മഞ്ഞുരുകി. ആരോപണം ആരോപണമായി ഇപ്പോഴും അന്തരീക്ഷത്തിൽ നില്കുന്നുണ്ട് എങ്കിലും.
വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ എന്ന റഷ്യൻ യാത്രാവിവരണം എഴുതുന്ന ഘട്ടത്തിൽ കുഞ്ഞിക്ക പറഞ്ഞു: നല്ല വോഡ്ക കുടിച്ചു തീർക്കുന്ന ആവേശത്തിൽ അവിടെ കണ്ട പലതിന്റെയും കുറിപ്പ് എടുക്കാൻ മറന്നു. ഇനി കുറച്ചു പഴയ സോവിയറ്റ് സാഹിത്യം ഒക്കെ വായിച്ചു അട്ജസ്റ്റ് ചെയ്യണം. നാട്യങ്ങൾ ഇല്ലാത്ത ഈ തുറന്നു പറച്ചിലുകൾ കൂടി ആയിരുന്നു കുഞ്ഞിക്ക. തനിക്കു സംഭവിച്ച തെറ്റുകളും അമളികളും വരെ പറഞ്ഞു ചിരിക്കും. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പൈങ്കിളി നോവൽ എഴുതി കൊടുക്കുന്ന അതേ ലാഘവത്തിൽ അദ്ദേഹം ബിജെപിയുടെ നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിച്ചു തോൽക്കാൻ പോയി. വിവാദങ്ങളിൽ ജീവിച്ചു. വിവാദങ്ങളെ ആസ്വദിച്ചു.
''കപ്പൽ യാത്ര നടത്താത്ത ഒരാൾ അത് നടത്തിയ ഒരാളെഴുതിയ കാര്യങ്ങൾ എടുത്തെഴുതുന്നതിൽ തെറ്റൊന്നുമില്ല.'' ആവർത്തിച്ച് വന്ന സാഹിത്യ മോഷണ ആരോപണങ്ങളെ അദ്ദേഹം നേരിട്ടത് ഇങ്ങനെ പറഞ്ഞാണ്. സ്മാരക ശിലകളുടെ കർത്താവായി അദ്ധേഹത്തെ കാണാൻ ആണ് ഇഷ്ടം. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആറ്റബീ തുടങ്ങിയവരുടെ സൃഷ്ടാവിന് പുനത്തിൽ ടാഗോർ ആകേണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല. വികാര പ്രപഞ്ചങ്ങളെ ഉള്ളിൽ ഒതുക്കിയ എത്ര കയ്യൊതുക്കം ഉള്ള മനോഹര ഭാഷ. ഇപ്പോൾ കാല പ്രവാഹത്തിലേക്ക് പുനത്തിലും...ആദരാജ്ഞലികൾ...
MNM Recommends
-
വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത് -
സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി -
കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണം; കീഴ്ത്താടിക്കും പൊട്ടൽ; ശ്വാസം മുട്ടിയതിന്റെ ലക്ഷണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്; ബലാൽസംഗത്തിന് കേസെടുത്തേക്കും -
വീട്ടുജോലിക്കാരിയുടെ പീഡന പരാതി; മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല; പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്; ഇരയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും കേസ് -
എന്തുസംഭവിക്കുമെന്ന് അറിയാതെ കപ്പലിൽ കഴിഞ്ഞത് 20 നാളുകൾ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാ ജീവനക്കാരെയും വിട്ടയച്ചു; 24 പേരെയും വിട്ടയച്ചത് മാനുഷിക പരിഗണന വച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രി -
പയ്യന്നൂരിൽ ഒരേ കള്ളൻ സൂപ്പർ മാർക്കറ്റിൽ കയറിയത് നാലുതവണ; സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു -
മൂന്ന് വിക്കറ്റുകളുമായി കൊൽക്കത്തയെ വിറപ്പിച്ച് ബുമ്രയും തുഷാരയും; അർധ സെഞ്ചുറിയുമായി വെങ്കടേഷ് അയ്യരുടെ ചെറുത്തു നിൽപ്പ്; രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; നിർണായക മത്സരത്തിൽ മുംബൈയ്ക്ക് 170 റൺസ് വിജയലക്ഷ്യം -
ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്: കണ്ണൂരിൽ കോടികൾ കമ്മിഷൻ കൈപ്പറ്റിയ 39 പേർക്കെതിരെ കേസ് -
വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയി; വെള്ളിയാഴ്ച രാവിലെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി; അടൂരിൽ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് -
നിലയ്ക്കൽ ബേസ് ക്യാമ്പിലെ ഇൻസിനേറ്ററിന്റെ പമ്പും മോട്ടോറുകളും മോഷ്ടിച്ച് കടത്തി; മൂന്നു യുവാക്കളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു -
ആമസോൺ കവറിന്റെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഏതു ഫ്ളാറ്റെന്ന് തിരിച്ചറിഞ്ഞു; പൊലീസെത്തുമ്പോൾ യുവതി മാനസികമായി തളർന്ന നിലയിൽ; പീഡിപ്പിച്ച തൃശൂർ സ്വദേശി നിരീക്ഷണത്തിൽ; നവജാത ശിശുവിന്റെ കൊലപാതകത്തിനൊപ്പം ബലാത്സംഗത്തിന് കൂടി കേസെടുക്കും -
അടൂരിൽ ഹോട്ടൽ ജീവനക്കാർ തമ്മിൽ വാക്കുതർക്കം; പറഞ്ഞു തീർക്കാനെത്തിയ രണ്ടു ജീവനക്കാർക്ക് മർദനം; ഒരു ഹോട്ടൽ അടിച്ചു തകർത്തു; പൊലീസ് കേസെടുത്തു -
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഫ്രുട്സ് വ്യാപാരി മരിച്ചു -
പ്രജ്വൽ രേവണ്ണയെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന് സിദ്ധരാമയ്യ; പ്രജ്വൽ ജർമനിയിൽനിന്ന് ദുബായിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ -
രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെ ആവശ്യത്തിനു മാത്രം ഉപയോഗിക്കണം; വീടുകളിൽ എ സി 26ന് മുകളിലായി സെറ്റ് ചെയ്യണം; രാത്രി 9ന് ശേഷം അലങ്കാര വിളക്കുകൾ കെടുത്തണം; റെക്കോഡ് വൈദ്യുതി ഉപഭോഗം ആയതോടെ നിയന്ത്രിക്കാൻ കെ എസ് ഇ ബി നിർദ്ദേശങ്ങൾ -
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം അതിദാരുണം; കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മ തൊട്ടിലടക്കമുള്ള സംവിധാനങ്ങളുണ്ട്; കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരത ചെയ്യരുത്; കേസെടുത്ത് ബാലാവകാശ കമ്മീഷൻ -
നിലനിൽപ്പിന്റെ പോരാട്ടത്തിൽ ടോസിലെ ഭാഗ്യം മുംബൈയ്ക്ക്; വാംഖഡെയിൽ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും; രോഹിത് ശർമ ഇംപാക്റ്റ് പ്ലയറാകും; മുഹമ്മദ് നബിക്ക് പകരം നമൻ ധിർ പ്ലേയിങ് ഇലവനിൽ -
ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ല; ബസ് മേയറുടെ വാഹനത്തെ മറികടന്നോ എന്നും കണ്ടില്ല; പിൻസീറ്റിൽ ആയിരുന്നതിനാൽ ഒന്നിനും വ്യക്തതയില്ലെന്നും കെ എസ് ആർ ടി സി ബസ് കണ്ടക്ടർ സുബിൻ -
'ഗുരുവായൂരപ്പന് മുന്നിൽ 32 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ വിവാഹിതരായി; ഇപ്പോൾ മകളുടെ വിവാഹവും ഇതേ നടയിൽ; ഗുരുവായൂരപ്പൻ എല്ലാം ഭംഗിയായി നടത്തി തന്നു': സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആവുന്നില്ലെന്ന് ജയറാം
Most Read
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ
- ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
- പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം
- 2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
- കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം