ധനം

കേന്ദ്ര സർക്കാരിനെ സഹായിക്കാൻ റിസർവ്വ് ബാങ്ക്; കേന്ദ്രത്തിന് റിസർവ് ബാങ്ക് 52,000 കോടി നൽകും

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനച്ചെലവ് കഴിഞ്ഞു റിസർവ്വ് ബാങ്കിന് മിച്ചം വന്ന തുകയിൽ 52,679 കോടി രൂപ കേന്ദ്ര സർക്കാരിന് നൽകാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. വികസന പദ്ധതികൾക്കായി പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന കേന്ദ്ര സർക്കാരിനെ സഹായിക്കാൻ ആണ് റിസർവ് ബാങ്കിന്റെ തീരുമാനം. ഈ തീരുമാനം കേന്ദ്രസർക്കാരിന് തീർച്ചയായും ആശ്വാസം പകരുന്നതാണ്.


2012-13 സാമ്പത്തിക വർഷത്തിൽ ബാങ്കിന് മൊത്തം മിച്ചം വന്നത് 61,804 കോടി രൂപയാണ്. ഇതിൽ നിന്നാണ് 52,679 കോടി രൂപ ആർബിഐ കേന്ദ്രസർക്കാരിന് നൽകുന്നത്. 2012-13 സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാരിന് റിസർവ്വ് ബാങ്ക് നൽകിയത് 33,000 രൂപ മാത്രമാണ്. സർക്കാരിന്റെ ധനക്കമ്മി കുറയാനും റിസർവ് ബാങ്കിന്റെ നീക്കം സഹായിക്കും.

 

MNM Recommends


Most Read