അയർലന്റ്

ശൈത്യകാലത്ത് ആരോഗ്യമേഖലയുടെ പ്രവർത്തനം താളംതെറ്റും; ക്രിസ്തുമസ് സീസണിൽ സമരത്തിനൊരുങ്ങി നഴ്‌സുമാരും മിഡ് വൈഫ് ജീവനക്കാരും; ശമ്പളവർദ്ധനവ് നടപ്പിലാക്കത്തിൽ സർക്കാരിനെതിരെ പ്രതിഷേധമുയർത്താനൊരുങ്ങി ആരോഗ്യ മേഖല

ങ്ങൾ നേരിടുന്ന വിവിധ തൊഴിൽ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്സിങ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. ശൈത്യകാലത്ത് ആശുപത്രികളുടെ പ്രവർത്തനങ്ങളുടെ താളംതെറ്റിച്ചുകൊണ്ട് 24 മണിക്കൂർ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് യൂണിയൻ തീരുമാനിച്ചിരികക്ുന്നത്. പൊതു ആശുപത്രികളിൽ ആവശ്യാനുസരണം നഴ്സിങ് -മിഡൈ്വഫ്‌സ് ജീവനക്കാരെ നിയമിക്കാത്തതിലും വേണ്ട വിധത്തിലുള്ള ശമ്പളവർദ്ധനവ് നടപ്പിലാക്കാത്തതുമാണ് സമരപരിപാടികളുമായി മുന്നോട്ട് പോകാൻ കാരണമെന്ന് ് ഐ.എൻ .എം.ഒ വ്യക്തമാക്കി.

സമരം നടത്തുന്നിതിനുള്ള വോട്ടെടുപ്പ് നാലാഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാനാണ് ഐഎൻഎംഒ തീരുമാനിച്ചിട്ടുള്ളത്.ഇപ്പോഴത്തെ നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ക്രസ്മസ് കാലത്ത് രാജ്യത്തിന്റെ ആരോഗ്യമേഖല നിശ്ചലമായേക്കും.

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ്, കുറഞ്ഞ വേതനം, ജോലി സുരക്ഷിതത്വമില്ലായ്മ തുടങ്ങി യൂണിയൻ ഉന്നയിച്ച പ്രശ്‌നങ്ങളെയൊന്നും വേണ്ടവിധം മനസ്സിലാക്കാനോ പരിഹരിക്കാനോ യാതോരു പദ്ധതിയും സർക്കാരോ എച്എസ്ഇയോ ഇതുവരെ മുന്നോട്ടു വെച്ചിട്ടില്ല..ഈ സാഹചര്യത്തിലാണ് പണിമുടക്കിന് സംഘടനകൾ നീക്കം നടത്തുന്നത്.

ഏതാണ്ട് ക്രിസ്മസ് കാലത്തായിരിക്കും പണിമുടക്കു സംബന്ധിച്ച വോട്ടെടുപ്പുകൾ പൂർത്തിയാവുക.ഓപ്പറേഷൻ തീയേറ്ററുകളിലും അടിയന്തിര വിഭാഗത്തിലെ എമർജെൻസി റെസ്‌പോൺസ് ടീം മാത്രമേ പ്രവർത്തിക്കൂ.എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കിൽ രണ്ട് ദിവസം കൂടി പണിമുടക്കുമെന്നും ഐഎൻഎംഒ അറിയിച്ചു.

മാത്രമല്ല നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ക്രിസ്മസ് അവധിക്കാലത്തെ അവധികൾപരിമിതമാക്കാനും,പുതുവർഷത്തിലെ ആദ്യ രണ്ടാഴ്ച അവധി നിഷേധിക്കാനുമുള്ള തീരുമാനത്തിനെതിരെയുള്ള പ്രതിഷേധവും സംഘടന അറിയിച്ചു.

MNM Recommends


Most Read