അയർലന്റ്

അടുത്ത വർഷം ജൂലൈ മുതൽ ഡബ്ലിനിലെ സ്ട്രീറ്റ് പാർക്കിങ് നിരക്ക് ഉയരും; പത്ത് ശതമാനം വർദ്ധനവ് വരുത്താനുള്ള നിർദ്ദേശം സിറ്റി കൗൺസിൽ ബജറ്റിൽ

ഡബ്ലിൻ :അടുത്ത വർഷം ജൂലൈ മുതൽ ഡബ്ലിനിലെ സ്ട്രീറ്റ് പാർക്കിങ് നിരക്ക് ഉയരും. സ്ട്രീറ്റ് പാർക്കിങ് നിരക്കുകളിൽ പത്ത് ശതമാനം വർദ്ധനവ് വരുത്താൻ ഡബ്ലിൻ സിറ്റി കൗൺസിലിന്റെ തീരുമാനം.ഇന്നലെ അവതരിപ്പിച്ച സിറ്റി കൗൺസിൽ ബജറ്റിലാണ് വർദ്ധനവ് പ്രഖ്യാപിച്ചിട്ടുള്ളത്.

അടുത്ത വർഷം ജൂലൈ മുതലാണ് ഡബ്ലിനിലെ വാഹനയാത്രക്കാർക്ക് ഉയർന്ന പാർക്കിങ് ചാർജ് നിലവിൽ വരിക. ബിസിനസ്സ് ഉടമകൾ അടുത്ത വർഷം വാണിജ്യ നിരക്കിൽ ഏകദേശം 3 ശതമാനം കൂടുതൽ പാർക്കിങ് ചാർജ് നൽകേണ്ടിവരും. വർധന ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

മിക്ക കൗൺസിലർമാരും എതിർത്തെങ്കിലും വോട്ടെടുപ്പിൽ പാർക്കിങ് ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം കൗൺസിൽ അംഗീകരിച്ചു.ഡബ്ലിൻ മേഖലയിലെ മറ്റു കൗൺസിലുകളും പാർക്കിങ് ഫീസ് കൂട്ടുമെന്ന സൂചനകളുണ്ട്.

ടോം ക്ലാർക്ക് ബ്രിഡ്ജ് ( ഈസ്റ്റ്-ലിങ്ക് ടോൾ ബ്രിഡ്ജ്) ഉപയോഗിക്കുന്നതിനുള്ള ചെലവും അടുത്ത ഏപ്രിൽ മാസം മുതൽ 50 സെന്റ് വർദ്ധിക്കും.

MNM Recommends


Most Read