അയർലന്റ്

ഇനി മാലിന്യം കൂടിയാലും പോക്കറ്റ് കാലിയാകും; ബിൻ ചാർജ് ഈടാക്കുന്നത് തൂക്കത്തിനുസരിച്ച്; പുതിയ പരിഷ്‌കാരം 15 മാസത്തിനുള്ള പൂർണമായും നടപ്പിലാകുമെന്ന് അധികൃതർ

നി വീടുകളിൽ വരുന്ന മാലിന്യത്തിന്റെ അളവ് കൂടിയാലും പോക്കറ്റ് കാലിയയത് തന്നെ. രാജ്യത്തെ ബിൻ ചാർജ് നിരക്കിൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയതോടെയാണ് മാലിന്യത്തിന്റെ കാര്യത്തിലും ചാർജ് വർദ്ധന ഉണ്ടാകുന്നത്. ഇതോടെ മോർട്ട്‌ഗേജും ട്യൂഷൻഫീയും വാട്ടർചാർജുമൊക്കെയായി നടുവൊടിയുന്ന വിദേശികൾക്ക് പുതിയ മാറ്റവും ഇരുട്ടടിയാവുകയാണ്. എന്നാൽ ഈ മാറ്റം 15 മാസത്തിനുള്ളിലെ പൂർണമായും നടപ്പിലാകുവെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

ഇതുവരെ നിലവിലുണ്ടായിരുന്ന ഫ്‌ളാറ്റ് ചാർജിന് ഇതോടെ ശമനമായിരിക്കുകയാണ്. രാജ്യത്തെ മാലിന്യത്തിൽ നിന്നും മുക്തമാക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. മാലിന്യത്തിന്റെ ചാർജ് വർദ്ധിക്കുന്നതോടെ ജനങ്ങൾ മാലിന്യം ഉപേക്ഷിക്കുന്നതിന് നിയന്ത്രണം വരുത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

പുതിയ പരിഷ്‌കാരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

MNM Recommends


Most Read