അയർലന്റ്

മിനിമം വേജ് 9.15 യൂറോ ആയി വർധിപ്പിക്കുന്നു; വാർഷിക വരുമാനത്തിൽ ആയിരം യൂറോയുടെ വർധനയുണ്ടായേക്കും

ഡബ്ലിൻ: രാജ്യത്തെ മിനിമം വേജ് 8.65 യൂറോയിൽ നിന്ന് 9.15 യൂറോയായി വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. നിലവിലുള്ള മിനിമം വേജിൽ നിന്ന് 50 സെന്റ് ഉയർത്തിക്കൊണ്ടാണ് ശമ്പള കമ്മീഷൻ ശുപാർശ നൽകിയത്. ലേബർ മിനിസ്റ്റർ ജെഡ് നാഷ് പാർലമെന്റിൽ അടുത്ത ഇതു സമർപ്പിക്കും.. ഒക്ടോബറിൽ ബജറ്റിനു മുമ്പ് ശമ്പള പരിഷ്‌ക്കരണ നടപടികൾ പൂർത്തീകരിക്കാനാണ് മന്ത്രിയുടെ ശ്രമം.

മിനിമം വേജിൽ വർധന വരുത്തിയാൽ നഴ്‌സുമാരടക്കം ജീവനക്കാർക്ക് വാർഷിക വരുമാനത്തിൽ ആയിരത്തിലേറെ യൂറോയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2007- മുതൽ വേജിൽ ഇതേ നിരക്കാണ് നിലനിൽക്കുന്നത്. എന്നാൽ 2011-ൽ മുൻ സർക്കാർ മിനിമം വേജിൽ ഒരു യൂറോയുടെ കുറവ് വരുത്തിയിരുന്നെങ്കിലും ഉടൻ തന്നെ പഴയ നിരക്കിലേക്ക് മിനിമം വേജ് കൊണ്ടുവരികയും ചെയ്തിരുന്നു.

മിനിമം വേജിൽ 50 സെന്റിന്റെ വർധന വരുത്തിയതു മൂലം എംപ്ലോയർമാർക്ക് അധിക ഭാരമുണ്ടാകാതെ തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും ഇരു വിഭാഗത്തുമുള്ള സംഘടനകൾ ഇതിനെതിരേ രംഗത്തു വരുന്നുണ്ട്. 50 സെന്റിന്റെ വർധന ന്യായീകരിക്കാനാവാത്തതാണെന്നും നിലവിലുള്ള സാഹചര്യം കണക്കിലെടുക്കാതെയാണ് ഇത്രയും വർധന വരുത്തുന്നതെന്നും എംപ്ലോയർമാരുടെ ഗ്രൂപ്പായ IBEC കുറ്റപ്പെടുത്തി.

എന്നാൽ മിനിമം വേജിൽ ഒരു യൂറോയുടെയെങ്കിലും വർധനയാണ് വേണ്ടിയിരുന്നതെങ്കിലും ജീവിത ചെലവുകൾ വർധിച്ച സാഹചര്യത്തിൽ 50 സെന്റ് വർധന തീരെ കുറവാണെന്നുമാണ് ലോ പെയ്ഡ് വർക്കേഴ്‌സ് യൂണിയൻ വക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.

MNM Recommends


Most Read