ഫീച്ചർ

പൃഥ്വിരാജിനേയും ഫഹദ് ഫാസിലിനേയും പോലെ ഇനി മഞ്ജു വാര്യരും റെയ്ഞ്ച് റോവറിൽ പായും; ലേഡി സൂപ്പർസ്റ്റാർ സ്വന്തമാക്കിയത് ഒന്നരക്കോടിയോളം വില വരുന്ന റെയ്ഞ്ച് റോവറിന്റെ ഏറ്റവും പുതിയ മോഡലായ വെലാർ; നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ മഞ്ജു വാര്യരുടെ കാറിന് വേണ്ടത് വെറും ഏഴ് സെക്കൻഡ്; കാർ വാങ്ങിയ കാര്യം ഫേസ്‌ബുക്ക് വീഡിയോയിൽ പങ്കുവെച്ച് താരം

സിനിമ താരങ്ങൾ എന്ത് ചെയ്താലും ആരാധകർക്ക് അത് വലിയ കാര്യമാണ്. താരങ്ങളുടെ സിനിമയ്ക്ക് ഒപ്പം തന്നെ അവരുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ആരാധകർ പിന്തുടരും. ഇപ്പോൾ ചലച്ചിത്ര ആരാധകർക്കിടയിലെ സംസാര വിഷയം ഒരു കാറാണ്. കാറും മലയാള സിനിമ താരങ്ങളും തമ്മിലുള്ള ബന്ധവും കൗതുകമുണർത്തുന്ന ഒന്നാണ്.റേഞ്ച് റോവർ മലയാള സിനിമയുടെ ഇഷ്ടവാഹനമായി മാറുകയാണ്. പൃഥ്വിരാജിനും ഫഹദ് ഫാസിലിനും ശേഷം റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുന്നു മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ്. റേഞ്ച് റോവർ വേളാറാണ് ലേഡി സൂപ്പർസ്റ്റാർ സ്വന്തമാക്കിയത്. റേഞ്ച് റോവർ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് വെലാർ

2017ൽ രാജ്യാന്തര വിപണിയിലെത്തിയ വേളാർ ആ വർഷം തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭിക്കുന്ന ഈ ആഡംബര എസ്‌യുവിയുടെ വില ആരംഭിക്കുന്നത് 98 ലക്ഷം രൂപ മുതലാണ്. രണ്ടു ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പമാണ് വേളാർ വിൽപനയ്ക്കുള്ളത്.

രണ്ടു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 132 കിലോവാട്ട് കരുത്തും 430 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന കരുത്തന്റെ ഉയർന്ന വേഗം മണിക്കൂറിൽ 201 കിലോമീറ്ററാണ്. രണ്ടു ലീറ്റർ പെട്രോൾ എൻജിന് 184 കിലോവാട്ട് കരുത്തും 365 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.1 സെക്കന്റ് മാത്രം വേണ്ടിവരുന്ന എസ്യുവിയുടെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read