സിനിമ

പ്രിയപ്പെട്ടവനൊപ്പം സുവർണക്ഷേത്രത്തിൽ തൊഴുത് നയൻതാര; വിഘ്‌നേശിന്റെ പിറന്നാളിന് മുന്നോടിയായെത്തിയ താരങ്ങൾ മടങ്ങിയത് സന്ദർശകർക്കായൊരുക്കുന്ന സൗജന്യ ഭക്ഷണവും കഴിഞ്ഞ്; ചുരിദാറിൽ അതീവസുന്ദരിയായി നില്ക്കുന്ന നയൻസിന്റെയും വിഘ്‌നേശിന്റെയും ചിത്രങ്ങളും വീഡിയോയും വൈറൽ

തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ഒന്നിച്ചുള്ള യാത്രകൾ ആരാധകർക്കും എന്നും വിരുന്നാണ്. ഇപ്പോഴിതാ തെന്നിന്ത്യയിലെ കാമുകീ കാമുകന്മാരൊരുമിച്ച് അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെത്തി തൊഴുതുമടങ്ങുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ഇതോടെ ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന സൂചനകൾ ശക്തമായി.

ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ഇരുവരും ചടങ്ങുകളിലും പങ്കെടുത്തു. പിന്നീട് സന്ദർശകർക്കൊരുക്കിയിരിക്കുന്ന ലംഗാറിൽ(സൗജന്യ ഭക്ഷണം) പങ്കെടുത്തു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായി കഴിഞ്ഞു. ഇരുവരുമൊന്നിച്ച് സുവർണക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ വിഘ്‌നേഷ് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്.

സെപ്റ്റംബർ 18ന് വിഗ്‌നേഷ് ശിവന്റെ പിറന്നാളിന് മുന്നോടിയായാണ് ഇരുവരും സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. മുൻപൊരു അവസരത്തിലും നയൻതാര സുവർണ്ണ ക്ഷേത്രത്തിൽ എത്തിയിരുന്നു.നയൻതാര നായികയായി അഭിനയിച്ച അറം എന്ന ചിത്രത്തിന്റെയും നയൻസിന്റെ അടുത്ത സുഹൃത്തായ വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത താനാ സേർന്ത കൂട്ടത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് സുവർണ്ണ ക്ഷേത്രത്തിൽ എത്തിയത് എന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.

കോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയൻതാരയും സംവിധായകൻ വിഗ്‌നേഷ് ശിവനും. തങ്ങൾക്കിടയിലെ പ്രണയം ഇരുവരും പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയി ട്ടില്ലെങ്കിലും പല സന്ദർഭങ്ങളിലായി പറയാതെ പറഞ്ഞിട്ടുണ്ട്. നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്.

 

 

MNM Recommends


Most Read