സിനിമ

മണിരത്‌നം ദുൽഖറിന് പകരക്കാരനായി കണ്ടെത്തിയത് തമിഴ് നടൻ നാനിയെ; ദുൽഖർ പിന്മാറിയത് ചിത്രീകരണം നീണ്ടതിനാൽ

ണിരത്‌നത്തിന്റെ പുതിയ ചിത്രത്തിനെ സംബന്ധിച്ചുള്ള വാർത്തകൾ വീണ്ടും ഇടംപിടിക്കുകയാണ്. ദുൽഖർ വീണ്ടും നായകനായി മണിരത്‌നം ചിത്രത്തിൽ എത്തുമെന്ന് വാർത്തവന്നിരുന്നെങ്കിലും പിന്നീട് ദുൽഖർ പിന്മാറിയെന്നും റിപ്പോർട്ട് വന്നു. ഇപ്പോൽ കേൾക്കുന്നത് ദുൽഖർ സൽമാന് പകരം തെലുങ്ക് തമിഴ് നടൻ നാനി നായകനാവുമെന്നാണ്.

ചിത്രത്തിൽ ദുൽഖർ സൽമാനേയും കാർത്തിയെയുമാണ് പ്രധാന കഥാപാത്രങ്ങളായി മണിരത്‌നം നിശ്ചയിച്ചിരുന്നത്. ചിത്രം മണിരത്‌നം നീട്ടി വച്ചതിനെ തുടർന്ന് ദുൽഖർ പിന്മാറുകയായിരുന്നു വെന്നാണ് സൂചന. തമിഴിലും തെലുങ്കിലുമായി രണ്ട് പതിപ്പായാണ് പുതിയ മണിരത്‌നം സിനിമ വരുന്നത്.

ഡിസംബറിൽ ചിത്രീകരണം തുടങ്ങാനായിരുന്നു നേരത്തെ ആലോചന. എന്നാൽ തമിഴിൽ എടുക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും എടുക്കാൻ തീരുമാനിച്ചതോടെ ചിത്രീകരണം തുടങ്ങുന്നത് നീട്ടി വയ്ക്കുകയായിരുന്നു. തെലുങ്ക് ചിത്രത്തിന് നിർമ്മാതാവ് ആയിട്ടില്ലാത്തതാണ് ചിത്രം നീട്ടി വയ്ക്കാനുള്ള കാരണമായി പറയുന്നത്. ചിത്രം നീട്ടിവയ്‌ക്കേണ്ടി വന്നതിനാൽ രണ്ട് മലയാള ചിത്രങ്ങൾ കയ്യിലുള്ള ദുൽഖർ മണിരത്‌നം സിനിമയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചുവെന്നാണ് ദുൽഖറിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പ്രതാപ് പോത്തന്റെ പുതിയ ചിത്രത്തിൽ ദുൽഖറാണ് നായകൻ. നിത്യാ മേനനും കീർത്തി സുരേഷും നായികാ കഥാപാത്രങ്ങളാകുമെന്നാണ് സൂചന.

 

MNM Recommends


Most Read