സിനിമ

തിയേറ്ററിൽ സീറ്റില്ലാത്തതിനാൽ വെള്ളിത്തിരയിൽ വൈഎസ്ആറിനെ 'നിന്നു കണ്ട്' ആരാധകർ ! റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ആഗോളതലത്തിൽ 6.90 കോടി കലക്ഷൻ നേടിയ മമ്മൂട്ടി സിനിമ 'യാത്ര' 100 കോടി ക്ലബിൽ കടക്കുമെന്ന് ആരാധകർ; ആദ്യ ദിനം യുഎഇയിൽ നടന്നത് 500 ഷോ; പേരൻപിലും വിസ്മയം തീർത്തതിന് പിന്നാലെ മൂന്ന് ഭാഷകളിൽ നിറഞ്ഞാടി മമ്മൂട്ടി

മഹാനടന്റെ മഹാ വിസ്മയം. മമ്മൂട്ടിയുടെ പേരൻപ് എന്ന തമിഴ് ചിത്രവും വൈഎസ്ആറായി വേഷമിട്ട യാത്ര എന്ന ചിത്രവും തിയേറ്ററിൽ വിജയക്കൊടി പാറിക്കവേയാണ് തെലുങ്കിലെ മമ്മൂട്ടിയുടെ പ്രകടനം നൂറ് കോടി ക്ലബിൽ കടക്കുമോ എന്ന ചർച്ച ആരാധകർക്കിടയിൽ സജീവമാകുന്നത്. 2019 ആരംഭിച്ചപ്പോൾ മുതൽ മമ്മൂട്ടിക്ക് കൈ നിറയെ ചിത്രങ്ങളാണ്. ഇതിനിടെയാണ് വൈഎസ്ആറായി മമ്മൂട്ടി വെള്ളിത്തിരയിൽ വരുന്നത് തിയേറ്ററിൽ സീറ്റ് ലഭിക്കാതിരുന്നിട്ടും നിന്നുകൊണ്ട് ആളുകൾ സിനിമ കണ്ടു എന്ന വാർത്ത പുറത്ത് വരുന്നത്.

70 എംഎം എന്റർ ടെയ്ന്മെന്റ് നിർമ്മിച്ച സിനിമ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ്ആർ റെഡ്ഡിയുടെ ജീവിതകഥയാണ് പറയുന്നത്. തെലുങ്കിൽ എടുത്ത സിനിമ മലയാളത്തിലും തമിഴിലും തരംഗം സൃഷ്ടിച്ച് മൂന്നേറുന്നതായിട്ടാണ് വിവരം. സിനിമ കളിക്കുന്ന ഹൈദരാബാദിലെ തീയറ്ററിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലോകം മുഴുവൻ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി കുതിച്ച തമിഴ്ചിത്രം പേരൻപിന് തൊട്ടുപിന്നാലെയാണ് യാത്രയും തരംഗമുണ്ടാക്കുന്നത്.

റിലീസ് ചെയ്ത ആദ്യ ദിവസം സിനിമ 6.90 കോടി രൂപയാണ് ആഗോളതലത്തിൽ നിന്നും നേടിയത്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുഎഇ, ഗൾഫ് എന്നീ രാജ്യങ്ങളിലും സിനിമയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. യുഎസ് ബോക്സോഫീസ് തൂത്തുവാരുന്ന ചിത്രത്തിന് യുഎഇ, ജിസിസി സെന്ററുകളിൽ 60 ലൊക്കേഷനുകളിലായി 500 ഷോ ആണ് റിലീസ് ദിവസം ലഭിച്ചിരുന്നത്. വൈഎസ്ആർ റെഡ്ഡിയുടേത്. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ കാര്യമാണ് പറയുന്നത്. 2004 ൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.

മമ്മൂട്ടി രണ്ട് പതിറ്റാണ്ടിന് ശേഷം തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. നേരത്തേ ദീർഘകാലത്തിന് ശേഷം തമിഴിൽ പേരൻപിലൂടെ മമ്മൂട്ടി വിസ്മയം തീർത്തിരുന്നു. റോട്ടർഡാം, ഐഎഫ്എഫ് ഐ ഉൾപ്പടെ നിരവധി മേളകളിൽ സിനിമ പ്രദർശിപ്പിച്ച് വലിയ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു. സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞിന്റെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചത് ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read