ഭാരതം

തൈക്കടപ്പുറം മേഖല യൂത്ത് ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തൈക്കടപ്പുറം : യൂത്ത് ലീഗ് തൈക്കടപ്പുറം മേഖല കമ്മിറ്റി ആർ എസ് എസ് ഭീകരതയിൽ ബലി അർപ്പിക്കപ്പെട്ടവർക്ക് ദീപം തെളിയിച്ച് പ്രതിഷേധ ജ്വാല തീർത്തു.

യൂത്ത് ലീഗ് ത്രിക്കരിപ്പൂർ മണ്ഡലം സെക്രട്ടറി ജുനൈദ് തൈക്കടപ്പുറം മേഖല പ്രസിഡണ്ട് ഫവാസ് മുഹമ്മദ് എൻ പി ക്ക് ആദ്യ ദീപം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. നീലേശ്വരം മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി ഇസ്മയിൽ കബർദാർ, ശാഖ മുസ്ലിം ലീഗ് നേതാക്കളായ അൻവർ സാദീഖ്, സൈനുദ്ദീൻ ഹാജി കെ, യു എ ഇ കെ എം സി സി പ്രസിഡണ്ട്, മഹ്മൂദ് കോട്ടായി, യൂത്ത് ലീഗ് ഭാരവാഹികളായ അഫ്‌സീർ കെ, സവാദ് ഇ കെ, റസാഖ് സി എച്ച്, ഇർഷാദ് പി വി, അബ്ഷീർ പി സി, അമിൻ, സിനാൻ നടുവിൽ പള്ളി പങ്കെടുത്തു.

 

MNM Recommends


Most Read