ഭാരതം

തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ സസ്പെൻഷൻ; തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ ചട്ടുകമാവരുത്- എസ്ഡിപിഐ

ന്യൂഡൽഹി: ഒഡീഷയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്ന മുഹമ്മദ് മുഹ്സിനെ സസ്പെന്റ് ചെയ്ത നടപടി നീതിനടപ്പാക്കുന്ന മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള മോദിയുടെ ഭീഷണിയാണെന്നും തിരഞ്ഞെടുപ്പു കമ്മീഷൻ മോദിയുടെ ചട്ടുകമാവരുതെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ അഹ്്മദ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

സംബൽപൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കാനെത്തിയ മോദിയുടെ ഹെലികോപ്ടർ ഫൽയിങ് സ്‌ക്വാഡ് ടീം പരിശോധന നടത്തിയ ഉടനെയാണ് നിരീക്ഷകനെ സസ്പെന്റ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. കർണാടകയിലെ ചിത്രദുർഗിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനെത്തിയ മോദിയുടെ ഹെലികോപ്ടറിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പെട്ടി മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പരാതി നൽകിയിരുന്നു.

ഈ പശ്ചാത്തലത്തിൽ, കൃത്യനിർവഹണത്തിന്റെ ഭാഗമായി ഹെലികോപ്ടർ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത നടപടി നീതിപൂർവം ഉത്തരവാദിത്വം നിർവഹിക്കുന്ന മറ്റ് ഉദ്യോഗസ്ഥർക്കുകൂടി നൽകുന്ന താക്കീതായി മാറിയിരിക്കുകയാണ്. ഇത്തരം തെറ്റായ നടപടികൾ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

MNM Recommends


Most Read