ഭാരതം

പുതിയ നിസ്സാൻ കിക്ക്‌സ്-2020 വിൽപ്പന ആരംഭിച്ചു

കൊച്ചി: പുതിയ നിസ്സാൻ കിക്ക്‌സ് 2020 ബി.എസ് 6 മോഡൽ ഇന്ത്യൻ വിപണിയിൽ വിൽപ്പന ആരംഭിച്ചു.മാനുവൽ, എക്‌സ്-ട്രോണിക് സിവിടി ട്രാൻസ്മിഷനിൽ ഏഴ് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില. 6 മോണോ ടോൺ, 3 ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളുമുണ്ട്.രണ്ട് വർഷത്തെ (50,000 കിലോമീറ്റർ) സ്റ്റാൻഡേർഡ് വാറന്റിയാണ് വാഹനത്തിനുള്ളത്. ഇത് ആകർഷകമായ വിലയ്ക്ക് അഞ്ച് വർഷത്തേക്ക് (100,000 കിലോമീറ്റർ) വരെ നീട്ടാൻ കഴിയും.1500 ലധികം നഗരങ്ങളിൽ രണ്ട് വർഷത്തേ സൗജന്യ റോഡ്-സൈഡ് അസിസ്റ്റൻസ് സബ്‌സ്‌ക്രിപ്ഷനുമുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം, പ്രതിവർഷം 2099 രൂപ മുതൽ പ്രീ-പെയ്ഡ് മെയിന്റനൻസ് സർവീസ് പാക്കേജും നിസ്സാൻ വാഗ്ദാനം ചെയ്യുന്നു.

'ബിഎസ് 6 നവീകരണത്തിന്റെ ഭാഗമായി, ഈ വിഭാഗത്തിലെ തന്നെ ഏറ്റവും ശക്തമായ ടർബോ എഞ്ചിനും എക്‌സ്-ട്രോണിക് സിവിടി ട്രാൻസ്മിഷനുമാണ് പുതിയ നിസ്സാൻ കിക്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. നിസ്സാൻ കണക്റ്റ് ടെക്‌നോളജിയും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് ഞങ്ങളുടെ ഉപഭോക്തൃ ശൃംഖലയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.' നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

ബിഎസ്-6 മോഡൽ നിസ്സാൻ കിക്ക്‌സ് 2020 1.5 മാനുവൽ ട്രാൻസ്മിഷന് 9,49,990 രൂപയാണ് വില. 1.3 ടർബോ മാനുവൽ ട്രാൻസ്മിഷന് 11,84,990 രൂപയും, സിവിടി ട്രാൻസ്മിഷന് 13,44,990 രൂപയുമാണ് വില.1.5 എക്‌സ്.എൽ, എക്‌സ്.വി, 1.3 ടർബോ എക്‌സ്.വി, എക്‌സ്.വി പ്രീമിയം, എക്‌സ്.വി പ്രീമിയം ഡ്യുവൽ ടോൺ, 1.3 ടർബോ എക്‌സ്.വി സിവിടി, എക്‌സ്.വി പ്രീമിയം സിവിടി എന്നിങ്ങനെ ഏഴ് വേരിയെന്റുകളിൽ പുതിയ നിസ്സാൻ കിക്ക്‌സ് ലഭ്യമാണ്.

നിസ്സാന്റെ വ്യാപകമായി പ്രശംസ നേടിയ എക്‌സ്-ട്രോണിക് സിവിടി നിസ്സാൻ ടർബോ എഞ്ചിനാണ് വാഹനത്തിനുള്ളത്. നിസാൻ ജി.ടി.ആറിലേത് പോലെയുള്ള സിലിണ്ടർ കോട്ടിങ് സാങ്കേതികവിദ്യയാണ് പുതിയ കിക്ക്‌സിന്റെ എച്ച്ആർ 13 ഡിഡിടി എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന് 256 എൻഎം ടോർക്കും 156 പി.എസ് കരുത്തുമുണ്ട്.ഡ്യുവൽ വേരിയബിൾ ടൈമിങ് സിസ്റ്റമുള്ള ടർബോ എഞ്ചിൻ മലിനീകരണം കുറയ്ക്കുകയും കുറഞ്ഞ ആർപിഎമ്മിൽ ഉയർന്ന ടോക്ക് നൽകുകയും ചെയ്യും. അതേസമയം, നിലവിലുള്ള സിവിടികളേക്കാൾ 40 ശതമാനം കൂടുതൽ കാര്യക്ഷമതയുള്ളതാണ് പുതിയ എക്‌സ്-ട്രോണിക് സിവിടി.

MNM Recommends


Most Read