ഭാരതം

ഭൂഗർഭ വൈദ്യുതി കേബിൾ : തടസ്സം പരിഹരിക്കുമെന്ന് മാണി സി കാപ്പൻ

പാലാ: വൈദ്യുതി വിതരണം സുഗമമാക്കാനായി ആരംഭിച്ച ഭൂഗർഭ വൈദ്യുതി കേബിൾ പദ്ധതിക്ക് കെ എസ് ടി പി നൽകിയ സ്റ്റോപ്പ് മെമോ പിൻവലിക്കാൻ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സ്റ്റോപ്പ് മെമോ നൽകാനിടയായ സാഹചര്യത്തെക്കുറിച്ച് കെ എസ് ഇ ബിയുടെയും കെ എസ് ടി പിയുടെയും അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുമായി ആലോചിച്ചു അടിയന്തിര നടപടി ഇക്കാര്യത്തിൽ സ്വീകരിക്കും. വികസന പ്രവർത്തനങ്ങൾ തടയാൻ അനുവദിക്കുകയില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

മാനസാന്തരപ്പെടുന്ന കുറ്റവാളികളെമുഖ്യധാരയിൽ കൊണ്ടുവരാൻ പൊതു സമൂഹം തയ്യാറാവണം: മാണി സി കാപ്പൻ

പാലാ: സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ മൂലമാണ് പലരും ജയിലാകുന്നതെന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു. മാനസാന്തരപ്പെടുന്നവരെ മുഖ്യധാരയിൽ കൊണ്ടു വരുവാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മീനച്ചിൽ സബ് ജയിലിൽ സംഘടിപ്പിച്ച ജയിൽ ക്ഷേമദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ഇതിനു പൊതു സമൂഹം തയ്യാറാകണമെന്നും കാപ്പൻ നിർദ്ദേശിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി എ സിറാജുദ്ദീൻ, പി യു തോമസ്, പി വിജയൻ, ഫാ. മാത്യു പുതിയിടത്ത്, ലക്ഷ്മി, റ്റി വി ശ്രീനിവാസൻ, ശിവാനന്ദൻ എസ്, എ സി രാജേഷ് എന്നിവർ പ്രസംഗിച്ചു. പി യു തോമസ് സമ്മാനദാനം നിർവ്വഹിച്ചു.

പാലായിൽ റോഡ് നവീകരണത്തിന്3 കോടി 20 ലക്ഷം രൂപ അനുവദിച്ചു

പാലാ: റോഡ് പുനർനിർമ്മാണത്തിന് സർക്കാർ മൂന്നു കോടി 20 ലക്ഷം അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിനായിട്ടാണ് സർക്കാർ തുക അനുവദിച്ചത്.

പാലാ ജനറൽ ആശുപത്രി റോഡ് (25ലക്ഷം), കരൂർപയപ്പാർ റോഡ് (24 ലക്ഷം), ഏരിമറ്റംപടി ഏഴാച്ചേരി കുരിശുപള്ളി റോഡ് (21 ലക്ഷം), കോണിപ്പാട് മങ്കൊമ്പ് റോഡ് (19 ലക്ഷം), പ്രവിത്താനം മങ്കര മാർക്കറ്റ് റോഡ് ( 26 ലക്ഷം), വല്യാത്ത് നീലൂർ റോഡ് ( 70 ലക്ഷം), കൂത്താട്ടുകുളം രാമപുരം റോഡ് ( 8 ലക്ഷം), ചെങ്കല്ലേപ്പള്ളി തച്ചുപുഴ റോഡ് (10 ലക്ഷം), ഇളംങ്കുളം ഇല്ലിക്കോൺ റോഡ് ( 17 ലക്ഷം), ഇളംങ്കുളം നിരപ്പത്ത് ചർച്ച് റോഡ് (8 ലക്ഷം), തോപ്പിൽപടി തച്ചപ്പുഴ റോഡ് ( 14 ലക്ഷം), രാമപുരം കടമ്പനാട്ടു വാതിക്കൽ കിഴിതിരി റോഡ് (8 ലക്ഷം), ഇളംങ്കുളം തമ്പലക്കാട് റോഡ് ( 20 ലക്ഷം), വാകക്കാട് തഴയ്ക്കവയൽ ഞണ്ടുകല്ല് റോഡ് (50ലക്ഷം) എന്നീ റോഡുകൾക്കാണ് ആദ്യഘട്ടത്തിൽ തുക അനുവദിച്ചിരിക്കുന്നത്.

ശബരിമല തീർത്ഥാടനം തുടങ്ങുന്നതിനു മുമ്പായി റോഡുകളുടെ പുനർനിർമ്മാണ പണികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി എം എൽ എ പറഞ്ഞു. സർക്കാർ പിന്തുണയോടുകൂടി കൂടുതൽ ജനക്ഷേമപദ്ധതികൾ ഉടനടി നടപ്പിൽ വരുത്താൻ നടപടികൾ സ്വീകരിച്ചു വരുന്നതായി മാണി സി കാപ്പൻ വ്യക്തമാക്കി.

MNM Recommends


Most Read