ഭാരതം

സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കുടകളും സ്റ്റിക്കറുകളും നൽകി സിയറ്റ്

കൊച്ചി: സാമൂഹിക അകലം ഉറപ്പാക്കുന്നതിന് 'സർക്കിൾ ഓഫ് സേഫ്റ്റി' സംരംഭവുമായി ടയർ നിർമ്മാതാക്കളായ സിയറ്റ്. എറണാകുളത്തും കേരളത്തിലെ മറ്റ് നഗരങ്ങളിലും സാമൂഹിക അകലം പാലിക്കാനുള്ള ഒരു പുതിയ പദ്ധതിയാണ് ഇത്. കേരളത്തിലുടനീളമുള്ള വിവിധ ചെറുകിട സ്റ്റോറുകൾക്കും ഡീലർമാർക്കും 'സർക്കിൾ ഓഫ് സേഫ്റ്റി' സുരക്ഷാ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കറുകളും കുടകളും അടങ്ങുന്നതാണ് കിറ്റ്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കുടുംബശ്രീയിലെ സ്ത്രീകൾ നിർമ്മിച്ച കുടകളാണ് സൗജന്യമായി നൽകുന്നത്. കേരള സർക്കാരിന്റെ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന ദൗത്യം (എസ്‌പി.ഇ.എം) നടപ്പിലാക്കിയ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീയിലെ സ്ത്രീകൾ കുടകൾ നിർമ്മിക്കുന്നത്. സിയറ്റ് ഇതുവരെ 1000 കുടകൾ കേരളത്തിലുടനീളം വിതരണം ചെയ്തു. ഇതുകൂടാതെ 1000 കുടകൾകൂടി ഇനി വിതരണം ചെയ്യും.

സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള വൃത്താകൃതിയിലുള്ള സ്റ്റിക്കറുകളാണ് കടകളിലും മറ്റും ഒട്ടിക്കുന്നത്. കടകൾക്ക് പുറത്ത് കടയുടമകൾ വരച്ച വൃത്തങ്ങൾ മാറ്റി സിയറ്റ് സർക്കിൾ ഓഫ് സേഫ്റ്റി സ്റ്റിക്കറുകൾ സ്ഥാപിക്കും. ഉപയോക്താക്കൾക്ക് ഒരു ചെറുകിട സ്റ്റോറിലോ ടയർ ഡീലർഷിപ്പുകളിലോ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുമ്പോൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. 'സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ശക്തിയും അത് രോഗ വ്യാപനത്തിൽ വരുത്തുന്ന മാറ്റവും ഞങ്ങൾ മനസ്സിലാക്കുന്നു. കൊറോണ വൈറസിനെതിരെ കേരള സർക്കാർ അഭിനന്ദനീയമായ രീതിയിലാണ് പോരാടുന്നത്. ''ബ്രേക്ക് ദി ചെയിൻ'' ക്യാമ്പയിന് ഒരു സഹായമായി സുരക്ഷാ സ്റ്റിക്കറുകളും കുടകളും നൽകി ചെറിയ രീതിയിൽ സർക്കാരിന് പിന്തുണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.' സിയറ്റ് ടയേഴ്സ് ലിമിറ്റഡ് ചീഫ് മാർക്കറ്റിങ് ഓഫീസർ അമിത് തൊലാനി പറഞ്ഞു.

ഒരു വ്യക്തി യാത്ര ചെയ്യുന്ന എല്ലായിടത്തും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സിയറ്റ് സിറ്റി ഓഫ് സേഫ്റ്റി സംരംഭം ഉറപ്പുവരുത്തുന്നു. സിയറ്റ് ടയർ ഷോപ്പുകളിലും സോഷ്യൽ ഡിസ്റ്റൻസിങ് കുടകൾ വിതരണം ചെയ്തിട്ടുണ്ട്. പരസ്പരം സ്പർശിക്കാത്ത രണ്ട് തുറന്ന കുടകൾ ഒരു മീറ്റർ ദൂരം ഉറപ്പാക്കും. സാമൂഹ്യ അകലം പാലിക്കുന്നതിനും പകർച്ചവ്യാധിയുടെ വേഗത കുറയ്ക്കുന്നതിനും സംസ്ഥാനത്തെ മറ്റ് നഗരങ്ങളെയും സമാനമായ രീതിയിൽ പിന്തുണയ്ക്കാൻ പദ്ധതിയുണ്ട്. എറണാകുളത്തിനൊപ്പം കേരളത്തിലുടനീളം സിയറ്റ് സർക്കിൾ ഓഫ് സേഫ്റ്റി സംരംഭം നടപ്പാക്കുന്നുണ്ട്.

 

MNM Recommends


Most Read