ബഹ്റൈൻ

നിധിന്റെ സ്മരണയിൽ ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തത് നിരവധി പേർ

ലോക രക്ത ദാതൃ ദിനത്തിന് നിതിന്റെ സ്മരണയിൽ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വെച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈൻ ചാപ്റ്റർ നടത്തിയ രക്തദാന ക്യാമ്പിൽ ഇരുപതിൽ പരം ആളുകൾ വിജയകരമായി രക്തം ദാനം ചെയ്തു. കൊറോണ എന്നാ മഹാമാരി കാരണം വളരെ നിയന്ത്രണങ്ങളോടെ ആണ് ക്യാമ്പ് നടന്നത്. ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ ക്യാമ്പ് നിയന്ത്രിച്ചു. ഈ വർഷത്തിലെ നാലാമത്തെ ക്യാമ്പ് ആയിരുന്നു. ഇന്ന് രക്തദാനം ചെയ്ത എല്ലാ ഡോണേഴ്സിനും കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഇൻചാർജ് യാസ്മിൻ മാഡം അഭിനന്ദനങ്ങൾ അറിയിച്ചു

 

MNM Recommends


Most Read