ബഹ്റൈൻ

ബഹ്‌റൈൻ കേരളീയ സമാജം വിപുലമായ രീതിയിൽ തൊഴിലാളി ദിനം ആഘോഷിച്ചു

ഹ്‌റൈൻ കേരളീയ സമാജം വളരെ മികച്ച രീതിയിൽ തൊഴിലാളി ദിനം ആഘോഷിച്ചു. ബഹ്‌റിന്റെ നാനാതുറകളിൽ നിന്നുള്ള തൊഴിലാളിക ൾ ബഹ്‌റൈ.ൻ കേരളീയ സമാജം തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കാളികളായി ഏകദേശം 600 പേർക്ക് മെഡിക്കൽ ക്യാമ്പിന്റെ പ്രയോജനം ലഭിച്ചതായി ബഹ്‌റിന്റെ കേരളീയ സമാജം പ്രസിഡണ്ട് വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവ ർ വ്യക്തമാക്കി.

ബഹ്‌റിനിലെ പ്രശസ്ഥമായ ഹോസ്പിറ്റലിൽ നിന്നുമുള്ള ഗൈനകോളജി, ജനറൽ മെഡിസിൻ വിഭാഗം, കാർഡിയോ, ഡെന്റൽ ഹോമിയോ ,ആയുർവേദം എന്നിവയിൽ പ്രഗത്ഭരായ മെഡിക്കൽ സംഗമാണ് ബഹറിൻ കേരളീയ സമാജത്തിന്റെ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകിയത്.

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ തൊഴിലാളി ദിനത്തോടനിബന്ധിച്ചു വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി. കബഡി,വടം വലി, മെയ്ദിന ഗാനങ്ങൾ. സംഘഗാനങ്ങൾ. കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം ഐഡിയലും രണ്ടാം സ്ഥാനം അൽ അൻസാരി ഗ്രൂപ്പും നേടി. വടം വലിയിൽ ഒന്നാം സ്ഥാനം സൽമാനിയ ബോയ്‌സും രണ്ടാം സ്ഥാനം കൊയിലാണ്ടി കൂട്ടവും കരസ്ഥമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മറ്റും ചടങ്ങിൽ വിതരണം ചെയ്തു.

കൂടാതെ വിദ്യാ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സമാജം കലാകാരംന്മാരും സമാജത്തിലെ കുട്ടികളും അണിയിച്ചൊരുക്കിയ നൃത്ത സംഗീത ശിൽപ്പം കണ്ണിനു കുളിർമയേകി.

അഡ്വക്കേറ്റ് സുരേഷ് കുറുപ്പ് എംഎ‍ൽഎ ആണ് ബഹ്‌റൈൻ കേരളീയ സമാജം മെയ്ദിനാഘോഷം സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ആയി എത്തിയിരുന്നത്. തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു അവർക്ക് വേണ്ടി എല്ലാ സഹായ സഹകരങ്ങളും ചെയ്തു വരുന്ന സാമൂഹ്യപ്രവർത്തകനായ ശ്രീ മോഹനെ ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം ജനറൽസെക്രട്ടറി മേമെന്‌ടോ നൽകി ആദരിച്ചു. ബഹറിനിൽ നിന്നും ഔദ്യോഗിക ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ അംഗമായ ശ്രീ എൻ ഗോവിന്ദന ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ചടങ്ങിൽ മേമെന്‌ടോ നൽകി ആദരിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം തൊഴിലാളികൾക്കുള്ള ഭരണസമിതിയുടെ ഉപഹാരങ്ങളും ചടങ്ങിൽ വച്ച് സമ്മാനിച്ചു.സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ പി എം, കലാ വിഭാഗം സെക്രട്ടറി ജയകുമാർ എസ് . മെയ് ദിനാഘോഷ കമ്മിറ്റി കൺവീനർ മുരളീധർ തമ്പാൻ, ബിനോജ് മാത്യു എന്നിവരാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

സമാപന സമ്മേളനത്തിൽ സജു കുമാർ ആണ് MC ആയി ഉണ്ടായിരുന്നത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മെയ് ദിനാഘോഷം വമ്പിച്ച വിയമാക്കി തീർത്ത എല്ലാവർക്കുമുള്ള നന്ദിയും കടപ്പാടും ഭരണസമിതി സമിതി അറിയിച്ചു.

MNM Recommends


Most Read