ഓസ്ട്രേലിയ

വായു മലീനികരണത്തിൽ വലഞ്ഞ് മെൽബണും; അന്തരീക്ഷ മലീനികരണം അപകടരമായ അവസ്ഥയിലേക്ക് എത്തിയതോടെ മുന്നറിയിപ്പുമായി അധികൃതർ; വാഹനവുമായി നിരത്തിലേക്കിറങ്ങുന്നവർക്കും ജാഗ്രതാ നിർദ്ദേശം

നത്ത പുക മെൽബണിനെ മൂടിയതോടെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഉയർന്ന തലത്തിലുള്ള മുന്നറിയിപ്പുകൾക്ക് വിധേയമാക്കിയിരിക്കുകയാണ്.വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടരുന്നതിനാൽ മെൽബന്റെ പല പ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമായിരിക്കുകയാണ്. പലയിടത്തും അപകടകരമായ നിലയിലാണ് അന്തരീക്ഷ മലിനീകരണം എന്ന് പാരിസ്ഥിതിക വകുപ്പ് മുന്നറിയിപ്പ് നൽകി.

മെൽബൺ പ്രദേശങ്ങളാ ഡാൻഡനോംഗ്, മെൽടൺ, മക്ലോയ്ഡ് , മൂറൂൽബാർക്ക്, അൽഫിങ്ടൺ, ബോക്‌സ്ഹിൽ, ബ്രൈറ്റൻ, ബ്രൂക്ലിൻ, ഫുട്‌സ്‌ക്രെ, കൂളാരൂ, ഓമിയോ, ഓർബോസ്റ്റ് എന്നിവിടങ്ങളിലാണ് വായു മലിനീകരണത്തിന്റെ അളവ് ഏറ്റവും കൂടുതലായുള്ളത്.എയർ വയ്ച്ചിന്റെ റേറ്റിങ് പ്രകാരം അപകടകരമായ നിലയിലാണ് ചൊവ്വാഴ്ച ഈ പ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണം.

ഇതേതുടർന്ന് വആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പുക കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ആളുകൾ പരമാവധി പുറത്തു ഇറങ്ങുന്നത് ഒഴിവാക്കണെമന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അന്തരീക്ഷത്തിൽ പുക നിറഞ സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുന്നവർ നേരിയ വെളിച്ചം വരുന്ന രീതിയിൽ ഹെഡ് ലൈറ്റ് ഉപയോഗിക്കണമെന്ന് വിക്ടോറിയൻ റോഡ് അധികൃതർ മുന്നറിയിപ്പ് നൽകി.കൂടാതെ വാഹനത്തിന്റെ ജനൽ ചില്ലുകൾ അടച്ചിട്ട് വാഹനം ഓടിക്കണമെന്നും പുക അകത്തേക്ക് കടക്കാതിരിക്കാൻ എയർ കണ്ടീഷനും മറ്റും റീ സിർക്കുലേറ്റ് ചെയ്യുന്ന വിധത്തിൽ ഉപയോഗിക്കണമെന്നും വിക് ട്രാഫിക് മുന്നറിപ്പ് നൽകിയിട്ടുണ്ട്.

 

MNM Recommends


Most Read