യുഎസ്എ

2018 മാർത്തോമാ യുവജനസഖ്യം സൗത്ത്-വെസ്റ്റ് മേഖല കലാമേള സമാപിച്ചു

ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ സൗത്ത്-വെസ്റ്റ് മേഖലയുടെ ഏകദിന സെമിനാറും കലാമേളയും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.

നവംബർ നാലാം തീയതി ശനിയാഴ്ച രാവിലെ നടന്ന സമ്മേളനത്തിൽ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ഇടവക വികാരി. റവ. ഫാ. ഐസക് ബി പ്രകാശ് ദൈവ വചനത്തിലധിഷ്ഠിതമായ ക്രിസ്തിയ ജീവതം നയിക്കേണ്ടതിന്റെ ആവശ്യകതയെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

പ്രഭാഷണത്തിന് ശേഷം മേഖലയിലെ എല്ലാ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സഖ്യം അംഗങ്ങൾക്കായി ബൈബിൾ ക്വിസ്, പാട്ട്, ബൈബിൾ റീഡിങ്, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരങ്ങൽ നടത്തി.

ബൈബിൾ ക്വിസ് മത്സരത്തിൽ ഡാലസിലെ സെഹിയോൻ മാർത്തോമാ യുവജനസഖ്യം 21 പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തുകയും ഗ്രൂപ്പ് സോങ് മത്സരത്തിൽ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യം ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

എല്ലാ മത്സരങ്ങൾക്കും കൂടി ഏറ്റവും കൂടുതൽ പോയിന്റ് നേടി ഇമ്മാനുവൽ മാർത്തോമ്മാ യുവജനസഖ്യം എവർറോളിങ് ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഡാലസിലെ ഫാർമേഴ്‌സ് ബ്രാഞ്ച് യുവജസഖ്യവും സെഹിയോൻ മാർത്തോമാ യുവജനസഖ്യവും പങ്കിട്ടെടുത്തു. പ്രസംഗമത്സരത്തിലും ബൈബിൾ റീഡിങ് മത്സരത്തിലും അനി ജോജിയും മെയിൽ സോളൊ മത്സരത്തിൽ സെൽവിൻ സ്റ്റാൻലിയും ഫീമെയിൽ സോളോ മത്സരത്തിൽ ശ്രുതി വർഗീസും ഒന്നാംസ്ഥാനം നേടി.

ഡാലസ് സെഹിയോൻ മാർത്തോമാ ഇടവക വികാരിയും സൗത്ത്-വെസ്റ്റ് റീജനൽ യുവജനസഖ്യം പ്രസിഡണ്ടുമായ റവ: മാത്യു മാത്യുസിന്റെയും വൈസ് പ്രസിഡണ്ട് അജു മാത്യുവിന്റെയും സെക്രട്ടറി ബിജി ജോബിയുടെയും ട്രഷററായി സേവനമനുഷ്ഠിക്കുന്ന ജോൺ വർഗീസിനെയും നേതൃത്വത്തിൽ നടത്തപ്പെട്ട ഈ ഏകദിന സെമിനാറും കലാമേളയും മേഖലയിലുള്ള എല്ലാ യുവജനസഖ്യം ശാഖകൾക്കും ഒരു പുത്തനുണർവ് നൽകുകയുണ്ടായി.

 

MNM Recommends


Most Read