യുഎസ്എ

മദ്യപിച്ചു വാഹനം ഓടിച്ച ഇന്ത്യാന മേയർ അറസ്റ്റിൽ

ഇന്ത്യാന: ഇന്ത്യാനയിലെ ഫോർട്ട് വെയർ മേയറും, (70) ഡമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ ടോം ഹെൻട്രിയെ മദ്യപിച്ചു വാഹനം ഓടിച്ച കേസ്സിൽ അറസ്റ്റു ചെയ്തതായി ഇന്ത്യാന പൊലീസ് ഒക്ടോബർ 9 ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ 8 ശനിയാഴ്ച രാത്രിയിലായിരുന്നു മേയർ അറസ്റ്റിലായത്. മദ്യപിച്ചു ലക്കുകെട്ട മേയറുടെ കാർ അപകടത്തിൽപ്പെട്ടുവെങ്കിലും ആർക്കും പരിക്കേറ്റില്ല.

2008 മുതൽ 4 തവണ തുടർച്ചയായി മേയറാവുകയും, അഞ്ചാം തവണ മത്സരരംഗത്തും സജ്ജീവമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കേസ്സിൽ മേയർ ഉൾപ്പെടുന്നത്.

ഫോർട്ട് വൈൻ സിറ്റിയിലെ ജനങ്ങളോടും കുടുംബാംഗങ്ങളോടും ഈ സംഭവത്തിൽ മാപ്പപേക്ഷിക്കുന്നുവെന്നും, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും, എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതു ആശ്വാസകമാണെന്നും മേയർ പറഞ്ഞു. അഞ്ചാം തവണ നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ മേയർ നേരിടുന്നത് റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ടോം ഡിഡിയറെയാണ്. ശനിയാഴ്ച അറസ്റ്റു ചെയ്ത മേയറിനെ തിങ്കളാഴ്ച വിട്ടയച്ചതായി അലൻ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. മേയർ ടോം ഹെൻട്രിക്കുണ്ടായ ദുരനുഭവത്തിൽ റിപ്പബ്ലിക്കൻ മേയർ സ്ഥാനാർത്ഥി, എല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിച്ചത്. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.

 

MNM Recommends


Most Read