ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി മാറി.
സെപ്റ്റംബർ 14നു ശനിയാഴ്ച ഉച്ചയ്ക്ക് 12 നു ആരംഭിച്ച ആഘോഷ പരിപാടികൾ 3 മണി വരെ നീണ്ടു നിന്നു. സ്റ്റാഫോർഡിലുള്ള സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ആഘോഷ പരിപാടികൾ ഹൂസ്റ്റണിലെ പ്രമുഖ ഗായകനായ അനിൽ ജനാർദ്ദനന്റെ പ്രാർത്ഥനാഗാനത്തോടു കൂടി ആരംഭിച്ചു.
പ്രസിഡന്റ് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിശിഷ്ഠാതിഥികളും ഭാരവാഹികളും ജോസഫ് കണയത്ത് (സണ്ണി - എംഐഎച്ച് റിയൽറ്റി) ജോൺ ഡബ്ല്യൂ.വർഗീസ് (പ്രോംപ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരും ചേർന്ന് നിലവിളക്കു കൊളുത്തി.
മുഖ്യാതിഥി ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ് മുഖ്യ ഓണ സന്ദേശം നൽകി. തുടർന്ന് സെന്റ് ജെയിംസ് ക്നാനായ ചർച്ച് വികാരിയും റാന്നിയനുമായ റവ. ഫാ. എബ്രഹാം സഖറിയ (ജെക്കു അച്ചൻ), പ്രമുഖ മാധ്യമപ്രവർത്തകൻ ബ്ലെസ്സൺ ഹൂസ്റ്റൺ, സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം ജെയിംസ് കൂടൽ, എച്ച്ആർഎ ട്രഷറർ റോയ് തോമസ് എന്നിവർ ഓണാശംസകൾ നേർന്നു.ഓണം കൺവീനർ ബിനു സഖറിയ സ്വാഗതവും സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ നന്ദിയും
ആശംസിച്ചു.
തുടർന്ന് വർണപ്പകിട്ടാർന്ന കലാപരിപാടികൾ കൊണ്ട് ആഘോഷം പൊടിപൂരമായി മാറി. ഹൂസ്റ്റൺ ഉപാസന കലാകേന്ദ്രത്തിലെ അനീഷ രാജേഷ് ടീച്ചറിന്റെ ശിക്ഷണത്തിൽ കലാകേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ വർണാഭവും നയനാന്ദകരമായിരുന്നു. ഹൂസ്റ്റണിലെ പ്രശസ്ത ഗായകരും റാന്നിയുടെ ചങ്കുകളുമായ ഷിജു വർഗീസ്, മീരാ സാക്, റോഷി സി. മാലത്ത്, മെവിൻ ജോൺ, റോണി ബി. തോപ്പിൽ തുടങ്ങിയവർ അടിപൊളി ഗാനങ്ങളുമായി വേദി കയ്യിലെടുത്തു. ജെയ്സൺ ചെറിയാൻ റാന്നി ഓണം ഓർമ്മകൾ പങ്കിട്ടു.
മാവേലി എഴുന്നെള്ളത്തിന്റെ ഭാഗമായി ജേക്കബ് കുരുവിളയുടെ നേതൃത്വത്തിൽ റാന്നിക്കാരായ ചെറുപ്പക്കാർ ചെണ്ടയിൽ താളം പിടിച്ചപ്പോൾ, ചെണ്ടമേളത്തിലും തനതായ കഴിവുകൾ റാന്നിക്കാർക്കു ഉണ്ടെന്നു തെളിയിച്ച ആഘോഷമായി മാറി ഹൂസ്റ്റണിലെ റാന്നി ഓണം. ജൈജു കുരുവിള, ജെയ്സൺ, ഷിജു തച്ചനാലിൽ, ഷിജു വര്ഗീസ്, ആകാശ്, ബിനു സഖറിയ, സജി ഇലഞ്ഞിക്കൽ, ബാലു സഖറിയ എന്നിവരായിരുന്നു ചെണ്ടക്കൊഴുപ്പു നൽകിയവർ.
'സൂപ്പർ മാവേലി' യായി ഹൂസ്റ്റൺ നിവാസികൾക്ക് സുപരിചിതനായ റെനി കവലയിൽ ആയിരുന്നു റാന്നി ഓണത്തിന്റെ മാവേലി. മാവേലിയുടെ സന്ദേശവും കാലത്തിനനുസരിച്ചു പ്രസക്തമായിരുന്നു.
തുടർന്ന് നടന്ന 'റാന്നി മന്നൻ' 'റാന്നി മങ്ക' മത്സരം ആവേശകരമായിരുന്നു. കേരളത്തനിമയാർന്ന വസ്ത്രങ്ങൾ അണിഞ്ഞു വന്ന നിരവധി ദമ്പതികളിൽ നിന്ന് വിജയികളെ നറുക്കിട്ടെടുക്കുകയിരുന്നു. സംഘടനയുടെ പ്രസിഡണ്ടും പ്രമുഖ മാധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി, 'റാന്നി മന്നനാ'യും ജിനി മാത്യു 'റാന്നി മങ്ക'യായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ജെക്കു അച്ചൻ ട്രോഫികൾ നൽകി.ബാലു സക്കറിയ, ജിജി ബാലു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ 'അത്തപ്പൂക്കളം' വർണവിസ്മയം ഒരുക്കി.അനിൽ ജനാർദ്ദനൻ എംസി യായി പരിപാടികൾ ആദ്യാവസാനം നിയന്ത്രിച്ചു.
ജോൺ.സി.ശാമുവേൽ, മാത്യൂസ് ചാണ്ടപ്പിള്ള, ഷീല ചാണ്ടപ്പിള്ള, അനിൽ വർഗീസ്, പ്രേമ്ന, റീന എബ്രഹാം, വിനോദ് ചെറിയാൻ, സി.ജി. ഡാനിയേൽ, സന്ദീപ് തേവർവെലിൽ, ഷീജ ജോസ്, ആഷാ ആഷാ റോയ്,ഏബ്രഹാം ജോസഫ് (ജോസ്), ബിജു സഖറിയ ( സൗണ്ട്സ്) ജെഫിൻ രാജു (വീഡിയോ ആൻഡ് ഫോട്ടോഗ്രാഫി) തുടങ്ങിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡെലിഷ്യസ് കേരള കിച്ചൻ ഒരുക്കിയ വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം 3 മണിക്ക് ആഘോഷ പരിപാടികൾ അവസാനിച്ചു.
MNM Recommends
-
ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ് -
കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി -
ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തി; 200 കോടി രൂപയുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കും; കലക്ടറുടെ ഉത്തരവ് കോടതി ശരിവെച്ചു; ബഡ്സ് ആക്ട് അനുസരിച്ച് സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസ് -
എം ഡി എച്ച്, എവറസ്റ്റ് മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി: ഇന്ത്യൻ കറിപൗഡർ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും; ഹോങ്കോങ്ങിലെ നിരോധനത്തിന് പിന്നാലെ അമേരിക്കൻ മാർക്കറ്റിലും വൻ തിരിച്ചടി -
13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി -
കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും -
പത്ത് ദിവസത്തോളം വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം -
വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ -
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകാനുള്ള തയ്യാറെടുപ്പിനിടെ അബദ്ധത്തിൽ വെടിയുതിർത്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ -
അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും -
തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ -
ഗൂഗിൾപേയിൽ പണം നൽകുന്നതിനെച്ചൊല്ലി തർക്കം; ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു -
ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറിക്കാരനിൽ നിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു; പത്തനാട് സ്വദേശിക്ക് നഷ്ടമായത് 3500 രൂപയും ലോട്ടറി ടിക്കറ്റുകളും -
പാലക്കാട് തുടർച്ചയായ രണ്ടാം ദിവസവും ഉഷ്ണ തരംഗം; ഇന്നലെ താപനില 41.8 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി: ഇന്നലെ രേഖപ്പെടുത്തിയത് സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട് -
നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം -
മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും -
ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും -
ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്? -
തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ -
'ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല; ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവർ വോട്ടുപിടിക്കുന്നു; ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു'; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Most Read
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ
- നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം
- തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ
- ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും
- സദാസമയവും സുഹൃത്തുക്കളുമായി വീഡിയോകോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി