സിംഗപ്പൂർ

ഹാക്കർമാരുടെ കൈകളിൽ ഉള്ളത് 8000 സ്ഥാപനങ്ങളുടെ ഇമെയിൽ വിലാസങ്ങളും മറ്റു വിവരങ്ങളും; സിംഗപ്പൂരിലും സൈബർ തട്ടിപ്പിന് പദ്ധതിയിട്ട് ഹാക്കർമാർ; ജാഗ്രത പാലിക്കുവാൻ നിർദ്ദേശം

സിംഗപ്പൂർ: സിംഗപ്പൂർ അടക്കം ആറ് രാജ്യങ്ങളിൽ ഉത്തര കൊറിയൻ ഹാക്കർമാരുടെ സൈബർ തട്ടിപ്പ് ഭീഷണി. നാളെ സിംഗപ്പൂർ, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക, യുകെ എന്നീ രാജ്യങ്ങളിൽ വ്യാപകമായ സൈബർ ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ സംബന്ധിച്ച സന്ദേശം അടങ്ങിയ ഇ മെയിലുകൾ ആകും ഹാക്കർമാർ ആക്രമണത്തിനായി ഉപയോഗിക്കുക.

ആറ് രാജ്യങ്ങളിലും ഉള്ള ഏകദേശം അൻപത് ലക്ഷത്തോളം ആൾക്കാരെയും, വ്യാപാര സ്ഥാപനങ്ങളെയുമാണ് ഉത്തരകൊറിയൻ ഹാക്കർമാരുടെ സംഘമായ ലസാരു ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം. സാമ്പത്തികമായി ലാഭമുണ്ടാക്കുന്നതിനാണ് കൊറോണ വ്യാപന സമയത്ത് ഇത്തരത്തിൽ ഒരു ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കളുടെ ഇ മെയിൽ അക്കൗണ്ടുകളിലേക്ക് പ്രസ്തുത വെബ്സൈറ്റ് സന്ദർശിക്കാൻ നിർദ്ദേശിച്ചു കാണ്ടുള്ള ഇമെയിലുകളാണ് ഇവർ അയക്കുക. നിർദ്ദേശ പ്രകാരം വെബ്സൈറ്റ് സന്ദർശിച്ചാൽ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും ഹാക്കർമാർക്ക് ലഭിക്കും. സിംഗപ്പൂരിലെ 8000 സ്ഥാപനങ്ങളുടെയും ഇ മെയിൽ വിലാസങ്ങളും മറ്റു വിവരങ്ങളും ഇവരുടെ പക്കൽ ഉണ്ടെന്നും ഇവർ പറയുന്നു.

സൈബർ ആക്രമണ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ആറ് രാജ്യങ്ങളിലെയും സർക്കാരുകൾ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണം ചെറുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

 

MNM Recommends


Most Read