സൈടെൿ

ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയപ്പോഴാണ് എയർ ഹോസ്റ്റസിനെ കണ്ടപ്പോൾ തനിക്കും എയർഹോസ്റ്റസ് ആകാനുള്ള ആഗ്രഹം അവളുടെ മനസിലേക്ക് കയറികൂടുന്നത്; അതിന് വേണ്ടി അവൾ കഠിന പ്രയത്‌നം നടത്തി പഠിച്ചു;എം 80 മൂസയിലെ റസിയ എയർഹോസ്റ്റസായി; അഞുവിന്റെ ആഗ്രഹം സഫലമായതിൽ ആശംസനേർന്ന് സുരഭി ലക്ഷ്മി

കുടുംബ ഹാസ്യപരമ്പരയായ എം 80 മൂസ ഒരു തവണയെങ്കിലും കാണാത്ത ടെലിവിഷൻ ആസ്വാദകർ കാണില്ല . നാട്ടിൽ മീൻ കച്ചവടം ചെയ്യുന്ന മൂസയുടെയും അയാളുടെ ഭാര്യ പാത്തുമ്മയുടെയും മക്കളുടെയും സാധാരണ ജീവിതമാണ് പ്രേക്ഷകരുടെ സ്വീകരണമുറിയിൽ ചിരിപടക്കം സമ്മാനിച്ചത്. പ്രശസ്ത ഹാസ്യനടൻ വിനോദ് കോവൂർ മൂസയായി എത്തിയപ്പോൾ ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി ആയിരുന്നു പാത്തുമ്മയായി പ്രേക്ഷകരുടെ മുൻപിൽ എത്തുന്നത്.

കോഴിക്കോടിന്റെ നാടൻ പ്രാദേശിക സംസാര ഭാഷയിലുള്ള കഥാപാത്രങ്ങളുടെ അവതരണമാണ് പരിപാടിയുടെ പ്രധാന ആകർഷകത്വമായത്. പാത്തുവിന്റെയും മൂസയുടെയും മക്കളായി എത്തിയത്, അഞ്ജുവും, അതുൽ ശ്രീവയുമാണ്.മൂസക്കായിയുടെ മകൾ റസിയ എയർഹോസ്റ്റസ് ആയി ജോലിയിൽ പ്രവേശിച്ചു എന്ന വാർത്തയാണ് സുരഭി ലക്ഷ്മി പങ്കുവയ്ക്കുന്നത്. മൂസക്കായിയുടെയും പാത്തുവിന്റെയും മകളായി അഭിനയിച്ച അഞ്ജുവാണ് എയർ ഹോസ്റ്റസ് ആയത്.

അഞ്ജുവിന്റെ സ്വപ്ന സാക്ഷാത്കാരത്തിൽ അഭിമാനം തോന്നുന്നുവെന്ന് സുരഭി ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.അഞ്ജുവിന്റെ കഠിനപ്രയത്‌നം ജീവിതത്തിലുണ്ടാക്കിയ വലിയ മാറ്റത്തെ കുറിച്ചാണ് സുരഭി വാചാലയാകുന്നത്. താരത്തിന്റെ ഫേസ്‌ബുക്ക് വഴിയാണ് അഞ്ജുവിന്റെ ജീവിതത്തിലെ നിർണ്ണായക നിമിഷം സുരഭി കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയപ്പോഴാണ് എയർ ഹോസ്റ്റസിനെ കണ്ടപ്പോൾ തനിക്കും എയർഹോസ്റ്റസ് ആകാനുള്ള ആഗ്രഹം അവളുടെ മനസിലേക്ക് കയറികൂടുന്നത്. അതിന് വേണ്ടി അവൾ കഠിന പ്രയത്‌നം നടത്തി പഠിച്ചു എയർ ഹോസ്റ്റസായി. എയർ ഇന്ത്യയിൽ ജോലിയും ലഭിച്ചു. കഴിഞ്ഞദിവസം അവൾ ആദ്യത്തെ ഔദ്യോഗിക പറക്കൽ മുംബൈയിൽ നിന്നും ഷാർജയിലേക്ക് പറക്കുയും ചെയ്തു. അത് അവൾക്കും എനിക്കും അഭിമാന നിമിഷം ആയിരുന്നു. സ്വപ്ന സാക്ഷാത്കാരം.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read