ഓണത്തിന് സദ്യ കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീ? തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല, അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും; പെരുന്നാൾ നിസ്കരിക്കാൻ അവര് വരില്ല; പെരുന്നാൾ ഭക്ഷണം കഴിക്കും; കുറ്റിച്ചിറ ജുമഅത്ത് പള്ളിയിൽ ഖാസിയാര് സാമൂതിരിക്ക് വേണ്ടി ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നു; ഇന്നാണെങ്കിൽ അയാളെ പിടിച്ച് ഇസ്ലാമിന്ന് പുറത്താക്കൂലേ: വൈറലായി റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം
മലപ്പുറം: ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുതെന്നും ഓണസദ്യ കഴിക്കരുതെന്നുമുള്ള മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയ മറുപടി നൽകിയത് അടപടലം പൊങ്കാല ഇട്ടു കൊണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ അന്ന് സജീവ ചർച്ചകൾക്കും വഴിവെച്ചു. സിംസാറുൽ ഹുദവിയുടെ നിലപാടിനെ വിമർശിച്ച് മുസ്ലിം മതനേതാക്കൾ അടക്കം രൂക്ഷമായി വിമർശിച്ചിരുന്നു.
എല്ലാ മതസ്ഥരേയും സ്വീകരിക്കുകയും സഹായിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്ലീങ്ങളെന്നും ഓണത്തിന് ഹൈന്ദവവീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണങ്ങൾ പണ്ടുകാലം മുതലേ തങ്ങളെല്ലാം സ്വീകരിച്ചിരുന്നെന്നും അത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ മുൻപും ഉണ്ടായിരുന്നുവെന്നും കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നുമാണ് ഇക്കാര്യത്തിൽ ഇ കെ വിഭാഗത്തിലെ പ്രമുഖ പ്രഭാഷകൻ റഹ്മത്തുള്ള ഖാസിമി പറയുന്നത്.
ഓണത്തിന് അവരുടെ ഭക്ഷണം കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീയെന്ന് ചോദിച്ചുകൊണ്ടായിരുന്നു റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം. ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല. അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും. പെരുന്നാൾ നിസ്കരിക്കാൻ അവര് വരില്ലെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുത്താൽ അവർ കഴിക്കും. ഇങ്ങനെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ ആ പഴയകഥ ഓർമ്മിപ്പിക്കുകയാണ് റഹ്മത്തുള്ള ഖാസിമി.
സാമൂതിരി രാജാവിന് ദീർഘായുസ്സുണ്ടാവാൻ വേണ്ടി കുറ്റിച്ചറി ജുമഅത്ത് പള്ളിയിൽ ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നെന്നും ഇന്നാണ് അത് സംഭവിച്ചതെങ്കിൽ അദ്ദേഹത്തെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കി നിങ്ങൾ കാഫിറാക്കുമായിരുന്നെന്നും റഹ്മത്തുള്ള ഖാസമി പ്രസംഗത്തിൽ പറയുന്നുണ്ട്. പുതിയ പുതിയ രീതികൾ ഇവിടെ ഉണ്ടാക്കരുതെന്നും പഴയ കാലത്തെ സൗഹൃദം എങ്ങനെയായിരുന്നോ അതേപോലെ തന്നെ സഹകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഖുറാൻ സ്റ്റഡി സെന്ററിൽ നടത്തിയ പ്രഭാഷണത്തിലാണ് റഹ്മത്തുള്ള ഖാസിമി വ്യക്തമാക്കുന്നത്.
റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം ഇങ്ങനെയാണ്:
'ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളുമൊക്കെ ഏകോദര സഹോദരങ്ങളായി ആയിരക്കണക്കിന് കൊല്ലങ്ങളായി ജീവിച്ചുവന്നിട്ടുണ്ട്. അന്ന് അവർ കാണിച്ച നിയമം, ഇപ്പോൾ നമ്മുടെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വീടുകളിൽ പരസ്പരം സഹകരിക്കും. അതേസമയം തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങള് പോകുമോ? ഇന്ന് അതാണെഡാ ഉള്ളത്.
തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല. അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും. പെരുന്നാൾ നിസ്കരിക്കാൻ അവര് വരില്ല. പക്ഷേ ഭക്ഷണം ഉണ്ടാക്കിക്കൊടുത്താൽ അവർ കഴിക്കും. ഇത് ഇവിടെ ആയിരക്കൊല്ലങ്ങളായി നടക്കുന്നതാണ്. ഇതിൽ വേറെ ചോദ്യമുണ്ടോ? ഓണത്തിന് അവരുടെ ഭക്ഷണം കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീ?
ആർക്കാണ് വിശപ്പുള്ളത്, അവർക്കൊക്കെ കൊടുക്കണം. എനിക്ക് കോഴി അറത്ത് തരുന്നതിനേക്കാൾ കൂലി കിട്ടുക രാമന്റെ മകന് കൊടുക്കുന്നതിനായിരിക്കും. ആ സാധുവായ കുട്ടിയുടെ വീട്ടിൽ ചിലപ്പോൾ അങ്ങനത്തെ ഒരു ഭക്ഷണം ഉണ്ടാവില്ല. അത് അള്ളാഹുവിന്റെ സൃഷ്ടിയല്ലേ. മൊയ്ല്യാരായ എനിക്ക് തരുന്നതിനേക്കാൾ രാമന്റെ മകന് കൊടുക്കുന്നതായിരിക്കും കൂലിയുണ്ടാകുക. ആ കുട്ടിക്ക് അത് ആഗ്രഹമല്ലേ. കാര്യങ്ങൾ മനസിലാക്കാതെ നടക്കരുത്. പുതിയ പുതിയ രീതികൾ ഉണ്ടാക്കരുത്. പഴയ കാലത്ത് ഇവിടെ എങ്ങനെയാണ് സൗഹൃദം അതൊക്കെ സഹകരിച്ച് മുന്നോട്ടുപോകാൻ അള്ളാഹു ഇനിയും നമുക്ക് തൗഫീഖ് തരട്ടെ. അതാണ് പഴയകാലത്തെ ഭാരതം. അതാണ് പഴയ കാലത്തെ ഇന്ത്യ. അത് നമ്മൾ മനസിലാക്കണം.
കുറ്റിച്ചിറ ജുമഅത്ത് പള്ളിയിൽ സാമൂതിരിക്ക് വേണ്ടി അദ്ദേഹത്തിന് ദീർഘായുസ്സുണ്ടാവാൻ വേണ്ടി ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നു ആര് ഖാസിയാര്, ആര്ക്ക് സാമൂതിരിക്ക്. ഇന്നാണെങ്കിൽ നിങ്ങൾ അയാളെ പിടിച്ച് പുറത്താക്കൂലെ ഇസ്ലാം മതത്തിൽ നിന്ന്. സാമൂതിരി രാജാവിന് ദീർഘായുസ്സുണ്ടാകാനും ആപത്ത് വരാതിരിക്കാനും ശത്രുക്കളെ പരാജയപ്പെടുത്താനുള്ള കെൽപ്പ് ഉണ്ടാവാനും വേണ്ടി ദുഅ ചെയ്യുകയാണ് കുറ്റിച്ചിറ പള്ളിയിലെ മിമ്പറന്റെ മുകളീന്ന് വെള്ളിയാഴ്ച ജുമഅയ്ക്ക്. നിങ്ങളൊക്കെ ഉണ്ടാവുന്നേന് മുന്നെ അവരൊക്കെ മരിച്ചത് നന്നായി. അല്ലേൽ ഇപ്പോൾ കാഫിറെറക്കും. കാര്യങ്ങൾ മനസിലാക്കാതെ പോകരുത്.'
MNM Recommends
-
മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും -
ദമ്പതിമാർ തമ്മിൽ നിരന്തരം വഴക്ക്; സർവകലാശാലയിലെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഭർത്താവും ഭർതൃമാതാവും ഒളിവിൽ; അന്വേഷണം തുടരുന്നു -
ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ചു; പ്രജ്വലിനെ കുടുക്കാൻ കർണാടക പൊലീസ് ജർമനിയിലേക്ക്; വിമാനത്താവളത്തിൽ തമ്പടിച്ച് പ്രത്യേക അന്വേഷണ സംഘം; തിങ്കളാഴ്ച പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന -
സുരേഷ് ഗോപിക്ക് നാലു ലക്ഷം വോട്ട് കിട്ടും; രാജീവ് ചന്ദ്രശേഖറിന് 3.60ലക്ഷവും; തിരുവനന്തപുരത്തും തൃശൂരിലും താമര വിരിയുമെന്ന് ബിജെപി വിലയിരുത്തൽ; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷ; ആലപ്പുഴയിലും വോട്ട് കൂടും; പാലക്കാടും അത്ഭുതം സംഭവിക്കാം; വോട്ടു വിഹിതം 20 ശതമാനമാകും; അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും -
സിപിഎമ്മും കോൺഗ്രസും ലീഗും ബിജെപിയും കൈകോർത്തു; ഇനി വിടരട്ടെ നാടിന്റെ പുഞ്ചിരി; നിർധന കുടുംബത്തിന് വീടൊരുക്കി രാഷ്ട്രീയ പാർട്ടികളുടെ ഐക്യം; സവിതയ്ക്കും കുടുംബത്തിനും തല ചായ്ക്കാനിടമായത് കതിരൂരിൽ -
തിരുനൽവേലി ഡിസിസി പ്രസിഡന്റിന്റെ ദുരൂഹമരണം: നാങ്ങുനേരി കോൺഗ്രസ് എംഎൽഎ അടക്കം മുപ്പതോളം പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് -
റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജരേഖ ചമച്ചു; ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടികൾ തട്ടി; ചേർത്തലക്കാരൻ സുജിത്തിനെതിരേ കേസ് എടുത്തിട്ടും അന്വേഷണം മന്ദഗതിയിൽ -
സമ്മതിദാന അവകാശം വിനിയോഗിക്കാനും ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുചോരാനും ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; ഗാന്ധിനഗറിൽ വോട്ട് ചെയ്ത് മോദി -
അന്ന് അങ്ങനെ... ഇന്ന് ഇങ്ങനെ! ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് ജില്ലാ സെക്രട്ടറിമാർക്ക് തൽസ്ഥാനം തിരിച്ചു നൽകിയ സിപിഎം സംസ്ഥാന നേതൃത്വം 2019 ൽ മാത്രം പി.ജയരാജന് സ്ഥാനം നൽകിയില്ല; പിജെയോട് കാണിച്ചത് ഇരട്ട നീതിയെന്ന് ആരോപണം -
തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴ് മൂന്നും കേസുകൾ; കോടികളുടെ നിക്ഷേപത്തട്ടിപ്പ്: തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിൽ; അകത്താകുന്നത് കേരളാ കോൺഗ്രസ് എം മുൻ ട്രഷറർ; നിക്ഷേപ തട്ടിപ്പിൽ നടപടി -
അനിലയുടെ അരുംകൊല, പെരുവഴിയിലാക്കിയത് വിമുക്തഭടന്റെ കുടുംബത്തെ; പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വിശ്വസിച്ചു ഷിജുവിന് വീടിന്റെ താക്കോൽ കൊടുത്തത് വിനയായി; ക്രൂയിസ് വിനോദ യാത്ര പോലും ആസ്വദിക്കാൻ കഴിയാതെ മടക്കം; ഇത് ജിറ്റി ജോസഫിന്റെ വേദനയുടെ കഥ -
മേയർ-ഡ്രൈവർ തർക്കത്തിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി കൊടുത്ത ബൈജു നോയൽ മുൻപ് രംഗത്ത് വന്നത് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ: കേസ് എഴുതിത്ത്ത്തള്ളിയപ്പോൾ നിയമനടപടി തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു: പിന്നീട് കാണുന്നത് ഇപ്പോൾ -
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരില്ല; വൈറസിനെ മനുഷ്യ ശരീരത്തിലെത്തിക്കുക ക്യൂലക്സ് കൊതുകുകളുടെ കടി; കോഴിക്കോടും മലപ്പുറത്തും പത്ത് പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത കർശനമാക്കാൻ ആരോഗ്യ വകുപ്പ്; പരിസര ശുചീകരണം അനിവാര്യതയാകുമ്പോൾ -
റിയാസിന്റെ വീട്ടിൽ തോക്ക്; അൽത്താഫിന്റെ വീട്ടിൽ റിവോൾവർ ഉറ; ആനമലയിൽ വടിവാൾ; റെയ്ഡിൽ ലക്ഷ്യമിട്ടത് പെരുമ്പാവൂർ അനസിനെ; റീൽസ് ഇട്ട് ഗൾഫിൽ സുഖജീവിതം നയിക്കുന്ന ഗുണ്ടാ നേതാവിനെതിരെ ഭീകരവിരുദ്ധ സ്ക്വാഡ്; കൂട്ടാളികളെ എല്ലാം പൊക്കാൻ തീരുമാനം -
ലോകത്തിലെ മികച്ച മനോഹരങ്ങളായ ഇരുപത് രാജ്യങ്ങളുടെ ലിസ്റ്റിൽ പതിനാറാമത് ഇന്ത്യയും ആറാമതായി യു കെയും; ലിസ്റ്റ് പുറത്ത് വിട്ടത് പ്രസിദ്ധമായ റഫ് ഗൈഡ്സ് എന്ന യാത്രാബുക്കിന്റെ വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിൽ -
തലയ്ക്കേറ്റ പരിക്ക് മരണ കാരണമായെന്ന് വിലയിരുത്തൽ; 25 കിലോമീറ്റർ വേഗ പരിധി തീവണ്ടി ലംഘിച്ചെന്ന് നിഗമനം; ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു; മലമ്പുഴ-കഞ്ചിക്കോട് റോഡിൽ വീണ്ടും കാട്ടനയ്ക്ക് ദാരുണാന്ത്യം; വൻതീവണ്ടി ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് -
രണ്ടാം ഘട്ട കുറ്റപത്രം ഉടൻ നൽകും; കൂടുതൽ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിയുടെ അതിവേഗ നീക്കങ്ങൾ; രാഷ്ട്രീയക്കാർക്കും സ്വത്ത് നഷ്ടമായേക്കും; നിക്ഷേപം നഷ്ടമായവർക്ക് ആശ്വാസം ഉടൻ എത്തിയേക്കും; വായ്പ എടുത്ത് പറ്റിച്ചവർക്ക് പണി കിട്ടും -
പാലക്കാട് കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു; ചെന്നൈ മെയിൽ ഇടിച്ച് ചരിഞ്ഞത് രണ്ട് വയസ്സ് തോന്നിക്കുന്ന പിടിയാന: ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്ക് -
സിൽവർലൈൻ പദ്ധതി രൂപകല്പന ചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെ; ഭൂമി വിട്ടു നിൽകില്ല; കെ റെയിലിന്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി; കേരളത്തിന്റെ അതിവേഗതയ്ക്ക് ദക്ഷിണ റെയിൽവേ എതിർപ്പ് തുടരുമ്പോൾ -
ബഹ്റൈനിൽ മലയാളി യുവതി പനി ബാധിച്ച് മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെൽവിൻ
Most Read
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- അനിലയുടെ അരുംകൊല, പെരുവഴിയിലാക്കിയത് വിമുക്തഭടന്റെ കുടുംബത്തെ; പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വിശ്വസിച്ചു ഷിജുവിന് വീടിന്റെ താക്കോൽ കൊടുത്തത് വിനയായി; ക്രൂയിസ് വിനോദ യാത്ര പോലും ആസ്വദിക്കാൻ കഴിയാതെ മടക്കം; ഇത് ജിറ്റി ജോസഫിന്റെ വേദനയുടെ കഥ
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മേയർ-ഡ്രൈവർ തർക്കത്തിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി കൊടുത്ത ബൈജു നോയൽ മുൻപ് രംഗത്ത് വന്നത് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ: കേസ് എഴുതിത്ത്ത്തള്ളിയപ്പോൾ നിയമനടപടി തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു: പിന്നീട് കാണുന്നത് ഇപ്പോൾ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- റിയാസിന്റെ വീട്ടിൽ തോക്ക്; അൽത്താഫിന്റെ വീട്ടിൽ റിവോൾവർ ഉറ; ആനമലയിൽ വടിവാൾ; റെയ്ഡിൽ ലക്ഷ്യമിട്ടത് പെരുമ്പാവൂർ അനസിനെ; റീൽസ് ഇട്ട് ഗൾഫിൽ സുഖജീവിതം നയിക്കുന്ന ഗുണ്ടാ നേതാവിനെതിരെ ഭീകരവിരുദ്ധ സ്ക്വാഡ്; കൂട്ടാളികളെ എല്ലാം പൊക്കാൻ തീരുമാനം
- തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴ് മൂന്നും കേസുകൾ; കോടികളുടെ നിക്ഷേപത്തട്ടിപ്പ്: തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിൽ; അകത്താകുന്നത് കേരളാ കോൺഗ്രസ് എം മുൻ ട്രഷറർ; നിക്ഷേപ തട്ടിപ്പിൽ നടപടി
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ലോകത്തിലെ മികച്ച മനോഹരങ്ങളായ ഇരുപത് രാജ്യങ്ങളുടെ ലിസ്റ്റിൽ പതിനാറാമത് ഇന്ത്യയും ആറാമതായി യു കെയും; ലിസ്റ്റ് പുറത്ത് വിട്ടത് പ്രസിദ്ധമായ റഫ് ഗൈഡ്സ് എന്ന യാത്രാബുക്കിന്റെ വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിൽ