സൈടെൿ

കാലവർഷത്തിന്റെ ആരംഭത്തോടെ കാലടി മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത ഏറെ; മിന്നൽ മുരളിയുടെ സെറ്റ് അണിയറപ്രവർത്തകർ പൊളിച്ച് നീക്കി; നിർദ്ദേശം മഴക്കാല മുന്നറിയിപ്പിന്റെ ഭാഗമായി ക്ഷേത്ര കമ്മ്യൂണിറ്റിയുടെ ആവശ്യപ്രകാരം

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി എന്ന ചിത്രത്തിനായി പണിത സെറ്റ് പൂർണമായും പൊളിച്ചു നീക്കി. ആലുവ ക്ഷേത്രപരിസരത്ത് ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയിൽ പണിത സെറ്റ് സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ പൊളിച്ചു നീക്കുകയായിരുന്നു. കാലടി മണപ്പുറം ക്ഷേത്ര കമ്മ്യൂണിറ്റിയുടെ ആവശ്യപ്രകാരമാണ് സെറ്റ് പൊളിച്ചത്. കാലവർഷത്തിന്റെ ആരംഭത്തോടെ ആലുവ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി.

രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവർത്തകർ സെറ്റ് തകർത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തിൽ ബജ്രംഗ് ദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂർ അടക്കം നിരവധി പേർ അറസ്റ്റിലായിരുന്നു. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് രതീഷ് മലയാറ്റൂർ.

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് നിർമ്മിച്ചതായിരുന്നു സെറ്റ്. നിബന്ധനകളോടെയായിരുന്നു ഷൂട്ടിങ് അനുമതി. സെറ്റ് നിർമ്മാണം പൂർത്തീകരിച്ചപ്പോഴേക്കും ലോക്ഡൗണായി. തുടർന്ന് ഷൂട്ടിങ് അനിശ്ചിതത്വത്തിലായി.കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്കു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽമുരളി. ബാംഗ്ലൂർ ഡെയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ.

പടയോട്ടം തുടങ്ങിയ സിനിമകൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റർസിന്റെ ബാനറിൽ ശ്രീമതി സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read