സൈടെൿ

സുപ്രീംകോടതി വിധി മലയാളത്തിലും പ്രസിദ്ധീകരിക്കണം എന്ന് ചീഫ് ജസ്റ്റിസിനോടും കേന്ദ്ര നിയമമന്ത്രിയോടും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന; നിലവിലെ പട്ടിക തിരുത്തി മലയാളം കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് കത്തയച്ചെന്ന് പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സുപ്രീം കോടതിവിധി പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിൽനിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യർത്ഥിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ ഏഴു പ്രാദേശിക ഭാഷകളിലാണ് സുപ്രീംകോടതി വിധി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടിക തിരുത്തി ആദ്യഘട്ടത്തിൽ തന്നെ മലയാളത്തെ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഏറെ പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. സാക്ഷരത, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ കേരളത്തിന്റെ നേട്ടം പ്രസിദ്ധമാണ്. കേരളാ ഹൈക്കോടതി വിധികൾ മാതൃഭാഷയിൽ പ്രസിദ്ധീകരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും പിറണറായി ചൂണ്ടിക്കാട്ടി.

പ്രാദേശിക ഭാഷകളിൽ വിധിപ്പകർപ്പുകൾ ലഭ്യമാക്കാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതാർഹമാണ്. വിധി സാധാരണക്കാർക്ക് കൂടി മനസ്സിലാക്കാനും ഭാഷയുടെ അതിർവരമ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ..

സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിൽ നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യർത്ഥിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയിക്കും കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനും കത്തയച്ചു. നിലവിൽ ഏഴു പ്രാദേശിക ഭാഷകളിലാണ് സുപ്രീംകോടതി വിധി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടിക തിരുത്തി ആദ്യഘട്ടത്തിൽ തന്നെ മലയാളത്തെ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു.

ഏറെ പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. സാക്ഷരത, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ കേരളത്തിന്റെ നേട്ടം പ്രസിദ്ധമാണ്. കേരളാ ഹൈക്കോടതി വിധികൾ മാതൃഭാഷയിൽ പ്രസിദ്ധീകരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷകളിൽ വിധിപ്പകർപ്പുകൾ ലഭ്യമാക്കാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതാർഹമാണ്. വിധി സാധാരണക്കാർക്ക് കൂടി മനസ്സിലാക്കാനും ഭാഷയുടെ അതിർവരമ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കും.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read