മതം

രാമായണത്തിലെ ഊർമിള മറുവായന; നാലാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമനോട് പ്രണയം തോന്നിയ ശൂർപ്പണ ഘയോട് രാമൻ പറയുന്ന മറുപടിയുണ്ട് അവിവാഹിതനായ ലഷ്മണനെ സമീപിക്കൂ എന്ന് . അവിടെ ഓരോ വായനക്കാരനും എന്താണ് ലക്ഷ്മണനെ കുറിച്ച് വിവക്ഷിച്ചെടുക്കേണ്ടത്. വനവാസത്തിന് പുറപ്പെടുന്ന ഘട്ടത്തിൽ ഊർമിളയോട് യാത്ര പോലും ചോദിക്കാതെയാണ് ലക്ഷ്മണൻ ഇറങ്ങിയത് കൂടെ വരട്ടെയെന്ന ഊർമിളയുടെ ആവർത്തിച്ചുള്ള ചോദ്യത്തിനു് ധിക്കാരപൂർവ്വം അച്ചനെയും, അമ്മയെയും ശുശ്രൂഷിച്ച് ഇരിക്കാൻ അതായത് ഇക്കാലത്താണെങ്കിൽ ഹോംനേഴ്‌സിന്റെ പണിയെടുത്തോളാൻ കൽപ്പിച്ചിട്ടാണ് ലക്ഷ്മണൻ സീതയോടപ്പം വനവാസത്തിന് പോയത് കൂടെ രാമനും.

ലക്ഷമണൻ ഊർമിളയെ പാണിഗ്രഹം ചെയ്തിട്ടില്ല എന്നും ചെലവായന കളിൽ കാണുന്നുണ്ട്. അതായത് ആചാരപ്രകാരം വിവാഹം ചെയ്തിട്ടല്ലന്ന് വിവക്ഷ. സ്വയംവര വേളയിൽ മാത്രമാണ് വാത്മീകി രാമായണത്തിൽ ഊർമിളയെ കാവ്യഭംഗികൊണ്ട് വർണ്ണിക്കുന്നത്.

ദുഃഖിപ്പതല്ലി നേരമെനിക്ക്.

മംഗളം നേർന്നിടുവാൻ കാമിച്ചിടുന്നു.

വനവാസ (സുഖവാസ )ത്തിന് പോകും മുമ്പേ ഊർമിള ഇങ്ങനെ മൊഴിഞ്ഞതായി വാത്മീകി പറയുന്നു.

എത്രയെത്ര കഥാപാത്രങ്ങളെയാണ് രാമായണത്തിൽ വാനോളം പുകഴ്‌ത്തിയത് ജാനകി, മാരുതി, രാഘവൻ അങ്ങനെ വർണ്ണന കൊണ്ട് പൊതിഞ്ഞവർ നിരവധി. ഊർമിളയെ പോലെ നിരുപമ കഥാപാത്രം വേറെയാരുണ്ട് രാമായണത്തിൽ.

തന്റേതല്ലാത്ത കാരണത്താൽ നീണ്ട പതിനാല് വർഷം ഭർത്താവിന്റെ സാമീപ്യം ഇല്ലാതെ ജീവിക്കേണ്ടി വരുമല്ലോയെന്നോർത്ത് വിതുമ്പുമ്പോൾ ഹോംനേഴ്‌സിന്റെ പണിയെടുത്താൽ മതിയെന്ന അരിക് ചേർക്കൽ വാത്മീകി ചെയ്തത് എന്തിനെന്ന് കാലമിത്രയായിട്ടും വായിച്ചെടുക്കാൻ കഴിയുന്നില്ല. ജീവിതകാലം മുഴുവൻ അവഗണപേറി യ ഊർമിളേ..... അവിടുന്ന് തന്നെയാണ് നമ്മുടെ പ്രചോദനവും സൗന്ദര്യവും ....

ഇങ്ങനെ നിരവധിയായ അവഗണനകൾ പേറുമ്പോളും രാജ തന്ത്രത്തിലെ മികവും ചുമർചിത്രകലയിൽ നൈപുണ്യവുമുണ്ടായിരുന്നു ഊർമിളക്ക്

ആദികവി വെറും ചുരുക്കം വരികളിൽ ഒതുക്കിയ കഥാപാത്രത്തെ വായനാനുഭവങ്ങളിൽ മുൻ നിരയിൽ എത്തിച്ചതിനും രാമായണത്തിലെ മറ്റേതൊരു കഥാപാത്രത്തേക്കാളും ഹൃദയം കൊണ്ട് ഇഷ്ട് പോകുന്ന കഥാപാത്രമായി ഊർമിളയെ മാറ്റിയതിലും വാത്മീകി നന്ദി അർഹിക്കുന്നു.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

MNM Recommends


Most Read