പൊക്കിളിനു താഴെ സാരി ഉടുത്തും ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയും പെണ്ണുങ്ങൾ ചാനലിലൂടെ നുണപ്രചരിപ്പിക്കുന്നു; ആണുങ്ങൾ പാന്റും കോട്ടും ധരിച്ച് നുണപാടുന്നു; വായ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല; പത്രങ്ങളിലൂടെ എഴുതിവിടുന്നതും കളവ് മാത്രം; ഇനിയും നുണപ്രചാരണം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടി നൽകും; 30വയസും 600 മാസവും പ്രായമുള്ള ഉമ്മൻ ചാണ്ടിയാണ് കെ.എസ്യുവിന്റെ നേതാവ്; എസ്എഫ്ഐയെ വെള്ളപൂശി വിജയരാഘവന്റെ വിവാദപ്രസംഗം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങൾ മാധ്യമസൃഷ്ടിയാണെന്ന തരത്തിൽ മാധ്യമങ്ങളെയും പ്രതിപക്ഷ സംഘടനകളെയും അടച്ച് ആക്ഷേപിച്ച് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ശനിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന് കെ.എസ്.ടി.എയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളെ അവഹേളിച്ചത്. ചാനലുകളെയും പത്രങ്ങളെയും കടന്ന് ആക്രമിച്ച വിജയരാഘവൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വിമർശിച്ചു. പണ്ടുകാലത്ത് നാട്ടുമ്പുറങ്ങിൽ പണംവാങ്ങി കള്ളം പറയാൻ നടക്കുന്ന സ്ത്രീകൾ കുളിക്കാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ചാനലുകളിൽ ഇരുന്ന് കള്ളം പറയുന്ന പെണ്ണുങ്ങൾ കുളിച്ച് പൊക്കിളിനു താഴെ സാരിയുടുത്ത്, ചുണ്ടി ലിപ്സ്റ്റിക്കും പുരട്ടിയാണ് പെരും നുണകൾ പറയുന്നത്. ആണുങ്ങൾ പാന്റും കോട്ടുമിട്ട് കള്ളം പാടുന്നു.
യു.ഡി.എഫും ബിജെപിയും ചില മാധ്യമ മുതലാളിമാരും ചേർന്ന് പിണറായി സർക്കാരിനെ തർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളുടെ താരാട്ട്പാട്ടു കേട്ടല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വളർന്നത്. ഇനിയും ഇത്തരം പ്രചാരണങ്ങൾക്ക് കേട്ട് മിണ്ടാതിരിക്കില്ല. നുണപ്രചരിപ്പിക്കുന്നവരെ പരസ്യമായി വിചാരണചെയ്ത് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്നും വിജയരാഘവൻ മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളുടെ നുണപ്രചാരണങ്ങൾക്ക് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങളിലെ പ്രവർത്തകർ ഇരയാവുകയാണെന്നും വിജയരാഘവൻ പരിഭവിച്ചു.
കോളേജിൽ തല്ലുണ്ടാക്കിയവരെ പൊലീസ് പിടിച്ചില്ലേ പിന്നെ ആർക്കു വേണ്ടിയാണ് സമരം നടത്തുന്നത് എന്നായിരുന്നു വിജയരാഘവന്റെ പ്രധാന ചോദ്യം. കെ.എസ്.യു വിന്റെ സമരത്തെ മാധ്യമങ്ങൾ മാത്രമാണ് പെരുപ്പിച്ച് കാണിക്കുന്നത്. മൂന്നു വർഷമായി വിദ്യാഭ്യാസ കച്ചവടം നടത്തി പണം വാങ്ങാൻ കഴിയാത്തതുകൊണ്ടാണ് കെ.എസ്.യുക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ പായവിരിച്ച് സമരം കിടക്കുന്നത്. പിണായിയുടെ പൊലീസിൽ വിശ്വാസമില്ലാത്തതിനാലാണ് കോൺഗ്രസുകാർ അമിത്ഷായുടെ സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. കോൺഗ്രസിലെ എ ഗ്രൂപ്പ് എന്നത് ഇപ്പോൾ അന്റണിയല്ല അമിത്ഷാ എന്നായി മാറി. പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം പിരിച്ച് കെപിസിസി ഓഫീസിലെ ചെലവ് നടത്തിയവരാണ് പി.എസ്.സിയെ കുറ്റപ്പെടുത്തുന്നത്.
30 വയസും 600 മാസവും പ്രായമുള്ള ഉമ്മൻ ചാണ്ടിയാണ് കെ.എസ്.യു സമരം നയിക്കുന്നതെന്നും പരിഹസിച്ചു.വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യു വിന്റെ സമരത്തിൽ പങ്കെടുക്കുന്നത് മീൻകച്ചവടക്കാരും കുറച്ച് വക്കീലന്മാരുമാണെന്നും വിജയരാഘവൻ പരിഹസിച്ചു. സെക്രട്ടറിയേറ്റ് മതിൽ ചാടികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ പ്രതിഷേധിച്ചത് ഒരു വക്കീലാണ്. അവർ എങ്ങനെ കെ.എസ്.യുവിന്റെ സമരത്തിനെത്തി. കെ.എസ്.യു പ്രവർത്തകർ മതിൽ ചാടികടന്നപ്പോൾ അവർ സെക്രട്ടറിയേറ്റിലേക്ക് കയറി എന്നും എസ്.എഫ്.ഐക്കാർ കടന്നാൽ അതിക്രമിച്ച് കയറിയെന്നും എഴുതുന്നവരാണ് മനോരമ. മാതൃഭൂമിയും കള്ളം പ്രചരിപ്പിക്കുന്നതിന് ഒട്ടും പിന്നിലല്ലെന്നും വിജയരാഘവൻ ആരോപിച്ചു.
MNM Recommends
-
ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ? മൊറാഴയിൽ നിരാമയ എത്തുന്നത് ബിജെപി നേതൃത്വത്തിന്റെ സഹായത്താൽ; തനിക്കെതിരെ ഗൂഢാലോചനയെന്ന് ഇ.പി ജയരാജൻ -
സംസ്ഥാനത്ത് നടന്നത് ശക്തമായ ത്രികോണ മത്സരം; യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ -
ക്രൈസ്തവ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയവിഷം വിതയ്ക്കേണ്ട; പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാം; രക്ഷകരായി ആരും വരേണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി -
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; രണ്ടാം ദിവസവും ആക്രമണം പൊലീസ് അന്വേഷണം നടക്കുന്നതിനിടെ -
ഇന്ത്യക്ക് ഏകദിന ലോകകപ്പിന് വഴിയൊരുക്കിയ പരിശീലകൻ; വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗാരി കിർസ്റ്റനെ പുതിയ പരിശീലകനാക്കി പാക് ക്രിക്കറ്റ് ടീം; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുക ജേസൺ ഗില്ലെസ്പി -
കോൺഗ്രസിന്റെ ചെലവിൽ എഎപിയെ വളർത്തുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി സഖ്യം കാരണം കിട്ടിയത് മൂന്നുസീറ്റ് മാത്രം; ദീപക് ബാബറിയയുടെ ഇടപടൽ അസഹനീയം; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയുടെ രാജി വലിയ പൊട്ടിത്തെറിയുടെ തുടക്കം മാത്രം -
ജെഡിഎസ് സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ; ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്; ബേട്ടി ബച്ചാവോ മുദ്രാവാക്യം കാപട്യമെന്ന് പരിഹാസം -
ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ആനന്ദബോസ് സമ്മാനിച്ചു; 50,000 രൂപയും കീർത്തിപത്രവും ഫലകമുൾപ്പെട്ട ദേശീയപുരസ്കാരം -
നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം -
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം; കിണർ പണിക്കിടയിൽ തളർന്ന് വീണ മാഹി സ്വദേശിക്ക് ദാരുണാന്ത്യം; പാലക്കാട് എലപ്പുള്ളിയിൽ കനാലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം സൂര്യാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് -
സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും -
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി; ഒരുസീറ്റിൽ ജയിക്കാനായി അവർക്ക് മുമ്പിൽ കീഴടങ്ങി; രാഹുലിനെ ഉന്നമിട്ട് ആരോപണങ്ങളുമായി നരേന്ദ്ര മോദി -
ആറു വർഷം മുൻപു നടത്തിയ വിധിപ്രസ്താവത്തിൽ എനിക്കു തെറ്റുപറ്റി; പിഴവിന് കാരണം പുതിയ ജഡ്ജിയെന്ന നിലയിലുള്ള അമിത ആവേശം; പുനഃപരിശോധിക്കപ്പെടണം; അസാധാരണ തുറന്നു പറച്ചിലുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി -
മക്കൾ രണ്ടും ലണ്ടനിൽ കൂലിപ്പണി ചെയ്തു കഷ്ടപ്പെടുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ; കൂലിപ്പണി രാജനെന്ന് സൈബർ ട്രോളുകൾ; യുകെയിൽ വിദ്യാർത്ഥി വിസയിൽ മക്കൾ കൂലിപ്പണി ചെയ്യുന്നതിൽ കേരളത്തിലെ എംപിക്കും സങ്കടം; എതിരാളി എംവി ബാലകൃഷ്ണന്റെ മകളും യുകെ മലയാളി -
സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല; രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പ്രശ്നങ്ങൾ സൃഷ്ടിച്ചു; വോട്ട് ചെയ്യാനാകാതെ നിരവധി പേർ മടങ്ങി'; ഗുരുതര വീഴ്ചകൾ അന്വേഷിക്കണം; കമ്മീഷന് പരാതി നൽകി വി.ഡി സതീശൻ -
മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യവാഹനത്തിന് സൈഡ് നൽകാത്തതിൽ തർക്കം; വാഹനം കുറുകെ നിർത്തി എന്താണ് സൈഡ് തരാത്തതെന്ന് കെഎസ്ആർടിസി ഡ്രൈവറോട് മേയറുടെ ചോദ്യം; മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതിയും; ഡ്രൈവർക്കെതിരെ കേസെടുത്തു -
റുവണ്ടൻ പദ്ധതി ഫലപ്രദം, അയർലൻഡിലേക്കുള്ള അഭയാർത്ഥി പ്രവാഹം തെളിവെന്ന് ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരാമർശം റുവാണ്ടൻ പദ്ധതിയെ ഭയന്ന് അഭയാർത്ഥികൾ അയർലൻഡിലെക്ക് ഒഴുകുന്നുവെന്ന അയർലൻഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി മിഷേൽ മാർട്ടിന്റെ പ്രസ്താവനയെ തുടർന്ന് -
മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; പരാതിയുമായി മകൾ രംഗത്ത്; നിർമ്മാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ കേസെടുത്ത് പൊലീസ് -
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകും; കശാപ്പുകാരുടെ കയ്യിലേക്കാണ് പശുവിനെ കൊടുക്കാൻ പോകുന്നത്; ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് നീക്കം; ആരോപണവുമായി യോഗി ആദിത്യനാഥ് -
കുറഞ്ഞത് മറ്റു മുന്നണികളുടെ വോട്ട്; താൻ കൃത്യമായ ഭൂരിപക്ഷത്തിൽ ജയിക്കും; അതെത്രയെന്ന് ഇപ്പോൾ പറയുന്നില്ലെന്ന് ആന്റോ ആന്റണി; പത്തനംതിട്ടയിൽ കോൺഗ്രസും വലിയ പ്രതീക്ഷയിൽ
Most Read
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024 ൽ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകൻ; ഇലക്ട്രോ മാഗ്നറ്റിക് പൾസ് സാങ്കേതിക വിദ്യയാൽ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- മക്കൾ രണ്ടും ലണ്ടനിൽ കൂലിപ്പണി ചെയ്തു കഷ്ടപ്പെടുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ; കൂലിപ്പണി രാജനെന്ന് സൈബർ ട്രോളുകൾ; യുകെയിൽ വിദ്യാർത്ഥി വിസയിൽ മക്കൾ കൂലിപ്പണി ചെയ്യുന്നതിൽ കേരളത്തിലെ എംപിക്കും സങ്കടം; എതിരാളി എംവി ബാലകൃഷ്ണന്റെ മകളും യുകെ മലയാളി
- എൽഡിഎഫിന് ചെയ്യാതെ പോയത് 17,000 വോട്ടെന്ന് വിലയിരുത്തൽ; എന്നാലും തോമസ് ഐസക്ക് അരലക്ഷം വോട്ടിന് ജയിക്കുമെന്ന് സിപിഎമ്മിന് പ്രതീക്ഷ; അടിയൊഴുക്കുകൾ നിർണായകം: പത്തനംതിട്ടയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം വളരെക്കുറവാകും
- മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യവാഹനത്തിന് സൈഡ് നൽകാത്തതിൽ തർക്കം; വാഹനം കുറുകെ നിർത്തി എന്താണ് സൈഡ് തരാത്തതെന്ന് കെഎസ്ആർടിസി ഡ്രൈവറോട് മേയറുടെ ചോദ്യം; മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതിയും; ഡ്രൈവർക്കെതിരെ കേസെടുത്തു