സൗന്ദര്യമുള്ളവർക്ക് കൂടുതൽ വോട്ട് കിട്ടുമോ എന്നുള്ള ചോദ്യത്തിനു ശേഷം പരിശോധിക്കേണ്ടത് എന്തുകൊണ്ടാണ് സൗന്ദര്യം ഉള്ളവർക്ക് ആളുകൾ വോട്ട് ചെയ്യുന്നത് എന്നാണ്; സൗന്ദ്യര്യമുള്ളവർ കൂടുതൽ വിശ്വസിക്കാവുന്നവരും നേതൃത്വഗുണം ഉള്ളവരും ആണെന്ന് വിശ്വസിക്കുന്ന ഒരു കുഴപ്പം മനുഷ്യർക്കുണ്ട്; തിരഞ്ഞെടുപ്പിലെ സൗന്ദര്യം... തിരഞ്ഞെടുപ്പിന്റെ സൗന്ദര്യം: മുരളീ തുമ്മാരുകുടി എഴുതുന്നു
തിരഞ്ഞെടുപ്പിലെ സൗന്ദര്യം, തിരഞ്ഞെടുപ്പിന്റെ സൗന്ദര്യം..
'സ്ഥാനാർത്ഥിയുടെ സൗന്ദര്യം നിങ്ങളുടെ വോട്ടിങ്ങിനെ സ്വാധീനിക്കുമോ?' എന്ന് നേരിട്ടൊരു ചോദ്യം ചോദിച്ചാൽ 'ഒരിക്കലും ഇല്ല' എന്നേ ആളുകൾ മറുപടി പറയൂ. ചിലർക്ക് ദേഷ്യം വന്നൂ എന്നും വരാം.
തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സൗന്ദര്യമുള്ളവർക്ക് കൂടുതൽ വിജയസാധ്യതയുണ്ടോ എന്ന ചോദ്യം രാഷ്ട്രീയക്കാരുടെ മനസ്സിൽ എപ്പോഴുമുണ്ട്. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പാർട്ടികൾ സൗന്ദര്യം ഒരു മാനദണ്ഡം ആക്കുന്നുണ്ടോ എന്ന് നമുക്ക് പറയാൻ പറ്റില്ലെങ്കിലും സ്ഥാനാർത്ഥി സ്ഥാനം കിട്ടുന്നവരെല്ലാം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളുമായി ഫ്ളെക്സിൽ വരുന്നത് കണ്ടിട്ടുണ്ട്. സൗന്ദര്യത്തിന് കുറച്ച് വോട്ടുണ്ടെന്ന് അവർക്കറിയാമെന്ന് തോന്നുന്നു.
ശാസ്ത്രം ഇക്കാര്യത്തിൽ വളരെ കൃത്യമാണ്. ലോകത്തിൽ എവിടെയൊക്കെ ഇക്കാര്യത്തിൽ പഠനം നടത്തിയിട്ടുണ്ടോ, അവിടെയെല്ലാം സൗന്ദര്യമുള്ളവർക്ക് കൂടുതൽ വോട്ട് കിട്ടും എന്ന് തന്നെയാണ് കണ്ടെത്തിയിട്ടുള്ളത്. ചിലയിടത്ത് പത്തു ശതമാനത്തിൽ കൂടുതൽ വോട്ടുകൾ സൗന്ദര്യം കൂടുതലുള്ള ആളുകൾക്ക് കിട്ടാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചത്. (ഒന്നും രണ്ടുമല്ല, അനവധി പഠനങ്ങളുണ്ട്. താല്പര്യമുള്ളവർ ഗൂഗിൾ ചെയ്തു നോക്കണം, അല്ലെങ്കിൽ സുരേഷ് പിള്ളയോട് റെഫറൻസ് വെച്ച് എഴുതാൻ പറയാം).
ഈ സൗന്ദര്യം എന്നത് 'സുന്ദരന്റെ മുഖത്തല്ല, കാണുന്നവന്റെ കണ്ണിലാണ്' എന്നൊക്കെ നമ്മൾ ഏറെ കേട്ടിട്ടുണ്ടല്ലോ. ചുമ്മാതാണ്. ലോകത്ത് എല്ലായിടത്തും, വർഗ്ഗവും, വർണ്ണവും, ജാതിയും, മതവും, പ്രായവും, ലിംഗവും വ്യത്യാസമില്ലാതെ സൗന്ദര്യം എന്നതിനെ തീരുമാനിക്കുന്ന ചില ഘടകങ്ങൾ ഉണ്ടെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതെന്തൊക്കെയാണെന്ന് ഞാൻ പറയുന്നില്ല. അതും താല്പര്യമുള്ളവർക്ക് ഗൂഗിളിൽ തിരഞ്ഞു നോക്കാം. അതിന് സമയമില്ലാത്തവർ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാലും മതി.
സൗന്ദര്യമുള്ളവർക്ക് കൂടുതൽ വോട്ട് കിട്ടുമോ എന്നുള്ള ചോദ്യത്തിനു ശേഷം പരിശോധിക്കേണ്ടത് എന്തുകൊണ്ടാണ് സൗന്ദര്യം ഉള്ളവർക്ക് ആളുകൾ വോട്ട് ചെയ്യുന്നത് എന്നാണ്. ഒരു കൂട്ടം ഗവേഷകർ പറയുന്നത് ഇത് 'ഹാലോ എഫ്ഫക്റ്റ്' എന്ന പ്രതിഭാസം ആണെന്നാണ്. ഒരാളുടെ ഒരു രംഗത്തുള്ള മികവ് കണ്ടിട്ട് മറ്റൊരു രംഗത്തും അയാൾ മിടുക്കനോ മിടുക്കിയോ ആകുമെന്ന് വെറുതെ ചിന്തിക്കുന്നതിനാണ് ഈ ഹാലോ എഫ്ഫക്റ്റ് എന്ന് പറയുന്നത്. നമ്മുടെ സിനിമാതാരങ്ങൾ ആധുനിക വൈദ്യത്തെപ്പറ്റി പറയുന്പോഴും ഡോക്ടറേറ്റ് ഉള്ളവർ ദൈവത്തെക്കുറിച്ച് പറയുന്പോഴും നാം അമിത പ്രാധാന്യം നൽകുന്നത് അതുകൊണ്ടാണ്. അതുപോലെ സൗന്ദ്യര്യമുള്ളവർ കൂടുതൽ വിശ്വസിക്കാവുന്നവരും നേതൃത്വഗുണം ഉള്ളവരും ആണെന്ന് വിശ്വസിക്കുന്ന ഒരു കുഴപ്പം മനുഷ്യർക്കുണ്ട്.
രണ്ടാമത്തെ കാരണം കൂടുതൽ അടിസ്ഥാനപരമാണ്. ആത്യന്തികമായി മനുഷ്യൻ ഒരു മൃഗം ആണല്ലോ. ഒരു മൃഗം കൂട്ടത്തിൽ മറ്റൊരു മൃഗത്തെ കണ്ടാൽ രണ്ടു കാര്യങ്ങളാണ് ആദ്യമേ ശ്രദ്ധിക്കുന്നത്. ഒന്ന്, ഇവൻ/ഇവൾ നമുക്ക് പാരയാകുമോ? രണ്ട്, ഇവനെ/ഇവളെ പങ്കാളിയാക്കാൻ കൊള്ളാമോ? ഈ തീരുമാനങ്ങൾ മൃഗങ്ങൾക്ക് അതിവേഗത്തിൽ എടുക്കേണ്ടി വരും. കാരണം അവരുടെ ജീവൻ തന്നെ ആ തീരുമാനത്തിലാണ് ആശ്രയിച്ചിരുന്നത്. മനുഷ്യന്റെ തലച്ചോറിലും ഈ മൃഗ ചിന്തയുണ്ട്. ഒരാളെ കാണുന്പോൾ ഇയ്യാൾ കൊള്ളാമോ എന്ന് അതിവേഗത്തിൽ നാം തീരുമാനിക്കുന്നു. അതിന് അടിസ്ഥാനമാകുന്നത് അവരുടെ ശരീരവും ശരീര ഭാഷയും ആണ്. ഈ നോട്ടത്തിന്റെ ബാക്കിപത്രമാണ് സൗന്ദര്യമുള്ളവരെ (ഇത് ആരോഗ്യത്തിന്റെ അളവുകോലായി മനുഷ്യ മൃഗങ്ങൾ തെറ്റിദ്ധരിക്കുന്നു എന്നും ശാസ്ത്രം) നമ്മൾ കൂടുതൽ ഇഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതും എന്നാണ് ശാസ്ത്രം.
ഈ പറഞ്ഞതൊക്കെ ലോകത്ത് മറ്റിടങ്ങളിൽ മാത്രം ബാധകമാണെന്നും കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ളിടത്ത് ഇതിലൊന്നും ഒരു കാര്യവുമില്ല എന്നും നിങ്ങൾക്ക് അഭിപ്രായം ഉണ്ടാകും. നല്ല കാര്യമാണ്. ഞാൻ വാദിക്കാൻ വരുന്നില്ല. സ്ഥാനാർത്ഥികളുടെ സൗന്ദര്യം മലയാളികളുടെ വോട്ടിങ്ങിനെ ബാധിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സൗന്ദര്യം ജനാധിപത്യം തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ശാസ്ത്രത്തിൽ താല്പര്യമുള്ളവരുണ്ടെങ്കിൽ ഈ വിഷയം കൂടുതൽ വായിക്കണം. ഗവേഷകരുണ്ടെങ്കിൽ കേരളത്തിലെ പഞ്ചായത്ത് മുതൽ പാർലിമെന്റ് വരെ ജയിച്ച സ്ഥാനാർത്ഥികളുടേയും തൊട്ടു താഴെയുള്ള സ്ഥാനാർത്ഥിയുടേയും ചിത്രം വച്ച് ഒരു സാമൂഹ്യ ശാസ്ത്ര ഗവേഷണം നടത്തി നോക്കണം.
സൗന്ദര്യത്തെപ്പറ്റി പറഞ്ഞ സ്ഥിതിക്ക് സൗന്ദര്യത്തിന്റെ അളവിനെ പറ്റി കൂടി പറയാം. 'ഹെലൻ' ആണ് സൗന്ദര്യത്തെ അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്. ഗ്രീക്ക് രാജകുമാരി ആയിരുന്നു ഹെലൻ. ലോകത്തെ ഏറ്റവും വലിയ സുന്ദരി ആയിരുന്നു. വിവാഹ പ്രായമാകുന്നതിന് മുൻപുതന്നെ അവരെ വിവാഹം ചെയ്യാൻ നാട്ടിലെ രാജാക്കന്മാർ തമ്മിൽ പടയായി. ആർക്ക് ഹെലനെ വിവാഹം ചെയ്തു കൊടുത്താലും മറ്റുള്ളവരെല്ലാം കൂടി ഹെലെനെയും ഭർത്താവിനെയും അച്ഛനെയും കൊല്ലും എന്ന സ്ഥിതി വന്നു. അതുകൊണ്ട് ഹെലന്റെ അച്ഛൻ ഒരു കരാർ ഉണ്ടാക്കി. ഹെലൻ വിവാഹം കഴിക്കുന്നത് ആരെ ആയാലും ആ വിവാഹം സംരക്ഷിക്കുമെന്ന് ഹെലെനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പ്രതിജ്ഞ എടുക്കണം. അത് ആളുകളെ സമ്മതിപ്പിച്ചതിന് ശേഷം ഒരു കണക്കിന് ഹെലെനെ സ്പാർട്ടയിലെ മെനെലൗസിന് വിവാഹം ചെയ്തു കൊടുത്തു.
വർഷങ്ങൾ കഴിഞ്ഞു. ട്രോയ് രാജ്യത്തെ പാരീസ് എന്ന രാജാവ് ഹെലെനെ തട്ടിക്കൊണ്ടു പോയി. (ഹെലൻ സ്വയം ഇറങ്ങിപ്പോയതാണെന്നും വാദമുണ്ട്). രണ്ടാണെങ്കിലും പഴയ കരാർ അനുസരിച്ച് ചുറ്റുമുള്ള രാജാക്കന്മാർ ഹെലെനെ വീണ്ടെടുക്കാൻ കൂട്ടുകൂടി. ട്രോയ് രാജ്യത്തേക്ക് യുദ്ധം ചെയ്യാൻ ആയിരം കപ്പലുകളുമായി പോയി എന്നാണ് കഥ.
സൗന്ദര്യത്തിന്റെ യൂണിറ്റായി ഐസക്ക് അസിമൊവ് തിരഞ്ഞെടുത്തത് ഹെലെനെ ആണ്. ഒരു ഹെലെൻ എന്നാൽ 'ആയിരം കപ്പലുകൾ യുദ്ധത്തിനിറക്കാൻ കഴിവുള്ള സൗന്ദര്യം' എന്നാണ് നിർവചനം. ഒരു കപ്പലെങ്കിലും ഇറക്കാൻ കഴിവുള്ള സൗന്ദര്യത്തിന് മില്ലി ഹെലൻ എന്നും പറയും. (അസിമോവിനെ കൂടാതെ വേറെ പലരും ഈ യൂണിറ്റ് കണ്ടുപിടിച്ചതായി അവകാശപ്പെട്ടിട്ടുണ്ട്).
സൗന്ദര്യത്തെ കപ്പല് മാത്രമല്ല വേണമെങ്കിൽ കാശും ആക്കാം എന്നാണ് എന്റെ കണ്ടുപിടിത്തം. കൊച്ചി കായലിൽ ഇൻലാൻഡ് നാവിഗേഷന്റെ ഒരു കപ്പലിറക്കാൻ കുറച്ചു നാലു ലക്ഷം ആകുമെന്ന് കരുതുക. അപ്പോൾ ഒരു മില്ലി ഹെലൻ എന്നത് നാല് ലക്ഷം, ഒരു ഹെലൻ എന്നത് നാല്പത് കോടി.
Prasanth Nair ബ്രോയോട് പറഞ്ഞാൽ കുറച്ചു ഡിസ്കൗണ്ട് കിട്ടും.
(ഹെലെനെ തട്ടിക്കൊണ്ടു പോകുന്ന രംഗത്തിന്റെ ലോക പ്രശസ്തമായ ചിത്രം, ലൂവ്ര് മ്യൂസിയത്തിൽ നിന്നും. ഇറ്റാലിയൻ ചിത്രകാരനായ ഗിഡോ റെനി വരച്ചത്. ബ്രോയുടെ കൂടെ ലൂവ്ര് സന്ദർശിച്ചപ്പോൾ എടുത്തത്. കണ്ടു കഴിഞ്ഞാൽ തട്ടിക്കൊണ്ടു പോവുകയെന്ന് തോന്നില്ലല്ലോ).
MNM Recommends
-
സ്വത്ത് കണ്ടുകെട്ടിയ നടപടി കോടതി സ്ഥിരപ്പെടുത്തിയതോടെ പാളിയത് കൂടുതൽ പരാതി ഉയരുന്നത് ഒഴിവാക്കാനുള്ള ഉടമകളുടെ നീക്കം; ബഡ്സ് ആക്ട് പ്രകാരം കലക്ടർ സ്വത്ത് മരവിപ്പിച്ച നടപടി അസാധുവാക്കുമെന്ന നിക്ഷേപകരോടുള്ള വീമ്പു പറച്ചിലും പാളി; ഹൈറിച്ച് കൂടുതൽ കുരുക്കിലേക്ക് -
പുതിയ വിസാ നിയന്ത്രണ വ്യവസ്ഥകൾ മൂലം ഇന്ത്യൻ വിദ്യാർത്ഥികളടക്കം വിദേശ വിദ്യാർത്ഥികളുടെ ബ്രിട്ടനിലേക്കുള്ള കുത്തൊഴുക്ക് നിലച്ചത് യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു; ഇംഗ്ലണ്ടിലെ ഹഢേഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റി വെട്ടിക്കുറക്കുന്നത് 200 ഓളം ജോലികളും വിവിധ കോഴ്സുകളും -
ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ? -
ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി റിപ്പോർട്ട് -
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു; അഞ്ചു പേർ നീന്തി രക്ഷപ്പെട്ടു; ഒരാളെ കാണാനില്ല; കള്ളക്കടൽ പ്രതിഭാസമെന്ന് വിലയിരുത്തൽ; രക്ഷാപ്രവർത്തനം തുടരുന്നു; പ്രതികൂല സാഹചര്യത്തിൽ മുതലപ്പൊഴി അഴിമുഖം അടച്ചിടേണ്ടി വരുമോ? -
അമ്മയുടെ പിടിവിട്ട് ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് വീണത് ഏഴുമാസം പ്രായമുള്ള കുഞ്ഞ്; രണ്ടാം നിലയുടെ പാരപ്പെറ്റിന് മുകളിൽ കുടുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അയൽക്കാർ -
ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ -
കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ... പിജെയെ ചർച്ചയാക്കി റെഡ് ആർമിക്കാർ; ഇന്ന് നിർണ്ണായക സിപിഎം സെക്രട്ടറിയേറ്റ്; ഇപിയും പങ്കെടുക്കും; ജാവദേക്കർ-ജയരാജൻ കൂടിക്കാഴ്ചയിൽ ചർച്ച; ഇടത് കൺവീനർ മാറുമോ? -
കുടുംബ വഴക്കിനിടെ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദിച്ചു: സംഭവമറിഞ്ഞെത്തിയ പൊലീസിനെയും ആക്രമിച്ച് രക്ഷപ്പെട്ട പ്രതി ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ -
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ് -
സംസ്ഥാനത്തുകൊടുംചൂടിൽ സൂര്യാഘാതമേറ്റ് രണ്ട് മരണം; അങ്കണവാടികളുടെ പ്രവർത്തനം നിർത്തി; വിവിധ ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യത: കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട് -
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് -
'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ -
വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ താൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാനാകില്ല; ഷാഫി പറമ്പിലിന് എതിരെ പി ജയരാജൻ -
'ജയിലിനുള്ള മറുപടി ഞങ്ങൾ വോട്ടിലൂടെ നൽകും': ആം ആദ്മി പാർട്ടി പ്രചാരണ ഗാനത്തിന് എതിരെ വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം; ഗാനത്തിൽ ബിജെപിയെ പരാമർശിക്കുന്നില്ലെന്ന് വാദിച്ച് അതിഷി; -
ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി -
പ്രസവത്തെ തുടർന്ന് അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയതോടെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
Most Read
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ
- 'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ