വാർത്ത

ബഹിരാകാശ നിലയത്തിൽ വാതക ചോർച്ച; നിലയത്തിലെ റഷ്യയുടെ ഭാഗത്ത് ഉണ്ടായ ചോർച്ച തടയാൻ വാതക ടാങ്കുകൾ അയയ്ക്കാൻ ഒരുങ്ങി നാസ

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വാതക ചോർച്ച. ബഹിരാകാശ നിലയത്തിലെ റഷ്യയുടെ ഭാഗത്താണ് ചോർച്ച ഉണ്ടായത്. നിലയത്തിൽ ദ്വാരം രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ ചോർച്ച കണ്ടെത്തുന്നതിനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായി നിലവിൽ ബഹിരാകാശ നിലയത്തിലള്ള രണ്ട് റഷ്യൻ ഗവേഷകർക്കും ഒരു അമേരിക്കൻ ഗവേഷകുനും തിങ്കളാഴ്ച രാത്രി മുഴുവൻഉറക്കമൊഴിയേണ്ടി വന്നുവെന്ന് നാസ പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് നിലയത്തിൽ വാതകച്ചോർച്ച കണ്ടെത്തുന്നത്. റഷ്യൻ ഗവേഷകർതാമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കമ്പാർട്ട് മെന്റിലാണ് ചോർച്ചയുള്ളത്. ചോർച്ച വലുതാവുകയായിരുന്നുവെന്നും നിലവിൽ ചെറിയ ചോർച്ചയാണുള്ളതെന്നും നാസ പറഞ്ഞു. ചോർച്ച കൂടുതൽ വഷളായില്ലെങ്കിൽ നിലയത്തിന് ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്ന് സ്‌പേസ് സ്റ്റേഷൻ ഡെപ്യൂട്ടി മാനേജരായ കെന്നി ടോഡ് വ്യക്തമാക്കി. ലീക്ക് ഡിറ്റക്ടറുകൾ ഉപയോഗിച്ചാണ് പരിശോധന.

അതേസമയം സാഹചര്യം ഗുരുതരമാകാതിരിക്കാൻ വാതക ടാങ്കുകൾ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുക്കുകയാണ് നാസ. വ്യാഴാഴ്ച വിർജിനിയയിൽ നിന്ന് ടാങ്കുകൾ അയക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് റഷ്യക്കാരും രണ്ട് അമേരിക്കക്കാരും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. ഇതുകൂടാതെ സ്‌പേസ് എക്‌സിന്റെ രണ്ടാമത്തെ ദൗത്യത്തിൽ ഒരു ജാപ്പനീസ് ബഹിരാകാശ യാത്രക്കാരനും നിലയത്തിലെത്തും.

 

MNM Recommends


Most Read