വാർത്ത

യുഎസിൽ വീണ്ടും വെടിവെയ്‌പ്പ്; വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിൽ 10 മരണം; നിരവധി പേർക്ക് പരിക്ക്; അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ

വാഷിങ്ടൺ: യുഎസിലെ വെർജീനിയയിൽ വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

സാംസ് സർക്കിളിലെ വാൾമാർട്ടിലെ സ്റ്റോറിലായിരുന്നു ആക്രമണം. തോക്കുമായെത്തിയ അക്രമി സ്റ്റോറിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

 

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read