വാർത്ത

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ചത് 381പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,42,583 ആയി

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ചത് 381പേർക്ക്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,42,583 ആയി. രാജ്യത്ത് പ്രതിദിന മരണസംഖ്യ വീണ്ടും കുറഞ്ഞു. തിങ്കളാഴ്ച രാജ്യത്താകെ 16 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒരു മാസത്തിനിടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തെക്കാൾ മുകളിലായി പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം.

357 പേർ രോഗമുക്തരായപ്പോൾ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 381 പേർക്കാണ്. ആകെ റിപ്പോർട്ട് ചെയ്ത 342,583 പോസിറ്റീവ് കേസുകളിൽ 328,895 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5201 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8487 പേരാണ്. അതിൽ 844 പേരുടെ നില ഗുരുതരമാണ്.

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read