'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ-മേയർ തർക്കം വലിയ ചർച്ചയായതിനിടെ, ഡ്രൈവർ യദു യാത്രയ്ക്കിടെ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന തന്നോട് മോശമായി സംസാരിച്ചെന്ന് നടി റോഷ്നാ ആൻ റോയ് ഇന്നലെ പോസ്റ്റിട്ടിരുന്നു. എന്നാൽ, നടിയുമായി തർക്കം നടന്നതായി ഓർമ്മയില്ലെന്നും, അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഡ്രൈവർ യദു പ്രതികരിച്ചത്. യദു തന്നെയാണ് അന്ന് വാഹനം ഓടിച്ചത് എന്നതിന്റെ തെളിവ് കിട്ടിയതായി റോഷ്ന വീണ്ടും കുറിപ്പിട്ടു.
സംഭവം ഉണ്ടായ ജൂൺ 19-ന് ആർപിഇ 492 ബസ് ഓടിച്ചത് യദുതന്നെയാണെന്നാണ് തെളിഞ്ഞത്. ജൂൺ 18-ന് തിരുവനന്തപുരം ഡിപ്പോയിൽ നിന്നും ബസ് വഴിക്കടവിലേക്ക് യാത്ര തിരിച്ചു. തിരികെ 19- നാണ് സഞ്ചരിച്ചത്. അന്നേദിവസം താൻ അപമാനിക്കപ്പെട്ട സംഭവം റോഷ്ന വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂർ-പെരിന്തൽമണ്ണ-മഞ്ചേരി-നിലമ്പൂർ-വഴിക്കടവ് എന്നതായിരുന്നു റൂട്ട്. സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം തുടങ്ങി. 19-ന് കുന്നംകുളത്തിന് സമീപത്തുവെച്ച് അപമാനിക്കപ്പെട്ട സംഭവം ഉണ്ടായെന്നായിരുന്നു റോഷ്നയുടെ ആരോപണം.
റോഷ്നയുടെ കുറിപ്പ്
ഈ ഒരു തെളിവു മാത്രം മതി.ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ. ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ .... എനിക്കു. ഉണ്ടായ ഒരു വിഷയം facebookil post ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം. തെളിഞ്ഞു .. ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും. ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല ... രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു.... ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ ... പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല ??theeenkkss
ഒരുവർഷം മുൻപ് നടന്ന സംഭവം യദുവിന് ഓർമ്മയില്ലെങ്കിലും തനിക്ക് ഓർമ്മയുണ്ടെന്നും അത്രയും മോശമായാണ് തന്നോട് സംസാരിച്ചതെന്നും നടി ഒരു മാധ്യമത്തോട് വ്യക്തമാക്കി.
'സംഭവദിവസം മലപ്പുറത്തുനിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. തൃശൂരിനെപ്പറ്റി വലിയ ധാരണയില്ല. കൃത്യം ഈ പഞ്ചായത്ത് എന്ന് പറയാൻ ആ സ്ഥലത്തെപ്പറ്റി വലിയ അറിവില്ല. കുന്നംകുളം എന്നായിരുന്നു ഞാൻ പോസ്റ്റിൽ പറഞ്ഞത്. എന്നാൽ ഞാൻ കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റിനൊപ്പം കൊടുത്തിരുന്ന ചിത്രത്തിൽ ഒരു സ്ഥലത്തിന്റെ ബോർഡ് കാണാം. ഒരു കടയുടെ ബോർഡ് ആണത്. അതിൽ മുതുവറ എന്ന സ്ഥലം നൽകിയിട്ടുണ്ട്. അവിടെയാണ് എംവിഡി ഉണ്ടായിരുന്നത്.
അവിടെവച്ചാണ് എംവിഡിയോട് കാര്യങ്ങൾ വിശദീകരിച്ചത്. ജൂൺ 19ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. രണ്ടുവണ്ടികൾക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണ് അവിടെയുണ്ടായിരുന്നത്. വളരെ സ്പീഡിലാണ് യദു അന്ന് ബസ് ഓടിച്ചിരുന്നത്. ബസ് കുറേ ഹോൺ അടിക്കുകയും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പണി നടക്കുന്നതിനാൽ പതിയെ പോകണമെന്ന് അവിടെ വ്യക്തമായി എഴുതിവച്ചിട്ടും ഉണ്ടായിരുന്നു. ആംബുലൻസ് പോകുന്നതുപോലെയായിരുന്നു യദു ബസ് ഓടിച്ചത്'- റോഷ്ന വ്യക്തമാക്കി. അതേസമയം, നടിയുമായി തർക്കം നടന്നതായി ഓർമ്മയില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഡ്രൈവർ യദു പ്രതികരിച്ചത്.
മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങൾക്ക് മുമ്പേ ഇതേ ഡ്രൈവറിൽനിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്ന പറഞ്ഞു. നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന ദേശീയപാതയിൽ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാൾ പിന്നീട് ബസ് റോഡിൽ നിർത്തി ഇറങ്ങിവന്ന് കേട്ടാൽ അറയ്ക്കുന്ന അശ്ലീലഭാഷയിൽ ഭീഷണിപ്പെടുത്തുകയും തെറിപറയുകയും ചെയ്തെന്നും റോഷ്ന പറയുന്നു.
മലപ്പുറത്ത് വച്ച് യദു നടുറോഡിൽ വണ്ടി നിർത്തി കാറിലുണ്ടായിരുന്ന തന്നോട് വളരെ മോശമായി സംസാരിച്ചെന്ന് റോഷ്ന പറയുന്നു. അപകടകരമായ രീതിയിലാണ് യദു വണ്ടി ഓടിച്ചതെന്നും ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ മോശമായ വാക്കുകൾ തന്നോട് അയാൾ പറഞ്ഞുവെന്നും റോഷ്ന പറയുന്നു.
തന്റെ മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകൾക്ക് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ സാക്ഷികളാണെന്നും എംവിഡിയോട് പരാതി പറഞ്ഞെങ്കിലും പ്രശ്നങ്ങൾ സംസാരിച്ച് വിട്ടയച്ചെന്നും റോഷ്ന പറയുന്നു. ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ കുറിപ്പ് ഇടുന്നതെന്നും തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല ..പക്ഷേ. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ ... അത് പോലെ ഒരു ഇതാണ് driver യദുവിന് കിട്ടിയിട്ടുള്ളത് ...
എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി ..?? കൂടെ സ്ഥലം എംവിഡി യും .... ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ post ഇടുന്നതും ... #roadtransport #ഗതാഗതവകുപ്പ്
... #minister #keralatransport #GaneshKumarsir. ...
ഈ ഒരു. വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത് .... മേയർ ആര്യ രാജേന്ദ്രനും ksrtc ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വീഡിയോയിൽ കണ്ടിട്ടുമുണ്ടാകും ...
എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ .. മലപ്പുറത്തുനിന്ന്. എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും ...
കുന്നംകുളം routeൽ അറ്റകുറ്റപ്പണികളിൽ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് just പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ .... slowmoving ആയിരുന്നു alredy .. ഈ same ksrtc bus. വളരേ വേഗത്തിൽ. പല വണ്ടികളെയും.മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും. ചെയ്തു ... പോകാൻ സൈഡ് കൊടുക്കാൻ പോലും side ഉണ്ടായിരുന്നില്ല , എന്നിട്ടും ഇയാൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി ... ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും slow moving ആയ area ആയതുകൊണ്ട് വീണ്ടും ഈ ksrtcക്ക് പുറകിൽ തന്നെ എത്തി ...
ഒരു രീതിയിലും side ഇല്ലാത്ത area , അപകട മേഖല പതുക്കെ പോകുക എന്ന warning boards എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് ksrtc ബസുകാർ, ഞാനും വാശി ആയി അദ്ദേഹം എന്റെ പുറകിൽ കിടന്നു horn മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ horn അടിച്ചു ...
very ഫാസ്റ്റ്ലി എനിക്ക് reply കിട്ടി ... അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ rockybhai കളിക്കാൻ ഇറങ്ങി വന്നു ... അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു ... show കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത് ..
ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല
ksrtc. കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ side ആക്കി , ഞങ്ങൾ. മുന്നോട്ട് പോരുകയും ചെയ്തു ... അപ്പോഴാണ് mvd യെ കണ്ടത് .. ഞാൻ വണ്ടി side ആക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു .... അകലെ നിന്ന് ksrtc bus വരുന്നുണ്ടായിരുന്നു ... ഞാൻ പൊലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി അവിടെയും കോറെ നാടകം കളിച്ചു ഇയാൾ .. പൊലീസുകാർ സംസാരിച്ചു solve ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു ...
ഞാൻ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത് ..
trivandum വണ്ടി ആയതുകൊണ്ട്. ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ. ksrtc ബസ്സിനു പുറകിൽ ഒരു നമ്പർ ഉണ്ട് അവിടേക്ക് വിളിച്ചു complaint കൊടുക്കാൻ പറഞ്ഞു ... ഞാൻ. ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല ...
ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് , സഹായമായി , മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു wonderum ഇല്ല ... സ്ഥിരം. .. rocky ഭായ് ആണ് പുള്ളി ...
ഇങ്ങനെ ksrtc driver ആയതുകൊണ്ട് യദുവിന് എന്ത് തോന്ന്യവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ് .... ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ??
കുറച്ച് നാളുകൾക്ക് മുൻപ് നടന്നതുകൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും , ഓർമ്മിപ്പിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇവിടെ പോസ്റ്റ് ഇടുന്നത്
ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു വെറുതെ ആരും ksrtc ബസിന്റെ photo എടുത്തു വെക്കില്ലല്ലോ
MNM Recommends
-
എളംകുളം പള്ളിയിൽ സർക്കുലർ കീറി ചവറ്റുകുട്ടയിൽ എറിഞ്ഞു; തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലും പുതിയകാവ് പള്ളിയിലും കത്തിച്ചു; ആർച്ച് ബിഷപ്പിന്റെ അന്ത്യശാസന സർക്കുലർ പള്ളികളിൽ വായിച്ചില്ല; കുർബാന തർക്കത്തിൽ പരിഹാരം ഏറെ അകലെ; വത്തിക്കാൻ തീരുമാനം നിർണ്ണായകം -
ഇറ്റലിയിൽ നേഴ്സായ ഭാര്യയുടെ ശമ്പളം തനിക്ക് വേണം; ഇല്ലെങ്കിൽ ഭാര്യയെ നാട്ടിലെത്തിക്കണം; സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ അമ്മായി അമ്മയെ തീ കൊളുത്തിയ മരുമകൻ; ഇന്നലെ കഞ്ഞിക്കുഴിക്കാരൻ അന്നക്കുട്ടിയുടേയും മകന്റേയും വീടുകൾക്കും തീവച്ചു; പൈനാവിലേത് നിരപ്പിൽ സന്തോഷിന്റെ പ്രതികാരം -
ലണ്ടനിൽ കാണാതായ പെൺകുട്ടിയെ കവൻട്രിയിൽ കണ്ടെത്തി; തുണയായത് സോഷ്യൽ മീഡിയയുടേയും മലയാളി സമൂഹത്തിന്റെയും കൈകോർത്തുള്ള പ്രവർത്തനം; മലയാളി കുടുംബം വിവരമറിഞ്ഞയുടൻ ആശ്വസിപ്പിക്കാൻ എത്തിയത് സ്വന്തം മകളെ പോലെയുള്ള വാത്സല്യത്തോടെ -
യൂറോപ്പിലാകെ ഡെങ്കിപ്പനി പടർന്നു പിടിക്കുമ്പോൾ, പനി പരത്തുന്ന കൊതുകുകൾ ആളുകളെ തിരഞ്ഞു പിടിച്ച് കുത്തുന്നതിന്റെ കാരണങ്ങൾ പുറത്ത്; കൊതുകുകൾക്ക് പ്രിയപ്പെട്ടതും ഇഷ്ടമില്ലാത്തവയുമായ ശരീരങ്ങൾ ഇവയൊക്കെ -
നിർത്തിയിട്ട വാഹനം കണ്ട് പരിശോധനയ്ക്ക് പോയ എസ് ഐ; പൊലീസിനെ കണ്ടതും അതിവേഗതയിൽ കാറെടുത്ത 19കാരൻ; ഗ്രേഡ് എസ് ഐയുടെ ശരിരത്തിലൂടെ വാഹനം കയറ്റി രക്ഷപ്പെടൽ; വെള്ളിയാങ്കല്ലിലേതുകൊലപാതക ശ്രമം; കാറുടമയായ അച്ഛൻ കസ്റ്റഡിയിൽ; മകന് വേണ്ടി തൃത്താല പൊലീസ് അന്വേഷണം -
ബ്രിട്ടനിൽ ടീച്ചർമാരും ജോലി വിടുന്നു; കുറഞ്ഞ വേതനവും ടെൻഷൻ പിടിച്ച ടീച്ചിങ് ജോലിയുമുപേക്ഷിച്ച് വിദേശങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ; അദ്ധ്യാപനത്തിനും ബ്രിട്ടന് വിദേശീയരെ ആശ്രയിക്കേണ്ടി വരുമോ? -
ബിജെപി ഒന്നാമത് എത്തിയ 11 നിയമസഭാ മണ്ഡലവും സിപിഎമ്മിന്റേത്; ബിജെപി രണ്ടാമത് എത്തിയ സ്ഥലത്തും സിപിഎം വോട്ട് കുറഞ്ഞു; രാഹുലിനെ കളിയാക്കിയവർ മോദിയെ വെറുതെ വിട്ടതിന്റെ പ്രതിഫലനമെന്ന് വിലയിരുത്തൽ; സിപിഎം നേതൃയോഗങ്ങൾ നിർണ്ണായകം; പിണറായി പ്രതിരോധത്തിലാകുമോ? -
തൃശൂരിനേയും പാലക്കാടിനേയും കുലുക്കുന്നത് ഭൂമിയിലെ ഫലക ചലനം; ഭയക്കേണ്ടതില്ലെന്നും മുമ്പും ഉണ്ടായിട്ടുണ്ടെന്നും വിശകലനം; രണ്ടാം ദിവസവും കുലുങ്ങിയതോടെ നാട്ടുകാർ ഭീതിയിലും; രണ്ടും തീവ്രത കുറഞ്ഞ ചലനങ്ങൾ; ഭൂചലനത്തിൽ കൂടുതൽ പരിശോധനകൾക്ക് ജിയോളജി വിഭാഗം -
സ്വകാര്യ ബസിനു മുന്നിൽ കാർ ഡ്രൈവറുടെ അഭ്യാസം; കയ്യോടെ പിടികൂടി എംവിഡി: കാർ ഡ്രൈവർക്ക് 25,000 രൂപ പിഴ: കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും നിർദ്ദേശം -
സാവിത്രി ചോദിച്ചിട്ടും കൊടുക്കാത്ത ലോട്ടറി; ഭാഗ്യം സുകുമാരിയമ്മയെ തേടിയെത്തിയപ്പോൾ വഞ്ചകനായി കണ്ണൻ എത്തി; സാക്ഷികളും പൊലീസും തുണയായി; നീതിപീഠവും സത്യത്തെ തിരിച്ചറിഞ്ഞു; 63 ലക്ഷം വൈകാതെ സുകുമാരിയമ്മയ്ക്ക് കിട്ടും; ആ ലോട്ടറി യഥാർത്ഥ അവകാശിക്ക് കിട്ടുമ്പോൾ -
തൃശൂരിലും പാലക്കാട്ടും രണ്ടാം ദിനവും നേരിയ ഭൂചലനം; പുലർച്ചെയുണ്ടായ ചലനം സെക്കൻഡുകളോളം നീണ്ടു -
ആദ്യ മോദി കാബിനറ്റിലേക്കുള്ള ക്ഷണം വേണ്ടെന്ന് വച്ചു; കേരളാ ഗവർണ്ണറായി നടത്തിയത് യഥാർത്ഥ പ്രതിപക്ഷ പ്രവർത്തനം; തൃശൂരിലെ മിന്നും ജയത്തിന് അവകാശി ആരിഫ് മുഹമ്മദ് ഖാനും; കേരളത്തിലെ ഗവർണ്ണർക്ക് തുടർച്ചയ്ക്ക് സാധ്യത; അല്ലെങ്കിൽ കേന്ദ്രമന്ത്രിയാകും; പിണറായിക്ക് ബദലാകാൻ ആരിഫ് മുഹമ്മദ് ഖാൻ തുടരുമോ? -
ചാർട്ടേഡ് അക്കൗണ്ടന്റ് വാഹനാപകടത്തിൽ മരിച്ച സംഭവം; കുടുംബത്തിന് ഒരു കോടി എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം -
കോടാലികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി; നിലത്തു വീണ യുവാവിന്റെ തലയിൽ വീണ്ടും വീണ്ടും ആഞ്ഞുവെട്ടി; ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യ വീട്ടിലെത്തിയ 35കാരനെ അയൽവാസി കൊലപ്പെടുത്തിയത് അതിക്രൂരമായി -
ജാമ്യത്തിലിറങ്ങിയ കാപ്പാ കേസ് പ്രതിക്ക് വെട്ടേറ്റു; 29കാരനെ വാഹനത്തിൽ ആശുപത്രിയിലിറക്കിവിട്ട് പ്രതികൾ: ഗുരുതരമായി പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ -
പാസിംഗിലും പന്തടക്കത്തിലും വേഗത്തിലും കുതിച്ച് സ്പെയിൻ; ക്രൊയേഷ്യയെ മുട്ടുകുത്തിച്ച് ആൽവാരോയും സംഘവും; മോഡ്രിച്ചിന്റെ പടയെ കെട്ടുകെട്ടിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്; യൂറോ കപ്പിലെ മരണഗ്രൂപ്പിൽ സ്പെയിൻ മുന്നിൽ -
കഴുത്തിൽ ഇടത് വശത്തെ മുകൾഭാഗത്ത് വെടിയേറ്റ പാട്; വലത് വശത്ത് കുത്തേറ്റിരുന്നു; ആത്മഹത്യയെന്ന് കരുതിയ ഐഐടി ഖരഗ്പൂറിൽ വിദ്യാർത്ഥിയുടെ മരണം കൊലപാതകം; രണ്ട് വർഷത്തിന് ശേഷം കേസിൽ വഴിത്തിരിവ് -
സീറ്റുകൾ കൂടിയതോടെ എൻഡിഎയുമായി ബലാബലം നോക്കാൻ തന്നെ ഉറച്ച് ഇന്ത്യ സഖ്യം; ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ സ്പീക്കർ പദവിക്കായി മത്സരിക്കും; പ്രതിപക്ഷ കക്ഷികളുടെ നീക്കം, എൻഡിഎ കക്ഷികൾ തന്നെ സ്പീക്കർ കസേരയ്ക്കായി കണ്ണുവച്ചിരിക്കെ -
മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും സെക്രട്ടേറിയറ്റും സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ വൻതീപിടിത്തം; എൻ ബീരേൻ സിങ്ങിന്റെ വസതിക്ക് തൊട്ടടുത്തുണ്ടായ തീപിടിത്തത്തിൽ ആശങ്ക; കാരണം അന്വേഷിച്ച് പൊലീസ്; മേഖലയിൽ സുരക്ഷ ശക്തമാക്കി -
മഴ തോർന്നിട്ടും കാത്തിരിപ്പ് വെറുതെയായി; മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും; ഒരു പന്തുപോലും എറിയാതെ ഇന്ത്യ - കാനഡ മത്സരം ഉപേക്ഷിച്ചു; ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് ഇനി സൂപ്പർ 8 പോരാട്ടങ്ങൾ
Most Read
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- സീറ്റുകൾ കൂടിയതോടെ എൻഡിഎയുമായി ബലാബലം നോക്കാൻ തന്നെ ഉറച്ച് ഇന്ത്യ സഖ്യം; ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ സ്പീക്കർ പദവിക്കായി മത്സരിക്കും; പ്രതിപക്ഷ കക്ഷികളുടെ നീക്കം, എൻഡിഎ കക്ഷികൾ തന്നെ സ്പീക്കർ കസേരയ്ക്കായി കണ്ണുവച്ചിരിക്കെ
- കോടാലികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി; നിലത്തു വീണ യുവാവിന്റെ തലയിൽ വീണ്ടും വീണ്ടും ആഞ്ഞുവെട്ടി; ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യ വീട്ടിലെത്തിയ 35കാരനെ അയൽവാസി കൊലപ്പെടുത്തിയത് അതിക്രൂരമായി
- 1,800 കോടി ആസ്തിയുള്ള റഷ്യാക്കാരിയായ മൂന്നാം ഭാര്യ തിരിച്ചുവന്നു; പിണക്കം മാറ്റി ചിരഞ്ജീവിയും അനിയനൊപ്പം; കേന്ദ്രത്തിലും കിങ്മേക്കർ; ഒപ്പം ഉപമുഖ്യമന്ത്രി പദവിയും; പവൻ കല്യാൺ അടുത്ത എൻടിആറാണെന്ന് മാധ്യമങ്ങൾ; തെറ്റിപ്പിരിഞ്ഞ് അല്ലു അർജുൻ; ബാലയ്യക്കും എതിർപ്പ്; ആന്ധ്രയിൽ ചിരഞ്ജീവി കുടുംബവും അല്ലു കുടുംബവും നേർക്കുനേർ!
- നിർത്തിയിട്ട വാഹനം കണ്ട് പരിശോധനയ്ക്ക് പോയ എസ് ഐ; പൊലീസിനെ കണ്ടതും അതിവേഗതയിൽ കാറെടുത്ത 19കാരൻ; ഗ്രേഡ് എസ് ഐയുടെ ശരിരത്തിലൂടെ വാഹനം കയറ്റി രക്ഷപ്പെടൽ; വെള്ളിയാങ്കല്ലിലേതുകൊലപാതക ശ്രമം; കാറുടമയായ അച്ഛൻ കസ്റ്റഡിയിൽ; മകന് വേണ്ടി തൃത്താല പൊലീസ് അന്വേഷണം
- വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപി എംപിയും കെ കെ ശൈലജ എം എൽ എയും; അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച് മേജർ രവി
- ബിജെപി ഒന്നാമത് എത്തിയ 11 നിയമസഭാ മണ്ഡലവും സിപിഎമ്മിന്റേത്; ബിജെപി രണ്ടാമത് എത്തിയ സ്ഥലത്തും സിപിഎം വോട്ട് കുറഞ്ഞു; രാഹുലിനെ കളിയാക്കിയവർ മോദിയെ വെറുതെ വിട്ടതിന്റെ പ്രതിഫലനമെന്ന് വിലയിരുത്തൽ; സിപിഎം നേതൃയോഗങ്ങൾ നിർണ്ണായകം; പിണറായി പ്രതിരോധത്തിലാകുമോ?
- ആദ്യ മോദി കാബിനറ്റിലേക്കുള്ള ക്ഷണം വേണ്ടെന്ന് വച്ചു; കേരളാ ഗവർണ്ണറായി നടത്തിയത് യഥാർത്ഥ പ്രതിപക്ഷ പ്രവർത്തനം; തൃശൂരിലെ മിന്നും ജയത്തിന് അവകാശി ആരിഫ് മുഹമ്മദ് ഖാനും; കേരളത്തിലെ ഗവർണ്ണർക്ക് തുടർച്ചയ്ക്ക് സാധ്യത; അല്ലെങ്കിൽ കേന്ദ്രമന്ത്രിയാകും; പിണറായിക്ക് ബദലാകാൻ ആരിഫ് മുഹമ്മദ് ഖാൻ തുടരുമോ?
- കഴുത്തിൽ ഇടത് വശത്തെ മുകൾഭാഗത്ത് വെടിയേറ്റ പാട്; വലത് വശത്ത് കുത്തേറ്റിരുന്നു; ആത്മഹത്യയെന്ന് കരുതിയ ഐഐടി ഖരഗ്പൂറിൽ വിദ്യാർത്ഥിയുടെ മരണം കൊലപാതകം; രണ്ട് വർഷത്തിന് ശേഷം കേസിൽ വഴിത്തിരിവ്
- സ്വകാര്യ ബസിനു മുന്നിൽ കാർ ഡ്രൈവറുടെ അഭ്യാസം; കയ്യോടെ പിടികൂടി എംവിഡി: കാർ ഡ്രൈവർക്ക് 25,000 രൂപ പിഴ: കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും നിർദ്ദേശം