വാർത്ത

മകനെ നിന്ന് സുഖമല്ലേ... ഫോണിലെ സംഭാഷണം കേട്ട് മനസ്സും കണ്ണും നിറഞ്ഞ ഡോ.നരേഷ്; മകൻ കോവിഡ് ആശുപത്രിയൊരുക്കാൻ പോയതറഞ്ഞതോടെ പിണക്കം മറന്ന് അച്ഛൻ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് ഇത് അപ്രതീക്ഷിത അനുഭവം; ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും ഫോണിൽ സംസാരിച്ചപ്പോൾ; കൊറോണക്കാലം ബന്ധങ്ങൾക്ക് കരുത്ത് പകരുമ്പോൾ

മലപ്പുറം: ഏഴുവർഷമായി മകനുമായി സംസാരിക്കാത്ത, നേരിട്ടുകണ്ടാൽ മുഖത്തുപോലും നോക്കാതെ പിണക്കത്തിലായിരുന്ന മകനെ അവസാനം അച്ഛൻ ഫോണിൽ വിളിച്ചു സംസാരിച്ചു. ഇത്രയും നാൾ മിണ്ടിതിരുന്നതിന്റെ പലിശ സഹിതമുള്ള മകനോടുള്ള വാത്സല്യം ചുരുങ്ങിയ വാക്കുകളിൽ അറിയിച്ചു നൽകി. ഇതിനു കാരണമെന്താണെന്നറിയുമ്പോഴാണ് ഏവരുടേയും മനസ്സിലൊരു വിങ്ങലുണ്ടാകുന്നത്. തിരുവനനന്തപുരം മെഡക്കൽ കോളജിലെ ഡോ. നരേഷിനോടാണ് ഏഴുവർഷങ്ങൾക്ക് ശേഷം പിതാവ് സംസാരിച്ചത്.

നിലവിൽ കോവിഡ് എന്ന മഹാമാരി ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കിയ സമയത്താണ് കോവിഡ് ബാധ സാമൂഹ്യ വ്യാപനമുണ്ടക്കുമെന്ന് ഭയപ്പെട്ടിരുന്ന കാസർകോട് പ്രത്യേക ആശുപത്രിയൊരുക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിക്കൽ സംഘം കാസർകോടേക്ക് പുറപ്പെട്ടത്. ഈ സംഘത്തിലെ അംഗമായിരുന്ന നരേഷ്. ഇക്കാര്യം നരേഷിന്റെ പിതാവ് അറിഞ്ഞതോടെയാണ് പിണക്കം മറന്ന് മകനെ ഫോണിൽ വിളിച്ചു വാത്സല്യത്തോടെ കാര്യങ്ങൾ തിരക്കി വിവരങ്ങൾ അന്വേഷിച്ചത്. ഏഴുവർഷമായി വിളിക്കാതിരുന്ന പിതാവ് ഫോൺ വിളിച്ചതോടെ മകന്റെ കണ്ണും നിറഞ്ഞു.

ഏഴ് വർഷം പിണങ്ങി മണ്ടാതിരുന്ന അച്ഛന്റെ ഫോൺവിളി വന്നതോടെ തന്റെ കണ്ണ് നിറഞ്ഞ നിമിഷം ഡോക്ടർതന്നെയാണ് പങ്കുവെച്ചത്. കൊവിഡ് ആശുപത്രിയൊരുക്കാൻ പോയ ഡോക്ടർക്ക് ഏഴ് വർഷം മണ്ടാതെ പിണങ്ങിയിരുന അച്ഛന്റെ ഫോൺവിളിയെത്തിയത് ഇങ്ങിനെയാണ്.
'നിനക്ക് സുഖമല്ലേയോ... ഇതുകേട്ട നിമിഷംതന്നെ മനസ്സും കണ്ണും നിറഞ്ഞതായി ഡോക്ടർ നരേഷ് പറയുന്നു. ഇതോടെ കോവിഡ് കാരണം പരസ്പരം പിണക്കം മാറിയതിന്റെ സന്തോഷത്തിലാണ് ഈ പിതാവും മകനും.

കാസർകോട്ട് കൊവിഡ് വ്യാപനം കൈവിട്ട് പോകുമെന്ന ഘട്ടത്തിൽ മംഗളൂരുവിലേക്കുള്ള അതിർത്തികൾ കർണാടക പൂർണമായും അടച്ചിരുന്നു. ഈ ഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കൊളേജിലെ ഒരു സംഘം കാസർകോട്ട് കോവിഡ് ആശുപത്രിയൊരുക്കാൻ യാത്രതിരിച്ചു.ആ സംഘത്തിൽ ഡോ.നരേഷും ഉണ്ടായിരുന്നു. ഇതറിഞ്ഞതോടെയാണ് ഏഴുവർഷം മിണ്ടാതിരുന്ന ഡോ നരേഷിന്റെ അച്ഛൻ കാസർകോടേക്ക് പോയ വിവരം അറിഞ്ഞ് മകന് ഫോൺ വിളിച്ച് സംസാരിച്ചത്.

നരേഷ് ഡോക്ടറുടെ സ്വദേശം ചെന്നൈയിലാണ്. ജീവിതത്തിൽ ഒരിക്കും മിണ്ടില്ലെന്ന് കരുതിയ അച്ഛൻ വിളിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്ടർ. ഏഴു വർഷമായി ഈ അച്ഛനും മകനും മിണ്ടാറില്ല. വീട്ടിൽ എത്തിയാൽ മുഖം കൊടുക്കാതെ, മിണ്ടാതെ, ഒരു നോട്ടം പോലും നോക്കാതെ, വീടിനുള്ളിൽ തന്നെ മതിലുകൾ കെട്ടി ഇരിക്കലായിരുന്നു ഇവർ. അങ്ങനെ ജീവിതം പരാജയത്തിലൂടെ പോകുമ്പോഴാണ് കാസർഗോഡേക്ക് പോകുന്നതെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.അതാകട്ടെ ഒരിക്കലും മിണ്ടില്ലെന്ന് വിശ്വസിച്ച അച്ഛൻ വിളിക്കാനും കാരണമായി.

കാസർകോട് കൊറോണ ബാധിച്ചവരെ ചികിൽത്സിക്കുന്ന ടീമിൽ ഉണ്ടെന്ന് അച്ഛന്റെ കൂട്ടുകാർ ആരോ പറഞ്ഞറിഞ്ഞിട്ട് വിളിച്ചതാണ്. കൊറോണ ഞങ്ങളുടെ ബന്ധത്തെയും സ്നേഹത്തെയും തിരികെ നൽകിയതായി ഡോക്ടറും അച്ഛനും പറയുന്നു

MNM Recommends


Most Read