സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18 പേർ വിദേശത്ത് നിന്നും നിന്നും 25 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ; ആറുപേർക്ക് രോഗം സമ്പർക്കത്തിലൂടെ; കണ്ണൂർ ജില്ലയിലെ രണ്ടുപേർ റിമാൻഡ് തടവുകാർ; തിരുവനന്തപുരത്തെ ഒരാൾ ആരോഗ്യപ്രവർത്തകനും; ചികിത്സയിലുള്ളത് 359 പേർ; ഇന്ന് 12 പേർ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവർ 532; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളെന്നും ആരോഗ്യ മന്ത്രി കെ.ക.ശൈലജ
തിരുവനന്തപുരം: ഇന്ന് കേരളത്തിൽ 49 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 14 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 4 പേർക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
18 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-12, ഒമാൻ-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്കറ്റ്-1) 25 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്നാട്-4, ഡൽഹി-2, കർണാടക-2) വന്നതാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ കണ്ണൂർ ജില്ലയിലെ രണ്ട് പേർ റിമാന്റ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയിൽ നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 532 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 8390 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയിൽവേ വഴി 4558 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 97,247 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 98,486 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 792 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1861 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 53,704 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 8110 സാമ്പിളുകൾ ശേഖരിച്ചതിൽ 7994 സാമ്പിളുകൾ നെഗറ്റീവ് ആയി.
ഇന്ന് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂർ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 59 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
MNM Recommends
-
'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല; വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണ്'; നിയമന കുംഭകോണത്തിൽ മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം -
വനിതാ പൊലീസുകാർക്കെതിരെ അപകീർത്തികരമായ പരാമർശം; യുടൂബർ സവുക്ക് ശങ്കറിനെ ജയിലിലിട്ട് പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് അഭിഭാഷകൻ; ശങ്കറിന്റെ വലതുകൈക്ക് പൊട്ടൽ -
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശ്രമം ഫലിച്ചില്ല; മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനത്തിൽ ഇടിവ്; അഞ്ച് മണിയോടെ 60 ശതമാനം പിന്നിട്ടു; കടുത്ത ചൂട് തിരിച്ചടിയായെന്ന് വിലയിരുത്തൽ; മെച്ചപ്പെട്ടത് മധ്യപ്രദേശിലും ഗോവയിലും മാത്രം; ജങ്കിപ്പൂരിൽ തൃണമൂൽ - ബിജെപി കയ്യാങ്കളി -
സ്ത്രീപീഡനത്തിന് പരാതി കിട്ടി എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ പ്രതിയെ തേടി പൊലീസ്; ഇറങ്ങിയോടിയ പ്രതി എസ്ഐയുമായി കെട്ടിമറിഞ്ഞു വീണു; എസ്ഐക്ക് പരുക്ക് -
മാതാവിനെ ആക്രമിച്ച പ്രതിയെ പിടികൂടാൻ ചെന്ന പൊലീസുകാർക്ക് നേരെ ആക്രമണം; ഗ്രേഡ് എഎസ്ഐക്കും സിപിഓയ്ക്കും പരുക്ക്; പ്രതിയെ സ്റ്റേഷൻ ജാമ്യം കൊടുത്ത് പറഞ്ഞു വിട്ടു; സംഭവം മലയാലപ്പുഴ സ്റ്റേഷനിൽ; രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം -
ഒപ്പം കൂട്ടുക എന്തും ചെയ്യാൻ മടിയില്ലാത്തവരെ; ആഡംബര ജീവിതത്തിന്റെ റീൽസുകൾ ഇറക്കി ഗൂണ്ടാ പ്രവർത്തനത്തിലേക്ക് യുവാക്കളെ വലിച്ചടുപ്പിക്കും; പറവൂർ മാഞ്ഞാലിയിലെ വീട്ടിൽ ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയ തോക്കുകൾ പ്രതി റിയാസിന് നൽകിയത് അനസ്; വയനാട്ടിലെ റിസോർട്ടിൽ തോക്കുകൾ കുഴിച്ചിട്ടിട്ടുണ്ടെന്നും സംശയം; കൂട്ടാളികളെ വലയിലാക്കി ലക്ഷ്യമിടുന്നത് പെരുമ്പാവൂർ അനസിനെ തന്നെ -
ഒത്തുകളിക്കേസിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചു; പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിറിന് ഇതുവരെ വീസ ലഭിച്ചില്ല; അയർലൻഡിനെതിരായ ട്വന്റി20 പരമ്പരക്കുള്ള പാക്കിസ്ഥാൻ ടീമിന് തിരിച്ചടി -
രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം -
'പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസ്; സിദ്ധരാമയ്യ അടക്കം അന്വേഷണത്തിൽ ഇടപെടുന്നു; അന്വേഷണത്തിൽ സുതാര്യത വേണം'; സിബിഐ അന്വേഷണം വേണമെന്ന് കുമാരസ്വാമി -
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾക്ക് വെസ്റ്റ് നൈൽ പനി ജാഗ്രതാ നിർദ്ദേശം; കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈൽ പനിയെപ്പറ്റി അറിയാം -
'സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു'; തിരുവല്ലയിൽ സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങവെ യുവതിക്ക് നേരെ മദ്യപന്റെ അക്രമം; പൊലീസ് വാഹനത്തിനുള്ളിൽ കൈകാര്യം ചെയ്ത് ബന്ധുക്കൾ -
ഇടക്കാല ജാമ്യം അനുവദിച്ചാൽ ഫയലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കെജ്രിവാൾ; തന്റെ ഒപ്പില്ലെന്ന പേരിൽ സർക്കാർ ഫയലുകൾ ലഫ്റ്റനന്റ് ഗവർണർ തള്ളരുതെന്നും ഡൽഹി മുഖ്യമന്ത്രി; എഎപി നേതാവിന് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല -
ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ -
മയക്കുമരുന്ന് നൽകി കൈകാലുകൾ കെട്ടിയിട്ടു; ദേഹമാസകലം സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചു; ഭർത്താവിന്റെ നെഞ്ചിൽ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; തെളിവായി വീഡിയോ ദൃശ്യങ്ങൾ; യുവതി അറസ്റ്റിൽ -
അയോധ്യയിൽ ദർശനം നടത്തിയതിന് അപമര്യാദയായി പെരുമാറി; കോൺഗ്രസ് വിട്ട രാധിക ഖേരയും നടൻ ശേഖർ സുമനും ബിജെപിയിൽ; ഇന്നത്തെ കോൺഗ്രസ് മഹാത്മാഗാന്ധിയുടെ കോൺഗ്രസല്ലെന്ന് രാധിക ഖേര -
എല്ലാം പാർട്ടി അറിഞ്ഞെന്ന് ഇപി; മാധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുന്ന ഇടതു കൺവീനർ; സ്പോൺസറിലേക്കുള്ള ചർച്ചയിൽ പ്രതികരിക്കേണ്ടത് എംവി ഗോവിന്ദൻ എന്ന് വി മുരളീധരൻ; ആഡംബര യാത്രയെ കളിയാക്കി കെപിസിസി അധ്യക്ഷൻ; മൂന്ന് രാജ്യങ്ങളിലെ സ്വകാര്യ യാത്രയിലെ കേരള വിവാദം തുടരും -
ഭർത്താവ് ചായയിൽ മയക്കുഗുളികകൾ കലർത്തി നൽകി; ഭർതൃപിതാവ് ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചു; എതിർത്തപ്പോൾ കഴുത്തറത്തുകൊല്ലാൻ ശ്രമിച്ചു; യുവതിയുടെ പരാതിയിൽ എട്ട് പേർക്കെതിരെ കേസ് -
ജാമ്യം അനുവദിച്ചാൽ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധി; കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയേക്കും; ഉപാധിയെ എതിർത്ത് കേജ്രിവാൾ; പാർട്ടിയുടെ നേതാവെന്ന നിലയിൽ പ്രത്യേക പരിഗണന നൽകരുതെന്ന് ഇ.ഡി -
ശുചിമുറിയിലെ പ്രസവിച്ചത് ആരേയും ഒന്നും അറിയിക്കാതെ; കൊച്ചിയിലെ ഹോസ്റ്റലിലെ പ്രസവത്തിൽ ട്വിസ്റ്റ്; ആ യുവതിയെ കുട്ടിയുടെ അച്ഛൻ താലികെട്ടും; ഇരവരുടേയും ബന്ധുക്കൾക്കും വിവാഹത്തിന് സമ്മതം; ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്താൽ കല്യാണം -
എഐസിസി ഹസനു നൽകിയത് 'പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ'യുള്ള ചുമതല; സമ്മർദം ഉയർത്തിയതോടെ വിവാദം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ; കെപിസിസി പ്രസിഡന്റായി കെ സുധാകരൻ നാളെ ചുമതല ഏൽക്കും
Most Read
- അനിലയുടെ അരുംകൊല, പെരുവഴിയിലാക്കിയത് വിമുക്തഭടന്റെ കുടുംബത്തെ; പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വിശ്വസിച്ചു ഷിജുവിന് വീടിന്റെ താക്കോൽ കൊടുത്തത് വിനയായി; ക്രൂയിസ് വിനോദ യാത്ര പോലും ആസ്വദിക്കാൻ കഴിയാതെ മടക്കം; ഇത് ജിറ്റി ജോസഫിന്റെ വേദനയുടെ കഥ
- സുരേഷ് ഗോപിക്ക് നാലു ലക്ഷം വോട്ട് കിട്ടും; രാജീവ് ചന്ദ്രശേഖറിന് 3.60ലക്ഷവും; തിരുവനന്തപുരത്തും തൃശൂരിലും താമര വിരിയുമെന്ന് ബിജെപി വിലയിരുത്തൽ; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷ; ആലപ്പുഴയിലും വോട്ട് കൂടും; പാലക്കാടും അത്ഭുതം സംഭവിക്കാം; വോട്ടു വിഹിതം 20 ശതമാനമാകും; അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴ് മൂന്നും കേസുകൾ; കോടികളുടെ നിക്ഷേപത്തട്ടിപ്പ്: തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിൽ; അകത്താകുന്നത് കേരളാ കോൺഗ്രസ് എം മുൻ ട്രഷറർ; നിക്ഷേപ തട്ടിപ്പിൽ നടപടി
- ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ
- ശുചിമുറിയിലെ പ്രസവിച്ചത് ആരേയും ഒന്നും അറിയിക്കാതെ; കൊച്ചിയിലെ ഹോസ്റ്റലിലെ പ്രസവത്തിൽ ട്വിസ്റ്റ്; ആ യുവതിയെ കുട്ടിയുടെ അച്ഛൻ താലികെട്ടും; ഇരവരുടേയും ബന്ധുക്കൾക്കും വിവാഹത്തിന് സമ്മതം; ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്താൽ കല്യാണം
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!