വാർത്ത

സുപ്രീംകോടതി ഉത്തരവുമായി കൂളായി നടന്നുവന്ന ബിന്ദു അമ്മണി; കാവി മുണ്ടും വെള്ള ഷർട്ടും ഇട്ട അയ്യപ്പ ധർമ്മ സമിതി നേതാവ് എതിർ വശത്ത് നിന്ന് നടന്നു വന്നതും അസ്വാഭാവികത തോന്നിക്കാതെ; ആക്ടിവിസ്റ്റിന്റെ തൊട്ടടുത്ത് എത്തിയപ്പോൾ കയ്യിൽ ഒളിപ്പിച്ച സ്‌പ്രേയർ ഉപയോഗിച്ച് കണ്ണു നോക്കി പ്രയോഗം; മുഖത്ത് തന്നെ വീണ ദ്രാവകത്തിന്റേത് ചുവപ്പു നിറം; ബിന്ദു അമ്മണിയെ ആസൂത്രിതമായി ആക്രമിച്ചത് പ്രതീഷ് വിശ്വനാഥന്റെ അനുയായി; ബിന്ദു അമ്മണിയെ ആശുപത്രിയിലെത്തിച്ച് അറസ്റ്റിലായത് ഹിന്ദു ഹെൽപ് ലൈൻ നേതാവ് ശ്രീനാഥ് പത്മാനാഭൻ

കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണം മുളകു സ്‌പ്രേ അടിച്ചയാൾ പിടിയിൽ. ഹിന്ദു ഹെല്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കാവി മുണ്ടും വെള്ള ഷർട്ടുമിട്ട ഇയാളെ ബിന്ദു അമ്മണി തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ ഗുരുതര വകുപ്പുകൾ തന്നെ ചുമത്തും. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്യും. ഈ അക്രമത്തിന് മറ്റാരുടേയും സഹായം കിട്ടിയതായി പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമല്ല.

പ്രതിഷേധക്കാർ തനിക്ക് നേരെ മുളകു സ്‌പ്രേ അടിച്ചതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാൻ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. ആദ്യം മുളക് സ്േ്രപ ആക്രമണത്തിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നടന്നത് വ്യക്തമായ ആക്രമണമാണെന്ന് വ്യക്തമായി. തൃപ്തി ദേശായിയെ കമ്മീഷണറുടെ മുറിയിൽ എത്തിച്ച ശേഷം ഫയൽ എടുക്കാനെത്തിയതായിരുന്നു ബിന്ദു അമ്മിണി.

കാറിൽ നിന്ന് ഫയൽ എടുത്ത് മടങ്ങുമ്പോൾ നേരെ നടന്നുവരികയായിരുന്നു ശ്രീനാഥ്. തൊട്ടടുത്ത് എത്തിയപ്പോൾ കൈയിൽ കരുതിയ സ്േ്രപ ബിന്ദു അമ്മിണിയുടെ മുഖത്ത് അടിക്കുകയായിരുന്നു ഇയാൾ. കണ്ണിനെ ലക്ഷ്യമിട്ടായിരുന്നു സ്േ്രപ പ്രയോഗം. ബിന്ദു അമ്മണി അതിൽ നിന്ന് കുതറി ഓടി രക്ഷപ്പെട്ടു. മുഖം കൈകൊണ്ട് പൊത്തി. പിന്നേയും അടിക്കാൻ ശ്രമിച്ചു. ഇതെല്ലാം ദേഹത്താണ് വീണത്. ഹിന്ദു ഹെൽപ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥന്റെ അടുത്ത അനുയായിയാണ് ശ്രീനാഥ്. ശബരിമല കർമ്മ സമിതിയുമായി ബന്ധപ്പമില്ലാത്ത അയ്യപ്പ വിശ്വാസ കൂട്ടായ്മയാണ് പ്രതീഷ് വിശ്വനാഥന്റേത്. ആക്രമത്തിന് ശേഷം ബിന്ദുവിനെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് പ്രതീഷ് വിശ്വാഥനും എത്തി. അതിന് ശേഷം നിരവധി ഭക്തർ കൊച്ചി കമ്മീഷണർ ഓഫീസിൽ പ്രതിഷേധം തീർക്കാനെത്തി. ഇതിനിടെ ബിന്ദു അമ്മണിയെ ആശുപത്രിയിലേക്ക് മാറി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ്മ സമിതിയുടെ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പ്രതീഷ് വിശ്വനാഥനാണ് അയ്യപ്പ ധർമ്മ സമിതിയുടെ നേതാവ്. ഇത്തരത്തിൽ ശബരിമല ദർശനത്തിന് സംഘം എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തൃപ്തി ദേശായിയും സംഘവും കമ്മീഷണറുടെ ഓഫീസിലുണ്ടെന്നാണ് വിവരം. പുലർച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിൻഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. പൂണെയിൽ നിന്നുള്ള വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ പുലർച്ചെയോടെയാണ് സംഘം എത്തിച്ചേർന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് കേരളത്തിൽ എത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ പോലും കഴിയാതെ തൃപ്തി ദേശായി തിരിച്ച് പോവുകയായിരുന്നു. ഇത്തവണ ഇവരെ അതീവ രഹസ്യമായി നെടുമ്പാശേരിയിൽ എത്തിച്ചത് ബിന്ദു അമ്മിണിയാണ്. എന്നിട്ടും വിവരങ്ങൾ പുറത്തു പോയി എന്നതാണ് വസ്തുത.

ശബരിമലയിലേക്ക് പോകാൻ തനിക്ക് സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്ന് ബിന്ദു പറഞ്ഞു. സംഘർഷം നടന്ന സ്ഥലത്തു നിന്നും ബിന്ദുവിനെ പൊലീസ് മറ്റൊരു ഓഫീസിലേക്ക് മാറ്റി. സംരക്ഷണം ആവശ്യപ്പെട്ട് തൃപ്തിദേശായിയും സംഘവും കൊച്ചിയിൽ കമ്മീഷണർ ഓഫീസിലുണ്ട്. പൂണെയിൽ നിന്നും ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് തൃപ്തിദേശായിയും മറ്റ് നാലു പേരും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. ഇവർക്കൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. രാവിലെ നാലരയോടെ അഞ്ചംഗ സംഘം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.

തുടർന്ന് ഇവർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് ഇവർ സംരക്ഷണ ആവശ്യപ്പെട്ട് കൊച്ചി കമ്മീഷണർ ഓഫീസിൽ എത്തുകയായിരുന്നു. പിന്നീട് പുറത്തേക്ക് ഇറങ്ങിയപ്പോൾ ബിന്ദുവിനെ സംഘപരിവാർ പ്രവർത്തകർ തടയുകയും ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. നാമജപവും ശരണംവിളിയുമായിട്ടാണ് ഇവർ ബിന്ദുവിനെ തടഞ്ഞത്. സംഘപരിവാർ പ്രവർത്തകർ തനിക്ക് നേരെ ഇവർ മുളകുപൊടിയേറ് നടത്തിയതായി ബിന്ദു ആരോപിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബിന്ദുവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തൃപ്തി ദേശായിയും സംഘവും കമ്മീഷണർ ഓഫീസിൽ തുടരുകയാണ്. നേരത്തേ ഇവർ നിലയ്ക്കലിലേക്ക് യാത്ര തിരിച്ചതായി വിവരമുണ്ടായിരുന്നു. എന്നാൽ പൊലീസ് സംരക്ഷണ ആവശ്യപ്പെട്ട് സംഘം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന്റെ മുകളിലത്തെ നിലയിൽ ഇരിക്കുന്നതായിട്ടാണ് പുതിയതായി വരുന്ന വിവരം.

അതേസമയം തൃപ്തിദേശായിയെയും ശബരിമലയിലേക്ക വിടില്ലെന്ന നിലപാടിലാണ് സംഘപരിവാർ സംഘടനകൾ. കമ്മീഷണർ ഓഫീസിന് മുന്നിലെത്തിയ ഇവർ ഇവിടേയ്ക്ക് കൂടുതൽ ആൾക്കാരെ വിളിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ്്. കമ്മീഷണർ സ്ഥലത്ത് എത്തിയിട്ടില്ല. ഓഫീസിന് മുന്നിൽ സംഘപരിവാർ പ്രവർത്തകർ കൂട്ടം കൂടി നിൽക്കുകയാണ്. തൃപ്തി ദേശായിക്കും സംഘത്തിനും ശബരിമലയിലേക്ക് പോകാൻ സംരക്ഷണം നൽകണോ എന്ന കാര്യത്തിൽ പൊലീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞതവണയും തൃപ്തിദേശായി ശബരിമല ദർശനത്തിന് എത്തിയിരുന്നെങ്കിലും അന്ന് വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാനായില്ല. നവംബർ 20 ന് താൻ ശബരിമലയിൽ എത്തുമെന്ന് പറഞ്ഞിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read